ഇലക്കാട്
ദൃശ്യരൂപം
കോട്ടയം ജില്ലയിലെ കടപ്ലാമറ്റം പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് ഇലക്കാട്. ഗ്രാമത്തിലെ പ്രധാനമായ നാണ്യവിളകൾ നെല്ല്, മരച്ചീനി, റബ്ബർ, കൊക്കോ, വാനില, കുരുമുളക്, ഇഞ്ചി എന്നിവയാണ്. ഒരു ക്രിസ്ത്യൻ പള്ളിയും രണ്ട് ദേവിക്ഷേത്രങ്ങളുമാണ് പ്രധാന ആരാധനാലയങ്ങൾ. ഒരു സഹകരണ ബാങ്കും രണ്ട് വായനശാകളും സ്കൂളുമാണ് പ്രധാന പൊതു സ്ഥാപനങ്ങൾ. വിദ്യാഭ്യാസപരമായി വളരെ മുന്നേറ്റം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.