തളിപ്പറമ്പ് നഗരസഭ
തളിപ്പറമ്പ് നഗരസഭ | |
12°03′N 75°21′E / 12.05°N 75.35°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | തളിപ്പറമ്പ് നിയമസഭാമണ്ഡലം |
ലോകസഭാ മണ്ഡലം | കണ്ണൂർ ലോകസഭാമണ്ഡലം |
ഭരണസ്ഥാപനങ്ങൾ | നഗരസഭ |
ചെയർപേഴ്സൺ | മുർഷിദ കൊങ്ങായി |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | 18.96ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 34 എണ്ണം |
ജനസംഖ്യ | 44,247 |
ജനസാന്ദ്രത | 2334/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670141, 670142 +0460 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ക്ഷേത്രം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നഗരമുൾക്കൊള്ളുന്ന നഗരസഭയാണ് തളിപ്പറമ്പ് നഗരസഭ. 18.96 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള[1] ഈ നഗരസഭയിൽ ആകെ 34 വാർഡുകളാണുള്ളത്. ആകെ ജനസംഖ്യ 44,247 ആണ്. കേരളത്തിലെ ഗ്രേഡ് 1 നഗരസഭകളിൽ ഒന്നാണ് തളിപ്പറമ്പ് നഗരസഭ.[1]
സ്ഥലനാമ ചരിത്രം
[തിരുത്തുക]തളിപ്പറമ്പ് എന്ന പദത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച് പല സങ്കൽപ്പങ്ങളുമുണ്ട്. പെരുമാക്കൻമാരുടെ കീഴിൽ ഭരണം നടത്തിയിരുന്ന അധികാരികൾ നിവസിക്കുന്ന സ്ഥലമായ “തളി" നില്കുന്ന ഭൂവിഭാഗമാണ് തളിപ്പറമ്പെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ആദ്യകാലത്ത് തളിയെന്നാൽ ശിവ ക്ഷേത്രമാണെന്നും സങ്കല്പിക്കപെട്ടിരുന്നു. ശിവക്ഷേത്രം (തളി) സ്ഥിതിചെയ്യുന്ന പറമ്പ് –ദേശം തളിപ്പറമ്പായി എന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. കേരളത്തിലെ 18 തളികളിൽ പ്രധാനപ്പെട്ട തളിയാണ് തളിപ്പറമ്പ. [2]
അതിരുകൾ
[തിരുത്തുക]വടക്ക് ഭാഗത്ത് പരിയാരം ഗ്രാമപഞ്ചായത്തും, കിഴക്ക് കുറുമാത്തൂർ ഗ്രാമപഞ്ചായത്തും, തെക്ക് ആന്തൂർ നഗരസഭയും, പടിഞ്ഞാറ് പട്ടുവം, കണ്ണപുരം ഗ്രാമപഞ്ചായത്തുകളുമാണ് സ്ഥിതി ചെയ്യുന്നത്.[3]
നഗരസഭ രൂപീകരണം
[തിരുത്തുക]വളരെ പ്രസിദ്ധമായ പെരിഞ്ചെല്ലൂർ ഗ്രാമത്തിൽപെട്ട പട്ടണമാണ് തളിപ്പറമ്പ്. 1955 ലാണ് തളിപ്പറമ്പ് പഞ്ചായത്ത് രൂപീകൃതമായത്. പ്രഥമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലകൃഷ്ണമേനോൻ ആയിരുന്നു. 1975 ൽ പട്ടുവം പ്രദേശം വേർപെടുത്തി തളിപ്പറമ്പ് പഞ്ചായത്ത് പ്രത്യേകമായി നിലവിൽ വന്നു. 1990 ൽ ആന്തുർ ഗ്രാമപഞ്ചായത്ത് തളിപ്പറമ്പ് ഗ്രാമ പഞ്ചായത്തുമായി ചേർത്ത് തളിപ്പറമ്പ് നഗരസഭ നിലവിൽ വന്നു. പിന്നീട് 2015ൽ യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന പ്പോൾ തളിപ്പറമ്പ് നഗരസഭ വിഭജിച്ച് ആന്തൂരിനായി പ്രത്യേക ആന്തൂർ നഗരസഭ രൂപീകരിക്കുകയായിരുന്നു.[4]
സാരഥികൾ
[തിരുത്തുക]1991-2000 കാലഘട്ടത്തിൽ മുസ്ലീം ലീഗിലെ ശ്രീ എം.എ.സത്താർ, ശ്രീ മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവർ ചെയർമാൻമാരയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ശ്രീ.കെ.സോമൻ വൈസ് ചെയർമാനുമായ ഭരണസമിതിയായിരുന്നു ഭരണം നിർവ്വഹിച്ചിരുന്നത്. 2000-2005 കാലഘട്ടത്തിൽ സി.പി.ഐ.(എം)ലെ ശ്രീമതി.പി.കെ.ശ്യാമള ടീച്ചർ ചെയർപേഴ്സണായിരുന്നു. 2005-2010 കാലഘട്ടത്തിൽ സി.പി.ഐ.(എം)ലെ ശ്രീ.വാടി രവി ചെയർമാനും, ശ്രീ.ടി.ബാലകൃഷ്ണൻ വൈസ് ചെയർമാനുമായിരുന്നു.[5] നിലവിൽ സി.പി.ഐ.(എം)ലെ ശ്രീമതി റംല പക്കർ ചെയർപേഴസണും, ശ്രീ.കോമത്ത് മുരളീധരൻ വൈസ് ചെയർമാനുമാണ്.[6]
ഭൂപ്രകൃതി
[തിരുത്തുക]വടക്കൻ ഇടനാട് മേഖലയിൽ ഉൾപ്പെടുന്ന ഈ പ്രദേശത്തെ കുന്നുകൾ, ചെരിവുകൾ, സമതലങ്ങൾ, തീര സമതലങ്ങൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ചരൽമണ്ണ്, ചെങ്കൽ മണ്ണ് തുടങ്ങിയ മൺതരങ്ങൾ ഇവിടെ കാണപ്പെടുന്നു.[7]
കാർഷികം
[തിരുത്തുക]തളിപ്പറമ്പ് വില്ലേജിലെ ചില ഭാഗങ്ങളും മോറാഴ വില്ലേജും ആന്തൂർ വില്ലേജും കൃഷിയെ ആശ്രയിച്ചിരുന്ന പ്രദേശങ്ങളായിരുന്നു. നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക് എന്നിവ പ്രധാന കൃഷികളും മുതിര, പയർ, ഇഞ്ചി, പച്ചക്കറികൾ എന്നിവ ഉപ വിളകളുമായിരുന്നു. ഇവിടെ മുഖ്യ കൃഷി നെല്ലാണ്.[8]
ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ
[തിരുത്തുക]തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, തങ്ങൾ പള്ളി, മിഷനറിമാർ സ്ഥാപിച്ച സെന്റ് പോൾ ചർച്ച്, അരവത്ത് അമ്പലം, പുതിയടത്ത് കാവ് തുടങ്ങി നിരവധി പ്രസിദ്ധമായ ആരാധനാലയങ്ങൾ തളിപ്പറമ്പിലുണ്ട്.[9]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2009-04-12. Retrieved 2010-11-14.
- ↑ http://thaliparamba.entegramam.gov.in/content/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://thaliparamba.entegramam.gov.in/content/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D-1[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-04. Retrieved 2012-06-22.
- ↑ http://thaliparamba.entegramam.gov.in/category/categories/%E0%B4%A8%E0%B4%97%E0%B4%B0%E0%B4%B8%E0%B4%AD/%E0%B4%AD%E0%B4%B0%E0%B4%A3%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-04. Retrieved 2012-06-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-04. Retrieved 2012-06-22.
- ↑ http://thaliparamba.entegramam.gov.in/category/categories/%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B4%82[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-04. Retrieved 2012-06-22.
പുറമേ നിന്നുള്ള കണ്ണികൾ
[തിരുത്തുക]http://www.taliparambamunicipality.in Archived 2011-07-21 at the Wayback Machine