ന്യൂ മാഹി ഗ്രാമപഞ്ചായത്ത്
New Mahe | |
---|---|
Town | |
Coordinates: 11°42′24″N 75°31′59″E / 11.706703°N 75.533066°E | |
Country | India |
State | Kerala |
District | Kannur |
• ഭരണസമിതി | New Mahi Grama Panchayath |
• ആകെ | 5.08 ച.കി.മീ.(1.96 ച മൈ) |
(2011) | |
• ആകെ | 17,732 |
• ജനസാന്ദ്രത | 3,500/ച.കി.മീ.(9,000/ച മൈ) |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
ISO കോഡ് | IN-KL |
വെബ്സൈറ്റ് | http://lsgkerala.in/newmahepanchayat/ |
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ന്യൂ മാഹി ഗ്രാമപഞ്ചായത്ത്[1]. കോടിയേരി, ചൊക്ലി വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമപഞ്ചായത്ത് 2006-ൽ തലശ്ശേരി ( 1-5,11,12 എന്നീ വാർഡുകൾ )പെരിങ്ങളം (ആറു മുതൽ 10 വരെ വാർഡുകൾ)എന്നീ നിയമസഭാമണ്ഡലങ്ങളിൽ ഉൾപ്പെട്ടിരുന്നു.[2],[3]. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് 2006ലെ നിയമസഭ തെരഞ്ഞെടുപ്പു മുതൽ തലശ്ശേരി നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.[4][5]
സി.പി.ഐ(എം)-ലെ സൈത്തു ആണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. [1] ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ 13വാർഡുകളാണുള്ളത്.
- കുറിച്ചിയിൽ
- ചാവക്കുന്ന്
- കരിക്കുന്ന്
- ഈയ്യത്തുംകാട്
- ഏടന്നൂർ
- പെരുമുണ്ടേരി
- മങ്കോട്ട് വയൽ
- മാങ്ങാട്
- പള്ളിപ്രം
- പെരിങ്ങാടി
- ന്യൂ മാഹി
- അഴീക്കൽ
ഭൂമിശാസ്ത്രം
[തിരുത്തുക]അതിരുകൾ
[തിരുത്തുക]ഭൂപ്രകൃതി
[തിരുത്തുക]ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ മണൽ പ്രദേശങ്ങൾ, ചെമ്മൺകുന്നുകൾ, താഴ്‌വരകൾ, ചതുപ്പുനിലങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. കടലോരത്ത് തെക്കും വടക്കും അറ്റങ്ങളിൽ പാറക്കൂട്ടങ്ങളാണ്.
ജലപ്രകൃതി
[തിരുത്തുക]ചതുപ്പുകളോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ ഭൂഗർഭജലം ഉപ്പുകലർന്നതാണ്. മയ്യഴിപ്പുഴയും ഏതാനും തോടുകളും കുളങ്ങളുമാണ് പഞ്ചായത്തിലെ ജലസ്രോതസ്സുകൾ.
ഗതാഗതം
[തിരുത്തുക]ദേശീയപാത 66, ദക്ഷിണ റെയിൽവേയിലെ മംഗലാപുരം-ഷൊർണ്ണൂർ റെയിൽപ്പാത എന്നിവ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു.
ചരിത്രം
[തിരുത്തുക]പഴകല്ലായി, ഒളവിലം പ്രദേശങ്ങൾ ചേർന്ന കുറങ്ങോട്ട് നാട് എന്നറിയപ്പെടുന്ന ഈ പ്രദേശത്തെ ഭരണാധികാരി കുറുങ്ങോട്ട് നായർ ആയിരുന്നു. തെക്ക് മയ്യഴിപ്പുഴ മുതൽ വടക്ക് മൈലൻ കുന്നു വരെ വ്യാപിച്ചിരുന്ന കുറങ്ങോട്ട് നാടിന്റെ ആസ്ഥാനം കുറിച്ചി ആയിരുന്നു. 1694-ൽ ഇംഗ്ളീഷുകാർ തലശ്ശേരിയിൽ കോട്ടപണിയുകയും ഒരു വ്യപാരകേന്ദ്രം സ്ഥാപിക്കുകുയം ചെയ്തു. ഇംഗ്ളീഷുകാരുമായി സായുധസംഘട്ടനത്തിൽ ഏർപ്പെട്ട ആദ്യത്തെ നാടുവാഴി കുറങ്ങോട്ട് നായർ ആയിരുന്നു. മയ്യഴി ആസ്ഥാനമാക്കുന്നതിനു മുമ്പ് ഫ്രഞ്ചുകാർക്ക് ന്യൂമാഹിയിലെ കുറിച്ചിയിൽ 1702-ൽ മലഞ്ചരക്കുകളുടെ സംഭരണത്തിന് ഒരു പാണ്ടികശാല ഉണ്ടായിരുന്നു. 1707 ഓടുകൂടി ഫ്രഞ്ചുകാർ മയ്യഴിയിലേക്ക് തങ്ങളുടെ വ്യപാരകേന്ദ്രം മാറ്റി. കുരുമുളക് , ഇഞ്ചി, ഏലം തുടങ്ങിയ ഉൽപന്നങ്ങളുടെ സംഭരണത്തിന് മത്സരിച്ചുകൊണ്ടിരുന്ന ഇംഗ്ളീഷ്കാരും ഫ്രഞ്ചുകാരും 1726 ഓക്ടോബർ 12-ആം തീയതി കുറിച്ചിയിൽ വച്ച് ഏറ്റുമുട്ടുകയും കുറിച്ചിക്കോട്ട ഇംഗ്ളീഷ്കാരുടെ അധീനതയിലാവുകയും ചെയ്തു. 1741 കാലയളവിൽ ഈ പ്രദേശം ഫ്രഞ്ചുകാരുടെ അധീനനതയിലായിരുന്നതിന് തെളിവുകളുണ്ട് . 1751-ൽ കോലത്തുനാട് രാജകുമാരൻ നടത്തിയ കുറിച്ചിയിലെ കീരിക്കുന്നു ആക്രമണത്തെ തുടർന്ന് ഇംഗ്ളീഷുകാർ അവിടെനിന്നും പിൻമാറി. 1751-ൽ കോട്ടയം രാജാവിന്റെ അനുരഞ്ജനശ്രമത്തിന്റെ ഫലമായി കുറിച്ചിയിൽനിന്നും കോലത്തുനാട് സൈന്യത്തെ പിൻവലിക്കുകയും കുറിച്ചി ഇംഗ്ളീഷ്കാരുടെ അധീനതയിൽ ആകുകയും ചെയ്തു. 1752-ൽ ഫ്രഞ്ചുകാർ ഇവിടെ ആധിപത്യം സ്ഥാപിച്ചു. 1761-ൽ ഇംഗ്ളീഷുകാർ മേജർ ഹെക്ടർ മൺറോയുടെ നേതൃത്വത്തിൽ ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി കുറിച്ചിക്കോട്ട കയ്യടക്കി. 1765-ലെ പാരീസ് ഉടമ്പടിയോടെ ന്യൂമാഹി ഫ്രഞ്ചുകാർക്ക് തിരികെ നൽകി. 1766 ഹൈദരാലി മലബാർ പിടിച്ചടക്കിയെങ്കിലും നാടുവാഴി കുറങ്ങോട്ടു നായർ മാത്രം തന്റെ വാഴ്ച നിലനിർത്തി 1782-ൽ മൈസൂർ സൈന്യത്തിൽ നിന്നും ഇംഗ്ളീഷുകാർ കുറിച്ചിയും അതിനു ചുറ്റുമുള്ള പ്രദേശവും പിടിച്ചടക്കുകയും കുറങ്ങോട്ടു നായരെ 1782-1785 വരെ തടവുകാരനാക്കുകയും ചെയ്തു. 1785 ലെ വാഴ്സ ഉടമ്പടിപ്രകാരം കുറങ്ങോട്ട് നായർ മോചിപ്പിക്കപ്പെട്ടു. 1787-ൽ ടിപ്പുസുൽത്താൻ ഇവിടം ആക്രമിച്ചപ്പോൾ കുറങ്ങോട്ടുനായരെ തൂക്കിലേറ്റുകയും ഈ നാട് ഇരുവെനാടിനോട് ചേർക്കുകയും ചെയ്തു. 1790-ൽ ഇംഗ്ളീഷുകാർ മൈസൂരിൽ നിന്നും മോചിപ്പിച്ച് കുറങ്ങോട്ട് നായർക്ക്തന്നെ നൽകി. [6].
സ്ഥലനാമോൽപത്തി
[തിരുത്തുക]'മാഹെദ് ലെബൂർ ദൊനെ' എന്ന ഒരു കപ്പിത്താനായിരുന്നു ഫ്രഞ്ചുകാർക്കു വേണ്ടി മയ്യഴി വടകര വാഴുന്നോരിൽ നിന്നും പിടിച്ചെടുത്തത്. മാഹെ എന്ന അദ്ദേഹത്തിന്റെ പേരിനു മയ്യഴിയുമായി ശബ്ദസാമ്യമുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം മയ്യഴിക്ക് 'മാഹി' എന്ന പേരു നൽകിയത്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]വിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആകെ ജനസംഖ്യ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | ആകെ സാക്ഷരത | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ |
---|---|---|---|---|---|---|---|---|---|
5.08 | 12 | 17732 | 8264 | 9468 | 3491 | 1146 | 93.99 | 96.73 | 91.66 |
ചരിത്രം
[തിരുത്തുക]1979-ലാണ് ന്യൂ മാഹി പഞ്ചായത്ത് ബോർഡ് നിലവിൽ വന്നത്.[6].
ഇതും കാണുക
[തിരുത്തുക]കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
അവലംബം
[തിരുത്തുക]- ↑ 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ന്യൂ മാഹി ഗ്രാമപഞ്ചായത്ത്
- ↑ 2.0 2.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ വിവരണം
- ↑ മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 25 നവംബർ 2008
- ↑ http://www.keralaassembly.org/constituencies.html
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2008-11-25.
- ↑ 6.0 6.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ ചരിത്രം