Jump to content

ചിറ്റാരിപ്പറമ്പ്‌ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചിറ്റാരിപറമ്പ്‌ ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിറ്റാരിപ്പറമ്പ്‌ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°51′13″N 75°37′47″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകണ്ണൂർ ജില്ല
വാർഡുകൾവട്ടോളി, ഇടുമ്പ, മുടപ്പത്തൂർ, പൂഴിയോട്, കണ്ണവം, മൊടോളി, തൊടീക്കളം, ചിറ്റാരിപറമ്പ്, മണ്ണന്തറ, പൂവ്വത്തിൻകീഴിൽ, വണ്ണാത്തിമൂല, അരീക്കര, ഞാലിൽ, മാനന്തേരി, അമ്പായക്കാട്
ജനസംഖ്യ
ജനസംഖ്യ20,974 (2001) Edit this on Wikidata
പുരുഷന്മാർ• 10,234 (2001) Edit this on Wikidata
സ്ത്രീകൾ• 10,740 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.44 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221207
LSG• G130902
SEC• G13056
Map

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് 'ചിറ്റാരിപറമ്പ്‌ ഗ്രാമപഞ്ചായത്ത്[1]. മാനന്തേരി, കണ്ണവം വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമപഞ്ചായത്ത്, മട്ടന്നൂർ നിയമസഭാമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്.[2].

ഗ്രാമ പഞ്ചായത്ത് വാർഡുകൾ

[തിരുത്തുക]

സി.പി.ഐ(എം)-ലെ വി. സൗമിനി ആണ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. [1] ചിറ്റാരിപറമ്പ്‌ ഗ്രാമപഞ്ചായത്തിൽ 20 വാർഡുകളാണുള്ളത്. [3]

  1. വണ്ണാത്തിമൂല
  2. മാനന്തേരി
  3. പൂവത്തിൻകീഴിൽ
  4. ചിറ്റാരിപറമ്പ്‌
  5. മണ്ണന്തറ
  6. അരീക്കര
  7. ഞാലിൽ
  8. മുടപ്പത്തൂർ
  9. വട്ടോളി
  10. ഇടുമ്പ
  11. മൊടോളി
  12. തൊടീക്കളം
  13. പൂഴിയോട്
  14. കണ്ണവം

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]

2005- സെപ്റ്റംബർ 26-ന്‌ നടന്ന തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ. [4] [5]

വാർഡ് മെമ്പർ പാർട്ടി
മുടപ്പത്തൂർ പി. അശോകൻ സി.പി.ഐ(എം)
വട്ടോളി വി.പി. ശൈലജ സി.പി.ഐ(എം)
ഇടുമ്പ കെ. കുഞ്ഞിരാമൻ സി.പി.ഐ(എം)
മൊടോളി ജി. പവിത്രൻ സി.പി.ഐ(എം)
തൊടീക്കളം സുധാകാരൻ സി.പി.ഐ
പൂഴിയോട് ടി. സാവിത്രി സി.പി.ഐ
കണ്ണവം പാലക്കണ്ടി വിജയൻ മാസ്റ്റർ ഡി.ഐ.സി(കെ)
പൂവത്തിൻകീഴിൽ ഗോപലൻ സി.പി.ഐ
ചിറ്റാരിപറമ്പ്‌ വി. സൗമിനി സി.പി.ഐ(എം)
മണ്ണന്തറ രാഗിണി സി.പി.ഐ(എം)
അരീക്കര യു.പി. യശോദ സി.പി.ഐ(എം)
ഞാലിൽ കെ. ലീല സി.പി.ഐ
വണ്ണാത്തിമൂല സി. ചന്ദ്രൻ സി.പി.ഐ(എം)
മാനന്തേരി എ. രാജു സി.പി.ഐ(എം)

ഭൂമിശാസ്ത്രം

[തിരുത്തുക]

[2]

അതിരുകൾ

[തിരുത്തുക]

ഭൂപ്രകൃതി

[തിരുത്തുക]

കണ്ണവം റിസർവ് വനം പഞ്ചായത്തിന്റെ തെക്കുകിഴക്ക്ഭാഗത്തായി സ്ഥിതിചെയ്യുന്നു. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ സമതലങ്ങൾ, ചെരിവുകൾ, കുന്നിൻപ്രദേശങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. ചെറുതും വലുതുമായ കുന്നുകൾ ഈ പഞ്ചായത്തിലുണ്ട്.

ജലപ്രകൃതി

[തിരുത്തുക]

കണ്ണവം പുഴ പഞ്ചായത്തിലൂടെ ഒഴുകുന്നു. ഇടുമ്പപ്പുഴ പഞ്ചായത്തിനു വടക്കായി മാലൂർ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നു.

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആകെ ജനസംഖ്യ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം ആകെ സാക്ഷരത സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ
33.81 14 20974 10234 10740 620 1049 89.44 93.95 85.21

ചരിത്രം

[തിരുത്തുക]

1961-ലാണ്‌ ചിറ്റാരിപറമ്പ്‌ ഗ്രാമപഞ്ചായത്ത് വ്യക്തമായ അതിരുകളോടുകൂടിയ പഞ്ചായത്തായി മാറിയത്, കെ കുഞ്ഞിരാമൻ അടിയോടി ആയിരുന്നു ആദ്യത്തെ പ്രസിഡണ്ട്. [6].


ഇതും കാണുക

[തിരുത്തുക]

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

അവലംബം

[തിരുത്തുക]
  1. 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ചിറ്റാരിപറമ്പ്‌ ഗ്രാമപഞ്ചായത്ത്
  2. 2.0 2.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ചിറ്റാരിപറമ്പ്‌ ഗ്രാമപഞ്ചായത്തിന്റെ വിവരണം
  3. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ചിറ്റാരിപറമ്പ്‌ ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
  4. http://www.nationmaster.com/encyclopedia/Local-Body-Election-in-Kerala[പ്രവർത്തിക്കാത്ത കണ്ണി]
  5. കേരള ഇലക്ഷൻ കമ്മീഷൻ -കണ്ണൂർ ജില്ലയിലെ പ്രദേശിക തിരഞ്ഞെടുപ്പുഫലങ്ങൾ [പ്രവർത്തിക്കാത്ത കണ്ണി]
  6. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ചിറ്റാരിപറമ്പ്‌ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം