ഇരുള ഭാഷ
ഇരുള | |
---|---|
இருளா | |
Native to | ദക്ഷിണേന്ത്യ (തമിഴ്നാട്, കേരളം, കർണാടക) |
Region | നീല ഗിരി |
Native speakers | 11,870 (2011 census) |
ദ്രാവിഡൻ
| |
തമിഴ് ലിപി | |
Language codes | |
ISO 639-2 | dra |
ISO 639-3 | iru |
ഇന്ത്യയിലെ തമിഴ്‌നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിലെ നീലഗിരി പർവതനിരകളിൽ വസിക്കുന്ന ഇരുളർ എന്ന ഗോത്രവിഭാഗം സംസാരിക്കുന്ന ഒരു ദ്രാവിഡ ഭാഷയാണ് ഇരുള ഭാഷ. തമിഴുമായി അടുത്ത ബന്ധമുണ്ട്. തമിഴ് ലിപിയിലാണ് എഴുത്തിനുപയോഗിക്കുന്നത്.[1]
ഉത്ഭവം
[തിരുത്തുക]ഈ ഭാഷയെ ആദ്യമായി വിവരിക്കുകയും തരംതിരിക്കുകയും ചെയ്തത് ചരിത്ര ഗവേഷകനായ കാമിൽ സ്വെലെബിൽ ആണ്, 1955-ൽ ഇരുള ഭാഷയെ ഒരു സ്വതന്ത്ര ദ്രാവിഡ ഭാഷയായി അംഗീകരിച്ചു. ഇരുള ഭാഷയെ തമിഴിന്റെയും കന്നഡയുടെയും അസംസ്കൃതമോ കലർപ്പ് നിറഞ്ഞതോ ആയ മിശ്രഭാഷയായി വിശേഷിപ്പിച്ചിരുന്നു.[2]
കാമിൽ സ്വെലെബിലിന്റെ സിദ്ധാന്തമനുസരിച്ച് ദ്രാവിഡ സംസ്കാരത്തിനും മുമ്പുള്ള മുമ്പുള്ള മെലാനിഡ് ജനവിഭാഗം ഒരു പുരാതന തമിഴ് ഭാഷ സംസാരിക്കാൻ തുടങ്ങി. ഈ വകഭേദം അവരുടെ പ്രാദേശിക സംസാരത്തിൽ പൂർണ്ണമായും സ്വാധീനം ചെലുത്തിയിരുന്നു. ആ ഭാഷ കാലക്രമേണ നീലഗിരി പ്രദേശത്തെ ഗോത്രങ്ങളുടെ ഭാഷകളുമായും കന്നഡ, തമിഴ്, മലയാളം തുടങ്ങിയ ചുറ്റുമുള്ള വലിയ ഭാഷകളുമായും അടുത്ത ബന്ധം പുലർത്തി.
സാംസ്കാരികം
[തിരുത്തുക]പ്രശസ്ത മലയാള സിനിമാ സംവിധായകനായ പ്രിയനന്ദനൻ സംവിധാനം ചെയ്ത ധബാരി കുരുവി എന്ന ചലച്ചിത്രം പൂർണ്ണമായും ഇരുള ഭാഷയിൽ ചിത്രീകരിച്ചതാണ്.[3] ധബാരി കുരുവി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ പ്രദർശിപ്പിച്ചിരുന്നു. ഗോത്രകവിതാ വിഭാഗത്തിൽ ഇരുള ഭാഷയിലെ സാഹിത്യ സൃഷ്ടികൾ സാംസ്കാരിക ശ്രദ്ധ നേടിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "അട്ടപ്പാടി ടിവി: വാർത്തകൾ ഇരുള ഭാഷയിൽ; വായിക്കുന്നത് ബിന്ദു". Retrieved 2023-07-24.
- ↑ Fatima, Nida (2022-01-01). "A tale to tell: How Irula children preserve tribal folktales, mother tongue" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-07-24.
- ↑ "പൂർണ്ണമായും ഇരുള ഭാഷയിൽ; 'ധബാരി ക്യൂരുവി' ഇന്ത്യൻ പനോരമയിലേക്കും". Retrieved 2023-07-24.