മുതുവാൻ ഭാഷ
മുതുവാൻ | |
---|---|
Native to | ഇന്ത്യ |
Region | കേരളം, തമിഴ് നാട്, ആന്ധ്ര പ്രദേശ് |
Native speakers | 17,000 (2006) |
ദ്രാവിഡൻ
| |
മലയാള ലിപി | |
Language codes | |
ISO 639-2 | dra |
ISO 639-3 | muv |
ഇടുക്കി ജില്ലയുടെ കിഴക്കൻ അതിർത്തിയിൽ ആനമുടിയോട് ചേർന്നുള്ള ഗിരിനിരകളിൽ അധിവസിക്കുന്ന ഗോത്രവിഭാഗമായ മുതുവാന്മാരുടെ ഭാഷയാണ് മുതുവാൻ ഭാഷ.[1] തമിഴും മലയാളവും കലർന്ന ഒരു മിശ്രഭാഷയാണിത് . ഇടമലക്കുടി, കോത്തഗിരി, കുണ്ടള, ഇരുപ്പുകല്ല്, മീങ്കുത്തി, ലക്കം, വെള്ളിയാമ്പാറ, വാരിയംകുടി, സൂര്യനെല്ലി, തലമാലി തുടങ്ങി മുതുവാന്മാരുടെ അറുപതോളം ആവാസകേന്ദ്രങ്ങളിൽ ഈ ഭാഷ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നു. തൃശൂർ ജില്ലയിൽ മുകുന്ദപുരം താലുക്കിൽ അതിരപ്പിള്ളി പഞ്ചായത്തിൽ അടിച്ചിൽതോട്ടി,കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ചോലാർമല, ഓടണ്ടപ്പാറ എന്നീ സ്ഥലങ്ങളിൽ കൂടി മുതുവാൻമാർ ജീവിക്കുന്നുണ്ട്. പ്രാദേശിക വകഭേദങ്ങളുള്ള മുതുവാൻ ഭാഷയാണ് ഇവിടങ്ങളിൽ ഉപയോഗിക്കുന്നത്. മുതുവാൻ ഭാഷയ്ക്ക് പ്രത്യേകമായ ലിപി ഇല്ല.
ഗോത്രഭാഷാ സംരക്ഷണം
[തിരുത്തുക]2022 ൽ കേരളസർക്കാർ മുതുവാൻ ഭാഷയുടെ സംരക്ഷണത്തിനായി പഠിപ്പുറുസ്സി എന്ന പ്രത്യേക പാഠ്യപപദ്ധതി അവതരിപ്പിച്ചു.[2] [3] [4] തമിഴ് മുതുവാൻ , മലയാളി മുതുവാൻ എന്നീ വിഭാഗങ്ങൾക്കായി പ്രത്യേകം പരിശീലനമാണ് നൽകിവരുന്നത്. സമഗ്ര സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഗോത്ര ഭാഷാ വിഭാഗത്തിലെ വ്യത്യസ്തമായ പരിശീലനമാണ് ഇടമലക്കുടിയിൽ നടന്നുവരുന്നത്.[5] ഇടമലക്കുടി സർക്കാർ ട്രൈബൽ എൽപി സ്‌കൂളിന്റെ നേതൃത്വത്തിൽ മലയാളം - മുതുവാൻ ഭാഷ നിഘണ്ടു പുറത്തിറക്കി. മുതുവാൻ ജനത ഉപയോഗിക്കുന്ന 2500 റോളം വാക്കുകൾ മലയാളത്തിലേക്ക് തർജ്ജിമ ചെയ്താണ് നിഘണ്ടുവിന് രൂപം നൽകിയത്.[6][7]
സാംസ്കാരികം
[തിരുത്തുക]മലയാളത്തിലെ യുവസാഹിത്യകാരനായ അശോകമണി എന്ന അശോകൻ മറയൂരിലൂടെയാണ് മുതുവാൻ ഭാഷ സാംസ്കാരിക രംഗത്തേയ്ക്ക് കടന്നുവരുന്നത്. 2018 ലെ കേരള സാഹിത്യഅക്കാദമിയുടെ കവിതക്കുള്ള കനകശ്രീ അവാർഡ് പച്ചവ്ട് (പച്ചവീട്) എന്ന കാവ്യ സമാഹാരത്തിനു ലഭിച്ചു.[8] [9]
- ↑ https://www.janmabhumi.in/news/education/children-of-idamalakudi-eager-to-learn-malayalam-with-clarity
- ↑ https://newspaper.mathrubhumi.com/news/kerala/kerala-1.8603575
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2023-07-27. Retrieved 2023-07-27.
- ↑ https://www.newindianexpress.com/states/kerala/2022/jun/30/to-teach-muthuvan-tribal-students-teachers-opt-for-their-language-2471226.html
- ↑ https://keralakaumudi.com/news/news.php?id=250852&u=local-news-idukki
- ↑ https://www.thehindu.com/news/national/kerala/tribal-school-brings-out-a-muthuvan-dictionary/article30883821.ece
- ↑ https://www.keralanews.gov.in/1591/Muthuvan-Basha-library.html
- ↑ https://www.asianetnews.com/literature-magazine/literature-fest-five-poems-by-ashokan-marayur-pwququ
- ↑ https://www.deshabhimani.com/special/news-03-06-2018/728633