അടൂർ നഗരസഭ
അടൂർ നഗരസഭ | |
Coordinates: Missing latitude {{#coordinates:}}: അസാധുവായ അക്ഷാംശം | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിലാണ് അടൂർ നഗരസഭ സ്ഥിതി ചെയ്യുന്നത്. അടൂർ വില്ലേജുപരിധിയിൽ സ്ഥിതി ചെയ്യുന്ന അടൂർ നഗരസഭയിൽ 28 വാർഡുകളുണ്ട്. ഉമ്മൻ തോമസാണ് ഇപ്പോഴത്തെ നഗരസഭാധ്യക്ഷൻ[1]
ചരിത്രം
[തിരുത്തുക]1982 നവംബർ ഒന്നാം തീയതി പത്തനംതിട്ട ജില്ല രൂപീകരിക്കുന്നതു വരെ കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലാണ് അടൂർ ഉൾപ്പെട്ടിരുന്നത്. 1990 ഏപ്രിൽ ഒന്നാം തീയതിയാണ്, അതുവരെ പഞ്ചായത്തായിരുന്ന അടൂർ , മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടത്. തുടർന്ന് പഞ്ചായത്തുകമ്മിറ്റിയെ പിരിച്ചുവിടുകയും സ്പെഷ്യൽ ഓഫീസറുടെ കീഴിൽ നഗരസഭ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റിയായ ശേഷം, 1995-ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ചക്കനാട്ടു രാജേന്ദ്രൻ അടൂർ നഗരസഭയുടെ ആദ്യ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]1914-ൽ സ്ഥാപിക്കപ്പെട്ട അടൂർ മലയാളം സ്കൂൾ (അടൂർ ഗവ: യു.പി.എസ്.) ആണ് ഈ പ്രദേശത്തെ ആദ്യത്തെ വിദ്യാലയം. ഇന്ന് ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്നുണ്ട്
ആരാധനാലയങ്ങൾ
[തിരുത്തുക]അടൂർ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന പാർത്ഥസാരഥി ക്ഷേത്രം വളരെ പ്രശസ്തമാണ്. പന്നിവിഴ ദേവീക്ഷേത്രം, കണ്ണംകോട് മുസ്ലീംപള്ളി, കണ്ണംകോട് ഓർത്തഡോക്സ് പള്ളി, അടൂർ തിരുഹൃദയപ്പള്ളി എന്നിവയാണ് മറ്റ് പ്രധാന ആരാധനാലയങ്ങൾ .
അവലംബം
[തിരുത്തുക]- ↑ "അടൂർ നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ്". Archived from the original on 2014-08-26. Retrieved 2011-06-15.