Jump to content

അയിരൂർ, പത്തനംതിട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അയിരൂർ (പത്തനംതിട്ട) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അയിരൂർ
ഗ്രാമം
Nickname: 
കേരളത്തിന്റെ കഥകളി ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻകോഡ്
689611/689612
Telephone code04735/0469
Vehicle registrationKL 03/KL 62
ഏറ്റവും അടുത്ത നഗരംതിരുവല്ല
സാക്ഷരത97%
ലോക്‌സഭാ നിയോജകമണ്ഡലംപത്തനംതിട്ട

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലാണ്‌ അയിരൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌. പത്തനംതിട്ട ജില്ല ഉരുവാകപ്പെടുന്നതിനു മുമ്പ് അയിരൂർ ആലപ്പുഴ ജില്ലയിലെ തിരുവല്ല താലൂക്കിന്റെ ഭാഗമായിരുന്നു. ഗ്രാമത്തിന്റെ തെക്ക് ഭാഗത്തിലൂടെ ഒഴുകുന്ന പമ്പയാറ് അയിരൂരിന്റെ മണ്ണിനെ ഫലസമ്പുഷ്ടമാക്കുന്നു. ഈ ഗ്രാമം പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. അതിനുമുൻപ് കോവിലന്മാർ അയിരൂർ വാണിരുന്നൂവെന്നും കരുതപ്പെടുന്നു. ഹിന്ദുക്കൾ തന്നെ പാർത്തിരുന്ന ഇവിടെ വടക്കുനിന്നും നാല് മാർ തോമാ നസ്രാണി കുടുംബത്തെ കൊണ്ടുവന്നുവെന്നും, ശേഷം അവർ ഇവിടെ സ്ഥിരതാമസം ആക്കിയെന്നും കരുതപ്പെടുന്നു. ഇന്നത്തെ അയിരൂർ, ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇടകലർന്നു ജീവിക്കുന്ന ഒരു ആധുനിക കേരളീയ ഗ്രാമമാണ്‌. മദ്ധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക സ്ഥലങ്ങളെയും പോലെ, വളരെയേറെ വിദേശ ഇന്ത്യക്കാർ ഇവിടെ നിന്നും പോയവരായുണ്ട്‌. കേരളത്തിന്റെ കഥകളി ഗ്രാമവും അയിരൂരാണ്[1].

പമ്പയാറും ചുറ്റുമുള്ള ചെറുകുന്നുകളും ആയിരൂരിന്റെ മനോഹാരിതയെ സമ്പുഷ്ടമാക്കുന്നു. അയിരൂരുകാർ കൂടുതലും കർഷകരാണ്. തേങ്ങ, റബ്ബർ, കൊക്കോ, കപ്പ, വാഴ, കുരുമുളക്, ജാതി, രംബുട്ടാൻ തുടങ്ങിയ വിളകൾ ഇന്നാട്ടിൽ സുലഭമാണ്. അതുകൊണ്ടുതന്നെ ഗ്രാമ നിവാസികളുടെ ആളോഹരി വരുമാനം സംസ്ഥാന ശരാശരിയേക്കാൾ മുന്നിലാണ്.

അയിരൂരിനെ സംബന്ധിച്ച മിക്കവാറും എല്ലാ കാര്യങ്ങളും പമ്പയാറുമായി ബന്ധപ്പെട്ടിരുന്നു. ചെറുകോൽപ്പുഴ ഹിന്ദു മത പരിഷദ്, വള്ളംകളികൾ എന്നിവ തുടങ്ങി, കൃഷിയും നിത്യജീവിതവും വരെ പമ്പയാറുമായി കെട്ടുപിണഞ്ഞുകിടക്കുന്നു.

അടുത്ത സ്ഥലങ്ങൾ

[തിരുത്തുക]

പ്രധാന സ്ഥലങ്ങൾ

[തിരുത്തുക]

ബാങ്കുകൾ

[തിരുത്തുക]
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ചെറുകോൽപ്പുഴ
  • ഫെഡറൽ ബാങ്ക്, കോറ്റാത്തൂർ
  • ഇന്ത്യൻ ഓവർസീസ് ബാങ്ക്, ചെറുകോൽപ്പുഴ
  • സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക്, ചെറുകോൽപ്പുഴ
  • അയിരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക്, ചെറുകോൽപ്പുഴ
  • ഇന്ത്യൻ ഓവർസീസ് ബാങ്ക്, പ്ലാങ്കമണ്ണ്
  • സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക്


വ്യക്തിമുദ്ര പതിപ്പിച്ചവർ 

[തിരുത്തുക]
  • എസ് തിലകൻ (നടൻ)(1935 -2012 )
  • ടി.കെ.എ.നായർ -പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി
  • അയിരൂർ സദാശിവൻ (പിന്നണി ഗായകൻ)

പ്രധാന ആകർഷണങ്ങൾ

[തിരുത്തുക]
  • പുതിയകാവ് വള്ളംകളി
  • ചെറുകോൽപ്പുഴ കൺവെൻഷൻ
  • വേലമ്പാടി,വാഴക്കുന്നം അക്വാഡക്റ്റ്
  • ഇടപ്പാവൂർ പള്ളീയോടം
  • ഇടപ്പാവൂർ-പേരൂർ പള്ളിയോടം
  • കൊറ്റാത്തൂർ പള്ളിയോടം
  • അയിരൂർ പള്ളിയോടം
  • കാർമ്മേൽ മന്ദിരം
  • പുതിയകാവു ദേവീ ക്ഷേത്രം
  • കഥകളി ഗ്രാമം
  • പാലൻപുലയൻ ക്ഷേത്രം
  • പുത്തൻ ശബരിമല അയ്യപ്പക്ഷേത്രം
  • അയിരൂർ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം
  • പേരൂച്ചാൽ ഹനുമാൻ സ്വാമി ക്ഷേത്രം
  • ഇടപ്പാവൂർ ഭഗവതി ക്ഷേത്രം
  • അയിരൂർ രാമേശ്വരം ശ്രീ മഹാദേവർ ക്ഷേത്രം
  • പുത്തേഴും ശ്രീ മഹാദേവ ക്ഷേത്രം ·    

മതസൗഹാർദം

[തിരുത്തുക]

അയിരൂർ പ്രദേശത്ത് ധാരാളം പള്ളികളും അമ്പലങ്ങളും ഉണ്ട്. ജനസംഖ്യയിൽ ക്രിസ്ത്യാനികളും ഹിന്ദുക്കളും ഏകദേശം തുല്യരാണ്. ആയിരൂരിന്റെ അറിവുള്ള ചരിത്രത്തിൽ വെച്ച് ഇതുവരെ ഒരു മതലഹള നടന്നിട്ടില്ല എന്നത് ആയിരൂരിന്റെ മതസൗഹാർദത്തെ പ്രസിദ്ധം ആക്കുന്നു. അയിരൂർ ഗ്രാമത്തിൽ ഇസ്ലാം മത വിശ്വാസികളോ മസ്ജിദുകളോ ഇല്ല എന്നത് രസകരമായ ഒരു വസ്തുത ആണ്.

പാലൻപുലയ ക്ഷേത്രം 

[തിരുത്തുക]

പുലയ ക്ഷേത്രം അയിരൂരിന്റെ സവിശേഷതയാണ്[2]. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീപാലൻ പുലയനാണ്. സവർണ്ണ മേധാവിത്വം വാണിരുന്ന കാലത്ത് സമൂഹത്തിലെ അയിത്തം കല്പിച്ച് മാറ്റി നിർത്തിയിരുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയെ ദേവതുല്യനായി അക്കാലത്തെ ആളുകൾ കരുതി എന്നത് പ്രത്യേകം പ്രശംസ അർഹിക്കുന്ന ഒരു കാര്യമാണ്. കേരളത്തിലെ ഏക പുലയ ക്ഷേത്രവും ഇതാണ്[3].

അവലംബം

[തിരുത്തുക]
  1. http://www.omnilexica.com/?q=Ayroor[പ്രവർത്തിക്കാത്ത കണ്ണി] Omnilexica.com
  2. http://wikimapia.org/9974099/PALAN-PULAYAN-TEMPLE-KANJEETTUKARA-AYROOR-PTA-DIST വിക്കിമാപ്പിയ
  3. സുവർണ്ണ ജൂബിലി സ്മരണിക 2004, കർമ്മേൽ മാർത്തോമ്മാ ഇടവക, അയിരൂർ
"https://ml.wikipedia.org/w/index.php?title=അയിരൂർ,_പത്തനംതിട്ട&oldid=4081277" എന്ന താളിൽനിന്ന് ശേഖരിച്ചത്