മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്
മല്ലപ്പുഴശ്ശേരി | |
9°19′00″N 76°41′00″E / 9.316667°N 76.683333°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 12.45[1]ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 11630[1] |
ജനസാന്ദ്രത | 934[1]/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | *ആറന്മുള ഉത്രട്ടാതി വള്ളംകളി |
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ ബ്ളോക്കിലാണ് മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഈ പഞ്ചായത്ത് ഉൾപ്പെടുന്നത് മല്ലപ്പുഴശ്ശേരി വില്ലേജുപരിധിയിലാണ്. മല്ലപ്പുഴശ്ശേരി പഞ്ചായത്തിന്റെ വിസ്തീർണ്ണം 12.45 ചതുരശ്രകിലോമീറ്ററാണ്.[2] പ്രശസ്തമായ ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം മുതൽ കിഴക്കുതെക്കായി വ്യാപിച്ചുകിടക്കുന്ന ഗ്രാമമാണ് മല്ലപ്പുഴശ്ശേരി. ആറന്മുള വള്ളംകളി നടക്കുന്ന പമ്പാനദിയുടെ സിംഹഭാഗവും മല്ലപ്പുഴശ്ശേരി പഞ്ചായത്ത്പ്രദേശത്താണ്. കോഴഞ്ചേരിയും മല്ലപ്പുഴശ്ശേരിയും ഒന്നിച്ച് കോഴഞ്ചേരി വില്ലേജുയൂണിയൻ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്.[2] ജനസംഖ്യാടിസ്ഥാനത്തിലും ഭൂമിശാസ്ത്രപരമായ കാരണങ്ങളാലും മല്ലപ്പുഴശ്ശേരി പ്രദേശം ഒരു പ്രത്യേക പഞ്ചായത്തായി രൂപീകരിക്കേണ്ടത് ആവശ്യമായി വന്നതിനാൽ 1952-ൽ മല്ലപ്പുഴശ്ശേരി പഞ്ചായത്ത് നിലവിൽ വന്നു.[2]
അതിരുകൾ
[തിരുത്തുക]പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കോഴഞ്ചേരി പഞ്ചായത്തും പമ്പാനദിയും കിഴക്കുഭാഗത്ത് നാരങ്ങാനം, കോഴഞ്ചേരി പഞ്ചായത്തുകളും, തെക്ക് ഇലന്തൂർ, മെഴുവേലി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ആറന്മുള, മെഴുവേലി പഞ്ചായത്തുകളുമാണ്.[2]
ഭൂപ്രകൃതി
[തിരുത്തുക]അലയും, പുഴയും കൂടി സംഗമിക്കുന്ന പ്രദേശമാണ് മല്ലപ്പുഴശ്ശേരി. കുറച്ചു ഭാഗങ്ങളൊഴിച്ചാൽ ബാക്കി സ്ഥലമെല്ലാം മലമ്പ്രദേശമാണ്. പുണ്യനദിയായ പമ്പയുടെ സമ്പർക്കവും സാമീപ്യവും ഈ പ്രദേശത്തെ അതിമനോഹരമാക്കുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 2001-ലെ സെൻസസ് പ്രകാരം
- ↑ 2.0 2.1 2.2 2.3 "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2010-10-10.
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- കേരള സർക്കാർ വെബ്സൈറ്റ്, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine