Jump to content

കോതമംഗലം നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കോതമംഗലം പട്ടണം
അപരനാമം: ഹൈറേഞ്ചിന്റെ കവാടം[1]

ഭുതത്താൻകെട്ട് ഡാം


കോതമംഗലം പട്ടണം
10°07′N 76°13′E / 10.11°N 76.22°E / 10.11; 76.22
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
പ്രവിശ്യ കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ച.കി.മിചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഭൂതത്താൻ കെട്ട്

കേരളത്തിലെ എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കൊതരാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന മുനിസിപ്പാലിറ്റിയാണ് കോതമംഗലം നഗരസഭ. ഹൈറേഞ്ചിന്റെ കവാടം എന്ന അപരനാമത്താൽ അറിയപ്പെടുന്ന കോതമംഗലം പട്ടണം എറണാകുളം ജില്ലയുടെ കിഴക്കേ അതിരിൽ അതിഥിചെയ്യുന്നു[2] . നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്രം നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്.

പേരിനു പിന്നിൽ

[തിരുത്തുക]
തൃക്കാരീയൂർ മഹാദേവക്ഷേത്രം
  • കോത -- ചേരരാജാക്കന്മാർ : കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേരരാജാക്കന്മാരുടെ സ്ഥാനപേരു 'കോത' എന്നായിരുന്നു. ചേര രാജക്കന്മാരുടെ മലയോരപ്രദേശങ്ങളുടെ തലസ്ഥാനം ഇവിടെയായിരുന്നു. അവരുടെ ബഹുമാനാർത്ഥമാവാം സ്ഥലത്തിനു കോതമംഗലം എന്ന് വന്നത്.[3]
  • കോത -- വലിയകാവ് ക്ഷേത്രം: വലിയകാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭദ്രകാളിയാണ്. ഭദ്രകാളിയുടെ മറ്റൊരു നാമഥേയമായ 'കോത' എന്നു ചേർത്ത് കോതമംഗലം എന്നപേര് രുപം കൊണ്ടുവെന്ന് പറയപ്പെടുന്നു.[4]
  • കോതയാർ (നദി) : കേരളത്തിലെ പ്രധാന നദിയായ കോതയാർ ഈ നഗരത്തിലൂടെയാണ് കടന്നു പോകുന്നത്. വലിയകാവ് ക്ഷേത്രത്തിൽ നിന്നോ, ചേര രാജാക്കന്മാരിൽ നിന്നോ നദിക്ക് കോതയാർ എന്നപേർ കിട്ടിയിരിക്കാം. നദിയിൽ നിന്നും പ്രദേശത്തിനും വന്നുചേർന്നതാവാം.

ചരിത്രം

[തിരുത്തുക]

2500 വർഷം മുമ്പ് മുതലുളള ചരിത്ര പ്രാധാന്യവും മഹാശിലാ സംസ്കാരകാലം മുതലുളള പ്രാധാന്യവും കോതമംഗലത്തിനുണ്ട്. എന്നാൽ പിൽകാലങ്ങളിൽ ചേരരാജാക്കന്മാരുടെ ഭരണകാലചരിത്രത്തിനുശേഷം ഇടപ്രഭുക്കൻമാരായ കർത്താക്കൻമാരുടെ കയ്യിൽ ഈ ദേശത്തിന്റെ ഭരണം ചെന്നു ചേർന്നതിനാൽ കൂടുതൽ കുറച്ചു നൂറ്റാണ്ടുകൾ ഇരുളടഞ്ഞതായിരുന്നു. ഈ പ്രദേശത്തിന് ജൈന ബുദ്ധ മതങ്ങൾക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു. പുരാതനകാലത്ത് ആദി ചേര രാജാക്കന്മാരുടെ തലസ്ഥാന നഗരമായിരുന്നു കോതമംഗലം.[5]

പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ

[തിരുത്തുക]

ഇടമലയാർ ഡാം - കോതമംഗലം പട്ടണത്തിൽ നിന്ന് 26 കി.മി ദൂരത്തിലാണ് ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

[തിരുത്തുക]
  • വടക്ക് -- കീരമ്പാറ, പിണ്ടിമന ഗ്രാമപഞ്ചായത്തുകൾ
  • കിഴക്ക് -- കവളങ്ങാട് ഗ്രാമപഞ്ചായത്ത്
  • തെക്ക് -- കോതയാർ
  • പടിഞ്ഞാറ് -- നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്

അവലംബം

[തിരുത്തുക]
  1. "കോതമംഗലം മുനിസിപാലിറ്റി". Archived from the original on 2012-01-11. Retrieved 2011-08-21.
  2. "കോതമംഗലം മുനിസിപാലിറ്റി". Archived from the original on 2012-01-11. Retrieved 2011-08-21.
  3. "കോതമംഗലം മുനിസിപാലിറ്റി -- ചരിത്രം". Archived from the original on 2012-01-11. Retrieved 2011-08-21.
  4. "കോതമംഗലം മുനിസിപാലിറ്റി -- ചരിത്രം, സ്ഥലനാമോൽപത്തി". Archived from the original on 2012-01-11. Retrieved 2011-08-21.
  5. "കോതമംഗലം മുനിസിപാലിറ്റി". Archived from the original on 2012-01-11. Retrieved 2011-08-21.


"https://ml.wikipedia.org/w/index.php?title=കോതമംഗലം_നഗരസഭ&oldid=3829753" എന്ന താളിൽനിന്ന് ശേഖരിച്ചത്