മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് | |
10°08′28″N 76°14′41″E / 10.141°N 76.2448°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | അങ്കമാലി |
ലോകസഭാ മണ്ഡലം | ചാലക്കുടി |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | പോൾ പി ജോസഫ് |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 17.5ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 17147 |
ജനസാന്ദ്രത | 1317/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0484 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ ഒരു പഞ്ചായത്താണ് മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്. പ്രകൃതി സുന്ദരമായ ഒരു പ്രദേശം കൂടിയാണ് മൂക്കന്നൂർ. എറണാകുളം ജില്ലയുടെ വടക്കേ അതിർത്തിയിൽ ഒന്നു കൂടിയാണ് മൂക്കന്നൂർ. വടക്ക് കറുകുറ്റി, മഞ്ഞപ്ര പഞ്ചായത്തുകൾ, തെക്ക് തുറവൂർ പഞ്ചായത്ത്, കിഴക്ക് മഞ്ഞപ്ര, തുറവൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് കറുകുറ്റി പഞ്ചായത്ത് എന്നിവയാണ് പഞ്ചായത്തിന്റെ അതിർത്തികൾ. മൂക്കന്നൂർ പഞ്ചായത്തിന്റെ ഭൂപ്രകൃതി തെക്ക്പടിഞ്ഞാറ് ഭാഗം താരതമ്യേന സമതലവും കിഴക്ക് ഭാഗം ഉയർന്നതും വടക്ക് ഭാഗം മലമ്പ്രദേശവുമാണ്. അതുകൊണ്ട് തന്നെ കൃഷിയാണ് ഇവിടുത്തെ പ്രധാന ജീവിതോപാധി.
ചരിത്രം
[തിരുത്തുക]ചരിത്രകാരൻമാർക്കു കിട്ടിയ പ്രാചീന മുനിയറകളും , മൺഭരണികളും ഈ പ്രദേശത്ത് വളരെ കാലം മുമ്പുതന്നെ ജനവാസം ഉണ്ടായിരുന്നതായി തെളിയിക്കപ്പെടുന്നു. ആദ്യകാലഘട്ടങ്ങൾക്കുശേഷം കനത്ത വെള്ളപ്പൊക്കമോ , യൂദ്ധക്കെടുതിയോ , മറ്റു പ്രകൃതിദുരന്തങ്ങളോ കാരണം ഇവിടം ശൂന്യമാകുകയും , പിന്നീട് ഇവിടെ ജനങ്ങൾ വന്നു താമസിക്കുകയും ചെയ്തു എന്നാണ് അനുമാനിക്കപ്പെടുന്നത്. [1]
ജീവിതോപാധി
[തിരുത്തുക]പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശമായതിനാലാകാം , കൃഷിയാണ് ഈ പ്രദേശത്തെ പ്രധാന ജീവിതോപാധി. നെൽകൃഷി കൂടാതെ ഇഞ്ചിപ്പുല്ല് (പുൽ തൈലം) മരിച്ചീനി, റബ്ബർ, കുരുമുളക്, അടയ്ക്ക എന്നിവയാണ് കൃഷിചെയ്തിരുന്നത്.
ആരാധനാലയങ്ങൾ,ആഘോഷങ്ങൾ
[തിരുത്തുക]- ചെറുപുഷ്പാശ്രമത്തിലെ വി.കൊച്ചുത്രേസ്യായുടെ തിരുനാൾ
- ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവം
- കൂട്ടാല അമ്പലം
- ആഴകം ഹെർമ്മോൻ പള്ളി
- മൂക്കന്നൂർ സെഹിയോൻ പള്ളി
- പൂതം കുറ്റി സെന്റ് മേരീസ് പള്ളി
- മൂക്കന്നൂർ സെന്റ് മേരീസ് പള്ളി
- കോക്കുന്ന് സെന്റ് ജോസഫ്സ് പള്ളി
- താബോർ തിരുക്കുടുംബ ദേവാലയം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]- ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ മൂക്കന്നൂർ
- ബാലനഗർ വ്യവസായ പരിശീലനകേന്ദ്രം മൂക്കന്നൂർ
- ഫിസാറ്റ് എൻജിനിയറിഗ് കോളേജ് മുക്കന്നുർ
- െസെക്രട്ട് ഹാർട്ട് ഓർഫേനേജ് ഹൈസ്കൂൾ മൂക്കന്നുർ
വിനോദസഞ്ചാരം
[തിരുത്തുക]പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രമായ ഏഴാറ്റുമുഖം പ്രകൃതിഗ്രാമം, തുമ്പൂർമുഴി തടയണ എന്നിവ മൂക്കന്നൂരിലാണ്.[2]
വാർഡുകൾ
[തിരുത്തുക]- പൂതംകുറ്റി
- എടലക്കാട്
- താബോർ
- കോക്കുന്ന്
- കാനാൻ ദേശം
- ബസേലിയസ് നഗർ
- മൂക്കന്നൂർ ചർച്ച്
- കൂട്ടാല
- മൂക്കന്നൂർ ടൌൺ
- ആഴകം
- ഹോർമിസ് നഗർ
- വട്ടേക്കാട്
- അട്ടാറ
- പറമ്പയം
സ്ഥിതിവിവരകണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | അങ്കമാലി |
വിസ്തീർണ്ണം | 17.5 |
വാർഡുകൾ | 13 |
ജനസംഖ്യ | 17147 |
പുരുഷൻമാർ | 8766 |
സ്ത്രീകൾ | 8381 |
അവലംബം
[തിരുത്തുക]- ↑ തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine. മൂക്കന്നൂർ ചരിത്രം
- ↑ ഏഴാറ്റുമുഖം വെബ്സൈറ്റ് Archived 2010-01-15 at the Wayback Machine. ഏഴാറ്റുമുഖം