വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കേരളത്തിലെ എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്. 1953 ലാണ് ഈ പഞ്ചായത്ത് രൂപംകൊണ്ടത്.
ചരിത്രം
[തിരുത്തുക]തൃക്കാരിയൂർ ആസ്ഥാനമായ കരൂർ രാജവംശത്തിന്റെ പരിധിയിൽപെട്ട പ്രദേശമായിരുന്നു വാരപ്പെട്ടി. രാജഭരണകാലത്ത് തെക്കുംകൂർ, വടക്കുംകൂർ നാട്ടുരാജ്യങ്ങളെ വേർതിരിച്ചിരുന്ന കോട്ടയുടെ ആരംഭം കുറിക്കുന്ന കോട്ടപ്പാറ ഇവിടെയുണ്ട്. ഈ പ്രദേശത്ത് ആഴ്ചയിൽ ഉള്ള കരം പിരിക്കുന്നത്തിനും, സൂക്ഷിക്കുന്നതിനും ഒരു പെട്ടി വെച്ചിരുന്നു എന്നും പിന്നീട് പെട്ടി വെച്ചിരുന്ന സ്ഥലം വാരപ്പെട്ടി എന്ന് അറിയപ്പെടുകയും ചെയ്തു.
അതിരുകൾ
[തിരുത്തുക]- തെക്ക് - ആയവന പഞ്ചായത്ത്
- വടക്ക് -കോതമംഗലം നഗരസഭയും കവളങ്ങാട് പഞ്ചായത്തും
- കിഴക്ക് - പല്ലാരിമംഗലം, പോത്താനിക്കാട്, കവളങ്ങാട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - കോതമംഗലം നഗരസഭ, അവല
വാർഡുകൾ
[തിരുത്തുക]- കോഴിപ്പിള്ളി
- കുടമുണ്ട
- കോഴിപ്പിള്ളി കിഴക്ക്
- പിടവൂർ
- വാരപ്പെട്ടി കിഴക്ക്
- മൈലൂർ
- കക്കാട്ടൂർ
- ഇളങ്ങവം
- വാരപ്പെട്ടി സൗത്ത്
- വാരപ്പെട്ടി വടക്ക്
- ഇഞ്ചൂർ കിഴക്ക്
- ഇഞ്ചൂർ
- കോഴിപ്പിള്ളി സൗത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | കോതമംഗലം |
വിസ്തീര്ണ്ണം | 21.5 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 15,285 |
പുരുഷന്മാർ | 7705 |
സ്ത്രീകൾ | 7580 |
ജനസാന്ദ്രത | 711 |
സ്ത്രീ : പുരുഷ അനുപാതം | 983 |
സാക്ഷരത | 91.01% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/varappettypanchayat Archived 2010-09-24 at the Wayback Machine
- Census data 2001