Jump to content

ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്

ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്
10°48′36″N 76°14′32″E / 10.810°N 76.2422°E / 10.810; 76.2422
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം അങ്കമാലി
ലോകസഭാ മണ്ഡലം ചാലക്കുടി
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ശോശാമ്മ ദേവസ്സി
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 14.41ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 22395
ജനസാന്ദ്രത 1554/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ശ്രീമൂലനഗരം. വടക്ക് കാഞ്ഞൂർ പഞ്ചായത്ത്, തെക്ക് കീഴ്മാട്, വാഴക്കുളം പഞ്ചായത്തുകൾ, അങ്കമാലി മുനിസിപ്പാലിറ്റി കിഴക്ക് കാഞ്ഞൂർ പഞ്ചായത്ത്, പടിഞ്ഞാറ് ചെങ്ങമനാട് പഞ്ചായത്ത്, ആലുവ മുനിസിപ്പാലിറ്റി എന്നിവയാണ് ശ്രീമൂലനഗരം പഞ്ചായത്തിന്റെ അതിരുകൾ. പെരിയാറിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി സുന്ദരമായ ഒരു പ്രദേശമാണ് ശ്രീമൂലനഗരം. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം സമീപത്തു തന്നെ സ്ഥിതി ചെയ്യുന്നു. സാംസ്കാരികമായും കലാപരമായും ഒട്ടേറെ പ്രശസ്ത വ്യക്തികൾക്ക് ജന്മം കൊടുത്ത നാടാണ് ശ്രീമൂലനഗരം.ഈ ഗ്രാമത്തിൽനിന്നും നാടക പ്രവർത്തകർ എന്ന നിലയിൽ പ്രശസ്തരായ വ്യക്തികളാണ് ശ്രീമൂലനഗരം വിജയനും, മോഹനും .

ചരിത്രം

[തിരുത്തുക]

പറയിപെറ്റ പന്തിരുകുലത്തിലെ ചാത്തന്റെ ‌ വിഹാരരംഗമായ അകവൂർ മനയും,[1] ഐതിഹ്യമാലയിൽ പറയുന്ന തിരുവൈരാണിക്കുളം ക്ഷേത്രവും എല്ലാം ശ്രീമൂലനഗരം പഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. കൊച്ചി രാജാക്കാൻമാരുടെ വേനൽക്കാലവസതികൾ ധാരാളമായി ഇവിടുണ്ടായിരുന്നു. ഇവരുടെ ഒരു പ്രധാനപ്പെട്ട വിശ്രമകേന്ദ്രമായിരുന്നു ഇപ്പോഴത്തെ ചൊവ്വര എന്ന പ്രദേശം. അകവൂർ മന, പാലേലി മന, വെടിയൂർമന, വെൺമണി മന എന്നീ നമ്പൂതിരി ഇല്ലങ്ങളുടേയും തിരുവൈരാണിക്കുളം, എടനാട് ദുർഗ്ഗാക്ഷേത്രം എന്നീ ദേവസ്വങ്ങളുടേയും കീഴിലായിരുന്നു ഈ പ്രദേശം മുഴുവൻ. ഭൂഘടന അനുസരിച്ച് ഈ ഗ്രാമം സെൻട്രൽ മിഡ്ലാൻഡ് സോണിൽപെടുന്നു. മാവ്, പ്ലാവ്, വാളൻപുളി, കുടമ്പുളി, തേക്ക്, പേരാൽ, കശുമാവ്, പാല, മട്ടി, പന തുടങ്ങി വൈവിധ്യമാർന്ന എല്ലാം ഇവിടെ വളരുന്നു. കൈയ്യുണ്യം, കുറുന്തോട്ടി, കൊടുത്തുവ, മുക്കുറ്റി, കീഴാർനെല്ലി, നിലപ്പന, തൊട്ടാവാടി, തുളസി, കർലകം, കരിനൊച്ചി, ചിറ്റമൃത്, ആടലോടകം, തഴുതാമ എന്നീ ഔഷധ സസ്യങ്ങളും ഇവിടെ വീട്ടു പറമ്പുകളിൽ വളരുന്നു.

ജീവിതോപാധി

[തിരുത്തുക]

കാർഷികം

[തിരുത്തുക]

പ്രധാനമായും കൃഷി ആണ് ഈ നാട്ടുകാരുടെ ജീവിതോപാധി എന്നു പറയുന്നത്. ഭൂപരിഷ്കരണം വന്നതോടെ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നവർക്കെല്ലാം സ്വന്തം ഭൂമി ലഭിച്ചു. ഇവിടെ അവർ നെല്ലും മറ്റു ഇടവിളകളും കൃഷി ചെയ്തുപോരുന്നു. മാവ്, പ്ലാവ്, വാളൻപുളി, കുടമ്പുളി, തേക്ക്, പേരാൽ, കശുമാവ്, പാല, മട്ടി, പന തുടങ്ങി വൈവിധ്യമാർന്ന എല്ലാം ഇവിടെ വളരുന്നു. നാടൻ മാവിനത്തിൽ ചന്ദ്രക്കാരൻ എന്ന സവിശേഷ ഇനം ഇവിടെ ധാരാളം കണ്ടുവരുന്നു. കാർഷിക നാണ്യവിളകളായ ജാതി, ഗ്രാമ്പൂ, തെങ്ങ്, റബ്ബർ, കമുക്, കുരുമുളക് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. പ്രദേശത്ത് അടക്കാകൃഷി വൻ തോതിൽ ഉണ്ടായിരുന്നതാണ്. കൈയ്യുണ്യം, കുറുന്തോട്ടി, കൊടുത്തുവ, മുക്കുറ്റി, കീഴാർനെല്ലി, നിലപ്പന, തൊട്ടാവാ ടി, തുളസി, കർലകം, കരിനൊച്ചി, ചിറ്റമൃത്, ആടലോടകം, തഴുതാമ എന്നീ ഷധ സസ്യങ്ങളും ഇവിടെ വീട്ടുപറമ്പുകളിൽ വളരുന്നു.

മറ്റൊരു പ്രധാന കാർഷികവിളയാണ് കപ്പ. പണ്ടുകാലങ്ങളിൽ നെൽകൃഷിയോടൊപ്പം വീട്ടു പറമ്പുകളിലും മറ്റും കൃഷിയിടങ്ങളിലുമായി ധാരാളം കപ്പ തോട്ടങ്ങൾ/കപ്പ കൃഷികൾ ഉണ്ടായിരുന്നു. കപ്പയും പഴങ്ങളും ധാരാളം ഉൽപാദനം നടന്നിരുന്നതായി കാണാൻ കഴിയും.

കച്ചവടം

[തിരുത്തുക]

കാർഷികമേഖലയ്ക്ക് ശേഷം ഏറ്റവും അധികം ആളുകളുടെ വരുമാനമാർഗ്ഗം കച്ചവടമാണ്. ആദ്യകാലങ്ങളിൽ തന്നെ ശ്രീമൂലനഗരം ശ്രീഭൂതപുരം മേഖലകളിൽ ധാരാളം ഇഷ്ടികക്കളങ്ങളും ചന്തകളും ആരംഭിക്കുകയും അതുപോലെതന്നെ വിവിധ മാർക്കറ്റുകൾ ചന്തകൾ കേന്ദ്രീകരിച്ചുള്ള കച്ചവടങ്ങളും നടന്നിരുന്നു. വളരെയധികം ആളുകൾ കച്ചവട മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ശ്രീമൂലനഗരം പട്ടണത്തിൽ തന്നെ ജിനാൻ സിറ്റി സെൻറർ, മൂസാ മെമ്മോറിയൽ ഷോപ്പിംഗ് മാൾ മുതലായ വലിയ കച്ചവട സ്ഥാപനങ്ങൾ അടുത്ത കാലങ്ങളിലായി ഉയർന്നു വന്നിട്ടുണ്ട്. കൂടാതെ ചെറുതും വലുതുമായ വിവിധങ്ങളായ കച്ചവടസ്ഥാപനങ്ങൾ ശ്രീമൂലനഗരം കൈപ്ര കുന്നിൽ പ്രവർത്തിക്കുന്നു. ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രം കൈപ്ര കുന്നാണ്.

പണ്ടുമുതൽക്കേ ഈ പ്രദേശം ഒരു കച്ചവട ഇടതാവളമാണ്. രാജഭരണം നിലനിൽക്കുന്ന കാലങ്ങളിൽ മലയാറ്റൂർ, അങ്കമാലി, കാലടി മേഖലകളിൽ നിന്നും എറണാകുളം, കൊച്ചി മേഖലയിലെക്കുള്ള പ്രധാന യാത്രാ മാർഗ്ഗവും കൈപ്ര കുന്നിലൂടെ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ കൈപ്ര കുന്നിന് പഴയ കാലങ്ങളിൽ കച്ചവട വാണിജ്യ രംഗത്ത് വലിയ സ്ഥാനം അടയാളപ്പെടുത്തപെട്ടിട്ടുണ്ട്.

കാർഷികമേഖലയുടെ വളർച്ച കൊണ്ട് അരിയും നെല്ലും അനുബന്ധ സാധനങ്ങളും അക്കാലങ്ങളിൽ ഇവിടുത്തെ പ്രധാന കച്ചവട ചരക്കാണ്. നിലവിൽ കാർഷിക മേഖലയെക്കാൾ കൂടുതൽ കച്ചവട സേവന മേഖലയിലാണ് അധിക ആളുകളും ഇന്ന് പ്രവർത്തിക്കുന്നത്.

ആരാധനാലയങ്ങൾ

[തിരുത്തുക]
ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ്
ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ്

ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ് ആലുവ പ്രദേശത്ത് ഏറ്റവും പഴക്കമുള്ള പള്ളിയാണ് കല്ലറക്കൽ കർത്താവ് മുസ്ലീങ്ങൾക്കായി പണികഴിപ്പിച്ച തോട്ടുമുഖം പടിഞ്ഞാറെ പള്ളി. അതിനുശേഷമാണ് ചുറ്റുപാടുമുള്ള പ്രമുഖ മുസ്ലിം പള്ളികൾ ഉണ്ടായത്. കൊച്ചുണ്ണി സാഹിബ് വഖഫ് ചെയ്ത സ്ഥലത്ത് കൊല്ലവർഷം ആയിരത്തിൽ(1000) ആലുവ ടൗൺ ജുമാമസ്ജിദ് സ്ഥാപിച്ചു. മാഹിൻ കുട്ടി മേത്തർ വഖഫ് ചെയ്ത സ്ഥലത്ത് രണ്ടു നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ സ്ഥാപിതമായതാണ് ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ്.

ശ്രീമൂലനഗരം കൈപ്ര ജംഗ്ഷനും പെരിയാർ നദിക്കും മധ്യഭാഗത്തായി ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നു. ഈ പ്രദേശത്തെ തന്നെ ഏറ്റവും പഴക്കമുള്ള ജുമാമസ്ജിദാണ് ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ്. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ തന്നെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഏറ്റവും വലിയ മഹലാണ് ഈ പള്ളി. വളരെ കാലം പഴക്കമുള്ള പള്ളി ആയതുകൊണ്ട് ഇന്നും അതിന്റെ അവശേഷിപ്പുകൾ അവിടെ കാണാൻ കഴിയും. പഴക്കമുള്ള വലിയ കുളവും, ഒറ്റ കരിങ്കല്ലിൽ തീർത്ത വലിയ രണ്ട് തൂണുകൾ ഇന്നും അവശേഷിക്കുന്നു. പഴയ പള്ളി പുതുക്കി പണിതപ്പോൾ അതിൽ ഒറ്റ കരിങ്കല്ലിൽ തീർത്ത ആ വലിയ രണ്ട് തൂണുകളും ഉപയോഗിച്ചിട്ടുണ്ട്. നിലവിലെ പള്ളിയുടെ മുന്നിലെ രണ്ട് തൂണും അതാണ്.

ആദ്യകാലത്ത് അങ്കമാലി, തുറവുംങ്കര, കാഞ്ഞൂർ, നെടുവഞ്ഞൂർ, പറമ്പയം, അത്താണി മുതലായ പ്രദേശങ്ങളിലെ ആളുകൾ ഈ പള്ളിയിലാണ് വെള്ളിയാഴ്ച്ച ജുമാ നമസ്ക്കാരം കൂടിയിരുന്നത്. പിന്നീട് അടുത്തടുത്ത് പ്രദേശങ്ങളിൽ പുതിയ പള്ളികളും മഹല്ലുകളുമായി.

ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ് മഹലിന്റെ നേതൃത്വത്തിൽ വിവിധ സഹായ സഹകരണ സംരംഭങ്ങളും മദ്‌റസകളും നടക്കുന്നുണ്ട്. പള്ളിയിൽ ദറസ് ക്ലാസ്സിലൂടെ ഖുർആൻ ഹിഫ്സ് കോഴ്‌സും നടക്കുന്നുണ്ട്. അടുത്ത കാലത്തായി ഈ മഹല്ല് നാടിന്റെ ആരോഗ്യ രംഗത്തും ശ്രെദ്ധകൊടുക്കുന്നുണ്ട്. അതിന്റെ ഭാഗമായി ആംബുലൻസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്ത്രികൾക്ക് ഇസ്ലാമിക ശരീഅത്ത് മേഖലയിൽ അവബോധം നൽകുന്നതിനായി പ്രതേക കോഴ്സുകളും നടത്തിയിരുന്നു.

ശ്രീമൂലനഗരം അൽ അമീൻ പബ്ലിക് സ്കൂൾ താൽക്കാലികമായി ആരംഭിക്കുന്നത് ഈ പള്ളിയുടെ കോമ്പൗണ്ടിലെ മദ്രസ കെട്ടിടത്തിലായിരുന്നു. പിന്നീട് പുതിയ റോഡ് ഹിറാ ജുമാ മസ്ജിദ് ന് പിറകുവശത്തായി സ്വന്തമായി സ്ഥലം വാങ്ങി പുതിയ സ്കൂൾ കെട്ടിടം പണിയുകയായിരുന്നു.[2]


തിരുവൈരാണിക്കുളം ക്ഷേത്രം ഇവിടുത്തെ ഒരു പ്രധാനക്ഷേത്രമാണ്. മഹാദേവനും ശ്രീപാർവ്വതിയുമാണ് പ്രധാന മൂർത്തികൾ. വർഷത്തിൽ 12 ദിവസം മാത്രമാണ് ഇവിടെ പാർവ്വതീ ദേവിയുടെ നട തുറക്കുന്നത് . ദേവന്റെ നാളായ ധനു മാസത്തിലെ തിരുവാതിര മുതലുള്ള 12 നാളാണ് ദേവിയുടെ നട തുറക്കുന്ന ദിവസങ്ങൾ. ആ ദിവസങ്ങളിൽ ഇവിടെ ദർശനത്തിന് നല്ല തിരക്കായിരിക്കും. തിരുവൈരാണിക്കുളം ക്ഷേത്രത്തിനെ സ്ത്രീകളുടെ ശബരിമല എന്നു വിശേഷിപ്പിക്കാറുണ്ട്. [3]

ശ്രീമൂലനഗരം ജംഗ്ഷനിൽ നിന്നും ശ്രീഭൂതപുരം റോഡിലേക്ക് 300മീറ്റർ നീങ്ങി രിഫാഇയ്യ ജുമാ മസ്ജിദ് സ്ഥിതിചെയ്യുന്നത്. ഏതാണ്ട് ആറ് ഏക്കറോളം വരുന്ന സ്ഥലത്താണ് ആണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിയോടു ചേർന്ന് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ഹയാത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസ മദ്രസ സെക്കൻഡറി മദ്രസ പ്രവർത്തിക്കുന്നു. ഏകദേശം ഒരു നൂറ്റാണ്ടിലേറെ കാലത്തെ ചരിത്രമുണ്ട് രിഫാഇയ്യ ജുമാ മസ്ജിദ് ന്.


പ്രശസ്തരായ വ്യക്തികൾ

[തിരുത്തുക]

==വാർഡുകൾ == മറ്റു കൃതികൾ:

  1. തൃപ്രയാർ
  2. തെറ്റാലി
  3. പ്രസന്നപുരം
  4. എടനാട്
  5. കല്ലയം
  6. ശ്രീമൂലനഗരം നോർത്ത്
  7. ശ്രീമൂലനഗരം ഈസ്റ്റ്
  8. പാറത്തെറ്റി
  9. വെള്ളാരപ്പിള്ളി
  10. തൃക്കണ്ണിക്കാവ്
  11. സൌത്ത് വെള്ളാരപ്പിള്ളി
  12. തിരുവൈരാണിക്കുളം
  13. ശ്രീഭൂതപുരം ഈസ്റ്റ്
  14. ശ്രീഭൂതപുരം വെസ്റ്റ്
  15. ശ്രീമൂലനഗരം സൌത്ത്
  16. ചൊവ്വര

സ്ഥിതിവിവരകണക്കുകൾ

[തിരുത്തുക]
സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് അങ്കമാലി
വിസ്തീർണ്ണം 14.41
വാർഡുകൾ 15
ജനസംഖ്യ 22395
പുരുഷൻമാർ 11097
സ്ത്രീകൾ 11298

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. അകവൂർ ചാത്തൻ
  2. ശ്രീമൂലനഗരം മോഹൻ Archived 2017-09-13 at the Wayback Machine

അവലംബം

[തിരുത്തുക]
  1. "ചരിത്രം". lsgkerala.in. Archived from the original on 2016-03-04. Retrieved 24 ജൂൺ 2020.
  2. സിഫി.കോം ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ്മഹല്ല്
  3. സിഫി.കോം തിരുവൈരാണിക്കുളം സ്ത്രീകളുടെ ശബരിമല