Jump to content

ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുള്ളിക്കാട്ട് ജുമാ മസ്ജിദ് ശ്രീമൂലനഗരം

ആലുവ പ്രദേശത്ത് ഏറ്റവും പഴക്കമുള്ള പള്ളിയാണ് കല്ലറക്കൽ കർത്താവ് മുസ്ലീങ്ങള്ക്കായി പണികഴിപ്പിച്ച തോട്ടുമുഖം പടിഞ്ഞാറെ പള്ളി. അതിനുശേഷമാണ് ചുറ്റുപാടുമുള്ള പ്രമുഖ മുസ്ലിം പള്ളികൾ ഉണ്ടായത്. കൊച്ചുണ്ണി സാഹിബ് വഖഫ് ചെയ്ത സ്ഥലത്ത് കൊല്ലവർഷം ആയിരത്തിൽ(1000) ആലുവ ടൗൺ ജുമാമസ്ജിദ് സ്ഥാപിച്ചു. മാഹിൻ കുട്ടി മേത്തർ വഖഫ് ചെയ്ത സ്ഥലത്ത് രണ്ടു നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ സ്ഥാപിതമായതാണ് ചൊവ്വര ചുള്ളിക്കാട് ജുമാമസ്ജിദ്.

ശ്രീമൂലനഗരം കൈപ്ര ജംഗ്ഷനും പെരിയാർ നദിക്കും മധ്യഭാഗത്തായി ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നു. ഈ പ്രദേശത്തെ തന്നെ ഏറ്റവും പഴക്കമുള്ള ജുമാമസ്ജിദാണ് ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ്. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ തന്നെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഏറ്റവും വലിയ മഹലാണ് ഈ പള്ളി. വളരെ കാലം പഴക്കമുള്ള പള്ളി ആയതുകൊണ്ട് ഇന്നും അതിന്റെ അവശേഷിപ്പുകൾ അവിടെ കാണാൻ കഴിയും. പഴക്കമുള്ള വലിയ കുളവും, ഒറ്റ കരിങ്കല്ലിൽ തീർത്ത വലിയ രണ്ട് തൂണുകൾ ഇന്നും അവശേഷിക്കുന്നു. പഴയ പള്ളി പുതുക്കി പണിതപ്പോൾ അതിൽ ഒറ്റ കരിങ്കല്ലിൽ തീർത്ത ആ വലിയ രണ്ട് തൂണുകളും ഉപയോഗിച്ചിട്ടുണ്ട്. നിലവിലെ പള്ളിയുടെ മുന്നിലെ രണ്ട് തൂണും അതാണ്.

ആദ്യകാലത്ത് അങ്കമാലി തുറവുംങ്കര കാഞ്ഞൂർ നെടുവഞ്ഞൂർ പറമ്പയം അത്താണി മുതൽ ആളുകൾ ഈ പള്ളിയിലാണ് വെള്ളിയാഴ്ച്ച ജുമാ നമസ്ക്കാരം കൂടിയിരുന്നത്. പിന്നീട് അടുത്തടുത്ത് പ്രദേശങ്ങളിൽ പുതിയ പള്ളികളും മഹല്ലുകളുമായി. പണ്ടുമുതലുള്ള വിശാലമായ കബർസ്ഥാൻ ഈ പള്ളിയങ്ങണത്തിലുണ്ട്. തുറവുംകര ചെങ്ങൽ കാലടി തുടങ്ങി സ്ഥലങ്ങളിൽനിന്നും ഇവിടെ ഖബർ അടക്കം ചെയ്തിരുന്നു.

ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ് മഹലിന്റെ നേതൃത്വത്തിൽ വിവിധ സഹായ സഹകരണ സംരംഭങ്ങളും മദ്‌റസകളും നടക്കുന്നുണ്ട്. പള്ളിയിൽ ദറസ് ക്ലാസ്സിലൂടെ ഖുർആൻ ഹിഫ്സ് കോഴ്‌സും നടക്കുന്നുണ്ട്. അടുത്ത കാലത്തായി ഈ മഹല്ല് നാടിന്റെ ആരോഗ്യ രംഗത്തും ശ്രെദ്ധകൊടുക്കുന്നുണ്ട്. അതിന്റെ ഭാഗമായി ആംബുലൻസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്ത്രികൾക്ക് ഇസ്ലാമിക ശരീഅത്ത് മേഖലയിൽ അവബോധം നൽകുന്നതിനായി പ്രതേക കോഴ്സുകളും നടത്തിയിരുന്നു.

ശ്രീമൂലനഗരം അൽ അമീൻ പബ്ലിക് സ്കൂൾ താൽക്കാലികമായി ആരംഭിക്കുന്നത് ഈ പള്ളിയുടെ കോമ്പൗണ്ടിലെ മദ്രസ കെട്ടിടത്തിലായിരുന്നു. പിന്നീട് പുതിയ റോഡ് ഹിറാ ജുമാമസ്ജിദ്ന് പിറകുവശത്തായി സ്വന്തമായി സ്ഥലം വാങ്ങി പുതിയ സ്കൂൾ കെട്ടിടം പണിയുകയായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. സിഫി.കോം ചൊവ്വര ചുള്ളിക്കാട് ജുമാ മസ്ജിദ് മഹല്ല്