എടവനക്കാട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
എടവനക്കാട് ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
ഏറ്റവും അടുത്ത നഗരം | എറണാകുളം |
ലോകസഭാ മണ്ഡലം | എറണാകുളം |
നിയമസഭാ മണ്ഡലം | ഞാറക്കൽ |
ജനസംഖ്യ | 19,631 (2001—ലെ കണക്കുപ്രകാരം[update]) |
സ്ത്രീപുരുഷ അനുപാതം | 1008 ♂/♀ |
സാക്ഷരത | 90.75% |
സമയമേഖല | IST (UTC+5:30) |
വെബ്സൈറ്റ് | http://lsgkerala.in/edavanakkadpanchayat/ |
10°45′22″N 76°34′23″E / 10.7560325°N 76.5731047°E എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു പഞ്ചായത്താണ് എടവനക്കാട്. വടക്ക് കുഴുപ്പിള്ളി പഞ്ചായത്ത്, കിഴക്ക് ഏഴിക്കര പഞ്ചായത്ത്, തെക്ക് നായരമ്പലം,
പഞ്ചായത്തുകൾ പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് ഏടവനക്കാട് പഞ്ചായത്തിന്റെ അതിരുകൾ. വൈപ്പിൻ കരയുടെ ഏതാണ്ട് മധ്യത്തിലാണ് ഏടവനക്കാട് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]നെടുങ്ങാട്, പുക്കാട്, എളങ്കുന്നപ്പുഴ, മഞ്ഞനക്കാട്, ഓച്ചന്തുരുത്ത് എന്നീ ചെറിയ പ്രദേശങ്ങൾ പണ്ടുതൊട്ടേ ഉണ്ടായിരുന്നു. എന്നാൽ എ.ഡി. 1341-ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഈ ചെറിയ കരകൾ കൂടിച്ചേർന്ന് ഏടവനക്കാട് ഉണ്ടായി എന്ന് ചരിത്രകാരൻമാർ വിശ്വസിക്കുന്നു. [1]
ജീവിതോപാധി
[തിരുത്തുക]- പ്രധാനജീവിതോപാധി മത്സ്യബന്ധനം തന്നെ. ചിലയിടങ്ങളിൽ വൈപ്പിൻ കരയിലാകമാനം കാണപ്പെടുന്നതുപോലെ പൊക്കാളി കൃഷിയും ഉണ്ട്.
- കള്ളുചെത്ത് മറ്റൊരു ഉപജീവനമാർഗ്ഗമായിരുന്നു
- കയറു നിർമ്മാണവും ഇവിടെ നിലനിന്നിരുന്നു.
ആരാധനലായങ്ങൾ
[തിരുത്തുക]- സെന്റ് അബ്രോസ്സ് പള്ളി. വിശുദ്ധ അമ്പ്രോസിന്റെ നാമത്തിൽ സ്ഥാപിതമായിട്ടുള്ള ഇന്ത്യയിലെ ഏക ദേവാലയമാണ്.[2]
- അണിയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.
കൂടാതെ പള്യാരിക്കൽ അമ്പലം, രണ്ട് മുസ്ലീം പള്ളികൾ എന്നിവ എടവനക്കാട് ഗ്രാമിത്തിന്റെ വളരെ പഴയ ആരാധനാലയങ്ങളാണ്.....
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]- സർക്കാർ ഇംഗ്ളീഷ് പ്രൈമറി സ്കൂൾ
- സന്മാർഗ്ഗിക പ്രദീപിക സഭ പ്രൈമറി സ്കൂൾ
- ഹിദായത്തുൽ ഇസ്‍ലാം ഹയർ സെക്കണ്ടറി സ്ക്കൂൾ
4.എസ് ഡി പി വൈ കെ പി എം എച്ച് എസ്
വാർഡുകൾ
[തിരുത്തുക]- കടപ്പുറം
- മായാബസാർ
- ചാത്തങ്ങാട്
- പഞ്ചായത്ത്
- പഴങ്ങാട്
- ഹൈസ്കൂൾ
- അണിയിൽ
- മാർക്കറ്റ്
- മുരിപ്പാടം
- ചർച്ച്
- നേതാജി
- വില്ലേജ്
- കണ്ണുപിള്ളക്കെട്ട്
- വാച്ചാക്കൽ വെസ്റ്റ്
- ഇല്ലത്തുപടി വെസ്റ്റ്
സ്ഥിതിവിവരകണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | വൈപ്പിൻ |
വിസ്തീർണ്ണം | 11.25 |
വാർഡുകൾ | 14 |
ജനസംഖ്യ | 19631 |
പുരുഷൻമാർ | 9571 |
സ്ത്രീകൾ | 10060 |
അവലംബം
[തിരുത്തുക]- ↑ തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine. ഏടവനക്കാട് ചരിത്രം.
- ↑ തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2010-09-23 at the Wayback Machine. സെന്റ് അമ്പ്രോസ് പള്ളി.