Jump to content

ഉദയംപേരൂർ

Coordinates: 9°54′50″N 76°21′48″E / 9.91389°N 76.36333°E / 9.91389; 76.36333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെക്ക് വശം പൂത്തോട്ട പാലം

വടക്ക് വശം പെരുംതൃക്കോവിൽ ശ്രീ മഹാദേവക്ഷേത്രം

കിഴക്കുവശം കോണോത്തുപുഴയും പടിഞ്ഞാറ് വശം വേമ്പനാട് കായലും

ഉദയമ്പേരൂർ
ഉന്തിയമ്പേരൂർ
Map of India showing location of Kerala
Location of ഉദയമ്പേരൂർ
ഉദയമ്പേരൂർ
Location of ഉദയമ്പേരൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Ernakulam
ഏറ്റവും അടുത്ത നഗരം കൊച്ചി
ലോകസഭാ മണ്ഡലം കൊച്ചി
സമയമേഖല IST (UTC+5:30)
കോഡുകൾ

9°54′50″N 76°21′48″E / 9.91389°N 76.36333°E / 9.91389; 76.36333 എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ നിന്ന് 5 കി.മി തെക്കുള്ള ഒരു ഗ്രാമമാണ് ഉദയംപേരൂർ. ഇംഗ്ലീഷ്:Udayamperoor (Diamper) എറണാകുളം - കോട്ടയം റോഡ്‌ (പുതിയകാവ് മുതൽ പൂത്തോട്ട വരെ) ഇതിലെയാണ്‌ കടന്നു പോകുന്നത്‌. ഉദയം‌പേരൂർ സൂനഹദോസ് കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തിലെ വളരെ പ്രാധാന്യമുള്ള സംഭവമായിരുന്നു.

പേരിനുപിന്നിൽ

[തിരുത്തുക]

ഒന്നാം ചേരസാമ്രാജ്യത്തിലെ പ്രശസ്തചക്രവർത്തിയായിരുന്ന ഉതിയൻ (ഉദയൻ) ചേരലാതന്റെ പേരിൽ നിന്നായിരിക്കണം സ്ഥലനാമമുത്ഭവിച്ചതെന്ന് കരുതുന്നു. [1]

ചരിത്രം

[തിരുത്തുക]

ടോളമിയുടെ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന ഉദംപെറോറ (Udamperora) ഉദയം‍പേരൂർ ആണെന്ന് അനുമാനിക്കപ്പെടുന്നു.[2] തിരുവിതാംകൂർ - കൊച്ചി അതിർത്തി പ്രദേശമായിരുന്നു ഇവിടം. 18-ആം നൂറ്റാണ്ടിൽ കൊച്ചിയുമായി ഉണ്ടായ യുദ്ധത്തിൽ തിരുവിതാംകൂർ യുവരാജാവായിരുന്ന രാമവർമ്മ (ധർമ്മ രാജാ) ഉദയം‍പേരൂരിൽ താവളമടിക്കുകയുണ്ടായി. 1599-ലെ വിഖ്യാതമായ ഉദയംപേരൂർ സുന്നഹദോസ് ഇവിടെയാണ്‌ നടന്നത്.[3]അതിൽ കേരളക്രൈസ്തവരെ റോമിലെ പാപ്പായുടെ കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവെങ്കിലും ഭൂരിപക്ഷം വന്ന സുറിയാനി ക്രിസ്ത്യാനികളുടെ എതിർപ്പ് പിടിച്ചുപറ്റി. ഉദയം‌പേരൂർ ഭരിച്ചിരുന്ന വില്ലാർ‌വട്ടം രാജവംശത്തിലെ അവസാനത്തെ രാജാവ് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ്‌ വിശ്വാസം.[1]

സർക്കാർ ആഫീസുകൾ

[തിരുത്തുക]
  • വില്ലേജ് ആഫീസ്
  • മൃഗാശുപത്രി
  • പ്രാഥമിക ആരോഗ്യ കേന്ദ്രം.
  • ഗവൺമെന്റ് സ്കൂൾ
  • പോലീസ് സ്റ്റേഷൻ

ആരാധനാലയങ്ങൾ

[തിരുത്തുക]

നിരവധി ആരാധനാലയങ്ങൾ ഇവിടെയുണ്ട്. അവയിൽ ഏറ്റവും ചരിത്രപ്രാധാന്യമുള്ളത് സുന്നഹദോസ് പള്ളിയാണ്. ഇവിടെയുള്ള ശിവക്ഷേത്രം (പെരുംത്രിക്കോവിൽ ശിവക്ഷേത്രം) വളരെ പ്രശസ്തമാണ്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ക്ഷേത്ര വളപ്പിൽ നിരവധി ശിലാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഒരെണ്ണം ചേരചക്രവർത്തിയായിരുന്ന കോതരവിവർമ്മയുടെ വിളമ്പരമാണ്.

  • ആമേട ക്ഷേത്രം,
  • നടക്കാവ് ഭഗവതി ക്ഷേത്രം,
  • കടവിൽത്രിക്കോവിൽ ശ്രീക്രിഷ്ണ സ്വാമി ക്ഷേത്രം,
  • സെന്റ്റ് സെബാസ്റ്റ്യൻ പള്ളി
  • പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രം
  • മാങ്കാവിൽ ഭഗവതി ക്ഷേത്രം
  • ശ്രീനാരായണ വല്ലഭ ക്ഷേത്രം,പൂത്തോട്ട
  • മുച്ചൂർക്കാവ് ഭഗവതി ക്ഷേത്രം,വലിയകുളം
  • പുല്ലുകാട്ടുകാവ് ശ്രീനരസിംഹസ്വാമി ക്ഷേത്രം
  • മർത്തമറിയം ദേവാലയം,കണ്ടനാട്
  • സൂനഹദോസ് ദേവാലയം
  • സെയിന്റ് സെബാസ്റ്റ്യൻ ദേവാലയം
  • ഉണ്ണിമിശിഹാ ദേവാലയം,കണ്ടനാട്
  • വിശുദ്ധ.സ്നാപകയോഹന്നാൻ ദേവാലയം,തെക്കൻ പറവൂർ
  • നിത്യസഹായമാതാ ലത്തീൻ ദേവാലയം
  • ശ്രീ വേണുഗോപാല ക്ഷേത്രം , തെക്കൻ പറവൂർ 
  • നെടുവേലിൽ ഭഗവതി ക്ഷേത്രം 
  • ശ്രീ നാരായണ വിജയസമാജം സുബ്രമണ്യ സ്വാമി ക്ഷേത്രം. 
  • യോഗേശ്വര മഹാദേവ ക്ഷേത്രം 
  • അരേശേരിൽ ക്ഷേത്രം 
  • തണ്ടാശ്ശേരിൽ ക്ഷേത്രം 
  • വിജ്ഞാനോദയാ സുബ്രഹ്മണ്യ മഹാക്ഷേത്രം മാങ്കായി കവല
  • മീൻകടവിൽ യക്ഷി ഗന്ധർവ മഹാക്ഷേത്രം
  • ചെല്ലിച്ചിറ ക്ഷേത്രം
  • കൂട്ടുംമുഖം ധർമ്മദൈവ ക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

[തിരുത്തുക]
  • എസ് എൻ ഡി പി എച് എസ് എസ് ഉദയംപേരൂർ
  • ജെ ബി എസ് നടക്കാവ്
  • സെയിന്റ്റ് സെബാസ്റ്റ്യൻ പബ്ലിക്‌ സ്കൂൾ ഉദയംപേരൂർ
  • ജെ ബി എസ് കണ്ടനാട്
  • കെ പി എം എച് എസ് പുത്തൻകാവ്
  • ശ്രീ നാരായണ പബ്ലിക്‌ സ്കൂൾ,പുത്തൻകാവ്
  • പ്രഭാത് പബ്ലിക്‌ സ്കൂൾ,പി കെ എം സി,ഉദയംപേരൂർ
  • സ്വാമി സ്വാസതികാനന്ദ കോളേജ്,പൂത്തോട്ട
  • സ്റ്റെല്ല മേരീസ്‌ പബ്ലിക്‌ സ്കൂൾ ,ഉദയംപേരൂർ (ഐ.സി.എസ്.സി)
  • സെയിന്റ്റ് ജോൺസ് പബ്ലിക്‌ സ്കൂൾ ,തെക്കൻ പറവൂര്
  • സെയിന്റ്റ് മേരീസ്‌ ഹൈസ്കൂൾ കണ്ടനാട്
  • സഹോദരൻ അയ്യപ്പൻ മെമ്മോറിയൽ ട്രെയിനിംഗ് കോളേജ്,പൂത്തോട്ട
  • ഗവ : വിജ്ഞാനോദയം ജെ ബി എസ് ,വലിയകുളം .
  • പട്ടേൽ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. (P. M. U. P  SCHOOL)

കുറിപ്പുകൾ

[തിരുത്തുക]
  • ^ ഇദ്ദേഹത്തിലെ കുഴിമാടം ഉദയം‌പേരൂർ പള്ളിയിലെ കുഴിമാടങ്ങളിൽ കാണാം. ലിഖിതങ്ങളിൽ "ചെന്നോങ്ങലത്തു പാർത്ത വില്ലാർവട്ടം തോമ്മാരാചാവു നാടുനീങ്കി: എന്നാണ്‌ ലിഖിതങ്ങളിൽ

പ്രധാനപ്പെട്ട ലിങ്കുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. ഓ ദ പെറോറ എന്നാണ്‌ ടോളമി സൂചിപ്പിച്ചിട്ടുള്ളത്. ഉദയമ്പേരൂരിലെ പുരാതനമായ ശിവക്ഷേത്രത്തിലെ ശിലാശാസനം ചേരരാജാവായ കോതരവിവർമ്മന്റെയാണ്‌. ഇത് 917-944 ലേതാണെന്ന് കരുതുന്നു.
  3. http://www.synodofdiamper.com/index.php.
"https://ml.wikipedia.org/w/index.php?title=ഉദയംപേരൂർ&oldid=4078746" എന്ന താളിൽനിന്ന് ശേഖരിച്ചത്