Jump to content

വടകര താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ നിലവിലുള്ള മൂന്നു താലൂക്കുകളിലൊന്ന്. വടകര നഗരസഭയിലും സമീപത്തെ ഗ്രാമപഞ്ചായത്തുകളിലുമായുള്ള 23 റവന്യൂ വില്ലേജുകൾ ചേർന്നതാണ് ഈ താലൂക്ക്. 549.8 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീർണം. [1]

ലോൿസഭാമണ്ഡലങ്ങൾ

[തിരുത്തുക]

വടകര ലോൿസഭാമണ്ഡലത്തിലാണ് ഈ താലൂക്കിലെ പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്.[2]

നിയമസഭാമണ്ഡലങ്ങൾ

[തിരുത്തുക]

വടകര, കുറ്റ്യാടി, നാദാപുരം നിയമസഭാമണ്ഡലങ്ങൾ ഈ താലൂക്കിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്നവയാണ്.[3]

ബ്ലോക്ക് പഞ്ചായത്തുകൾ

[തിരുത്തുക]

വടകര, തൂണേരി, കുന്നുമ്മൽ, തോടന്നൂർ എന്നിവയാണ് ഈ താലൂക്കിലെ നാലു ബ്ലോക്ക് പഞ്ചായത്തുകൾ.[4]

താലൂക്ക് ആസ്ഥാനമായ വടകര നഗരസഭയാണ് ഈ താലൂക്കിലെ ഏക നഗരസഭ.

ഗ്രാമപഞ്ചായത്തുകൾ

[തിരുത്തുക]

അഴിയൂർ, ചോറോട്, ഏറാമല, ഒഞ്ചിയം, ചെക്യാട്, എടച്ചേരി, പുറമേരി, തൂണേരി, വളയം, വാണിമേൽ, കാവിലുംപാറ, കായക്കൊടി, കുന്നുമ്മൽ, കുറ്റ്യാടി, മരുതോങ്കര, നാദാപുരം, നരിപ്പറ്റ, വേളം, ആയഞ്ചേരി, മണിയൂർ, തിരുവള്ളൂർ, വില്ല്യാപ്പള്ളി എന്നീ 22 ഗ്രാമപഞ്ചായത്തുകളാണ് ഈ താലൂക്കിലുള്ളത്.[4]

വില്ലേജുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-19. Retrieved 2013-11-29.
  2. http://keralaassembly.org/lok/sabha/segmants.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-09-08. Retrieved 2013-11-29.
  4. 4.0 4.1 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-01-24. Retrieved 2013-11-29.


"https://ml.wikipedia.org/w/index.php?title=വടകര_താലൂക്ക്&oldid=4071372" എന്ന താളിൽനിന്ന് ശേഖരിച്ചത്