മൂടാടി ഗ്രാമപഞ്ചായത്ത്
മൂടാടി | |
---|---|
ഗ്രാമം | |
Coordinates: 11°28′24″N 75°38′28″E / 11.473378°N 75.641019°E, | |
Country | India |
State | കേരളം |
District | കോഴിക്കോട് |
ജനസംഖ്യ (2001) | |
• ആകെ | 27,652 |
Languages | |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 673307 |
Vehicle registration | KL- |
മൂടാടി ഗ്രാമപഞ്ചായത്തു് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പന്തലായനി ബ്ളോക്കിലാണ് 16.02 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മൂടാടി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1964 ഫിബ്രവരിയിലാണ് പഞ്ചായത്ത് നിലവിൽ വന്നതും ആദ്യ ഇലക്ഷൻ നടന്നതും. കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ആദ്യമായി അധികാരത്തിൽ വന്നത്. കുഞ്ഞിക്കണ്ണൻ ആയിരുന്നു ആദ്യ പ്രസിഡന്റ്.
അതിരുകൾ
[തിരുത്തുക]- തെക്ക് - കൊയിലാണ്ടി നഗരസഭ, അറബിക്കടൽ
- വടക്ക് -തിക്കോടി, തുറയൂർ, കീഴരിയൂർ പഞ്ചായത്തുകൾ
- കിഴക്ക് - കൊയിലാണ്ടി നഗരസഭ, കീഴരിയൂർ പഞ്ചായത്ത്
- പടിഞ്ഞാറ് - അറബിക്കടൽ, തിക്കോടി പഞ്ചായത്ത്
ചരിത്രം
[തിരുത്തുക]പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]പാറക്കാട് ,വീരവഞ്ചേരി , ചിങ്ങപുരം , വെള്ളറക്കാട്, പുറക്കൽ,വാഴയിൽ ,ചാക്കര,പാച്ചാക്കൽ , മുചുകുന്നു്,മൂടാടി,മുത്തായത്ത് ,നന്തി ബസാർ,കടലൂർ , ഗോപാലപുരം, ഇരുപതാം മൈൽ,ഹിൽബസാർ, വലിയമല പാലക്കുളം ബീച്ച്.
വ്യവസായ സംരംഭങ്ങൾ
[തിരുത്തുക]- കെൽട്രോൺ യൂണിറ്റു്
== ദേവാലയങ്ങൾ== siddiq juma masjid naragolikulam
- നന്തി പള്ളി
- കടലൂർപ്പള്ളി
- വീരവഞ്ചേരി പള്ളി
- ഹിൽ ബസാർ പള്ളി
- ചിങ്ങപുരം വിഷ്ണുക്ഷേത്രം
- ഉരുപുണ്യകാവ് ക്ഷേത്രം
- കാവുതേരി കുടുംബ ക്ഷേത്രം
- കൊങ്ങന്നൂർ ഭഗവതി ക്ഷേത്രം
- മൂടാടി തെരു ക്ഷേത്രം
- വീമംഗലം ശിവക്ഷേത്രം
- മൂടാടി ശ്രീ മഹാവിഷ്ണു ക്ഷേത്രം
- കടലൂർ ശ്രീ അയ്യപ്പ ക്ഷേത്രം
- വെള്ളറക്കാട് തെരു ക്ഷേത്രം
- കണ്ണഞ്ചേരി ഭഗവതി ക്ഷേത്രം
- വാഴവളപ്പിൽ ക്ഷേത്രം
- പാലക്കുളം ശ്രീകൃഷ്ണഭജനമഠം
- വാഴയിൽ ക്ഷേത്രം
- വീരവഞ്ചേരി അന്നപൂർണേശ്വരി ക്ഷേത്രം
- വീരവഞ്ചേരി അയ്യപ്പ ക്ഷേത്രം
- മുചുകുന്നു് കോട്ടയിൽ ശിവക്ഷേത്രം
- പാലക്കുളം ജുമാ മസ്ജിദ്
വിനോദ സഞ്ചാര കേന്ദ്രങ്ങൾ
[തിരുത്തുക]1913-ൽ ബ്രിട്ടീഷുകാർ കപ്പൽ യാത്രികർക്ക് കരകാണിക്കുവാൻ വേണ്ടി നിർമ്മിച്ചതാണു് ഈ ലൈറ്റ് ഹൗസ്. കടൽ മാർഗ്ഗം വന്ന പല ചരക്കുകപ്പലുകളും മറ്റും കടലൂരിൽ നിന്നും ഏതാണ്ടു് 2 കിലോമീറ്റർ അകലെ കടലിലുള്ള വെള്ള്യാങ്കല്ലിൽ ഇടിച്ചു് അപകടമുണ്ടായതിനെത്തുടർന്നാണു് ലൈറ്റു് ഹൌസ്സ് കരയിൽഏറ്റവും ഉയരം കൂടിയ പ്രദേശമായ കടലൂരിൽ നിർമ്മിക്കുവാൻ കാരണം എന്നു് പറയപ്പെടുന്നു. ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമാണു് കടലൂർ പോയിന്റ് ലൈറ്റ് ഹൌസിനു്. ഭാരത സർക്കാറിന്റെ കപ്പൽ ഗതാഗത വകുപ്പിന് കീഴിലാണു് ഇപ്പോൾ കടലൂർ പോയിന്റ് ലൈറ്റ് ഹൌസ്. ആഴ്ചയിൽ എല്ലാ ദിവസവും സന്ദർശകർക്കുവേണ്ടി ഇവിടെ വൈകീട്ടു് തുറന്നുകൊടുക്കുന്നു. ദൂരസ്ഥലത്തു് നിന്നും ബ്രിട്ടീഷുകാരുടെ സൃഷ്ടി കാണുവാൻ ധാരാളംപേർ ഇവിടെ എത്താറുണ്ടു്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കോഴിക്കോട് |
ബ്ലോക്ക് | പന്തലായിനി |
വിസ്തീര്ണ്ണം | 16.02 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27,653 |
പുരുഷന്മാർ | 13,510 |
സ്ത്രീകൾ | 14,143 |
ജനസാന്ദ്രത | 1726 |
സ്ത്രീ : പുരുഷ അനുപാതം | 1047 |
സാക്ഷരത | 89.92 % |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/moodadipanchayat Archived 2016-03-12 at the Wayback Machine
- http://www.dgllnoida.gov.in/cochin/kadalur.html Archived 2013-03-12 at the Wayback Machine
- http://moodadigramam.com/ Archived 2012-12-01 at the Wayback Machine
- Census data 2001