Jump to content

രാമനാട്ടുകര

Coordinates: 11°11′19″N 75°51′28″E / 11.1886744°N 75.8576775°E / 11.1886744; 75.8576775
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാമനാട്ടുകര
Map of India showing location of Kerala
Location of രാമനാട്ടുകര
രാമനാട്ടുകര
Location of രാമനാട്ടുകര
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോഴിക്കോട്
ജനസംഖ്യ 30,436 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)

11°11′19″N 75°51′28″E / 11.1886744°N 75.8576775°E / 11.1886744; 75.8576775

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു പട്ടണമാണ് രാമനാട്ടുകര.രാമനാട്ടുകര തിരക്കേറിയ ഒരു പട്ടണമാണ്. ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്നു.

കോഴിക്കോട് നഗരത്തിൽ നിന്ന് 16km അകലെയാണ് രാമനാട്ടുകര.

രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ അതിർത്തി പടിഞ്ഞാറ് ഫറോക്ക് മുനിസിപ്പാലിറ്റി വടക്ക് കോഴിക്കോട് കോർപ്പറേഷൻ,ഒളവണ്ണ പഞ്ചായത്ത് കിഴക്ക് കാരാട് എന്നിവയൊക്കെയാണ്‌.

അടുത്തുള്ള ഗ്രാമങ്ങൾക്ക് ഒരു വാണിജ്യ കേന്ദ്രമായി രാമനാട്ടുകര വർത്തിക്കുന്നു. ഇടിമുഴി,പുല്ലുംകുന്നു,പുല്ലിപ്പറമ്പ്, പാറയിൽ, പാറമ്മൽ, ചേലൂപ്പാടം,പനയപ്പുറം, പെരിഞ്ചീരി, ഫാറൂക് കോളേജ്, അഴിഞ്ഞിലം, കാരാട്, പരുത്തിപ്പാറ, കോടംമ്പുഴ,പേങ്ങാട്, പതിനൊന്നാം മൈൽ, വൈദ്യരങ്ങാടി, കാക്കഞ്ചേരി, കാവുങ്ങൽ, പള്ളിക്കൽബസാർ, കുറ്റിപ്പറമ്പ്, പെരുന്തൊടിപ്പാടം, ചേലേമ്പ്ര, കൊളക്കുത്ത്, കൈതക്കുണ്ട, ഐക്കരപ്പടി, പെരിങ്ങാവ്, പേങ്ങാട്, മുളങ്കുണ്ട, പെരുമുഖം, കാരാളിപ്പറമ്പ്, മോട്ടമ്മൽ, എട്ടേ-നാല്, പൂവന്നൂർ പള്ളി, കൊക്കിവളവു്, കരിങ്കല്ലായി, അടിവാരം, കുററൂളങ്ങാടി, തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഇപ്പോൾ കോഴിക്കോട് നഗരത്തിന്റെ അതിർത്തി രാമനാട്ടുകര വരെ നീണ്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും ഇവിടെ ഉയർന്നുകൊണ്ടിരിക്കുന്നു.

Homeo Road, Ramanattukara
Bus Stand area

ചരിത്രം

[തിരുത്തുക]

പഴയ കാല പ്രമാണങ്ങൾ പ്രകാരം വെലിപ്രം അംശത്തിന്റെ ഭാഗമായി വരുന്ന ദേശമാണ്‌ രാമനാട്ടുകര. പ്രമാണ ഭാഷയിൽ ഇന്നും "വെലിപ്രം അംശം രാമനാട്ടുകര ദേശം" എന്ന് തന്നെയാണ് എഴുതി വരുന്നത്. രാമനാട്ടുകര പഴമക്കാർക്കിടയിൽ കടുങ്ങോൻചിറ അഥവാ കടുങ്ങഞ്ചിറ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന് പറയപ്പെടുന്നു. കടുങ്ങോൻ എന്ന രാജാവും നീലി എന്ന രാജ്ഞിയും ഈ പ്രദേശം ഭരിച്ചിരുന്നത്രേ.അത് കൊണ്ടാണ് ഈ പ്രദേശത്തിന് കടുങ്ങോൻചിറ എന്ന പേര് വന്നത് എന്നും പറയപ്പെടുന്നുണ്ട് . അവരുടെ പേരിൽ രാമനാട്ടുകരയിൽ ഒരു കുളം ഉണ്ട് . ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഇത്. കേരളത്തിലെ ആദ്യത്തെ എയിഡഡ് സ്കൂളായ സേവമന്ദിരം സ്ഥാപിക്കപ്പെട്ടത് രാമനാട്ടുകരയിലാണ്. ബോർഡ്‌ സ്കൂൾ എന്നറിയപ്പെടുന്ന ഇന്നത്തെ ഗവണ്മെന്റ് യു.പി. സ്കൂളും, അതിനു തൊട്ടു തന്നെയുള്ള ഗണപതി സ്കൂളും സ്വാതന്ത്ര്യ ലബ്ധിയോടു അടുത്ത കാലത്ത് ആരംഭിച്ചവയാണ്. ആരംഭ കാലത്ത് ഇവ രണ്ടും പ്രാഥമിക വിദ്യാ കേന്ദ്രങ്ങൾ മാത്രമായിരുന്നു.

Azhinjilam Thali Mahavishnu Temple, Ramanattukara

ജനസംഖ്യ

[തിരുത്തുക]

2001-ലെ കാനേഷുമാരി കണക്കെടുപ്പ് അനുസരിച്ച് രാമനാട്ടുകരയിലെ ജനസംഖ്യ 30,436 ആണ്. ഇതിൽ 49% പുരുഷന്മാരും 51% സ്ത്രീകളുമാണ്. രാമനാട്ടുകരയിലെ സാക്ഷരതാ നിലവാരം 83% ആണ്, (ദേശീയ ശരാശരി 59.5% മാത്രമാണ്). ആണുങ്ങളിൽ സാക്ഷരത 85%വും സ്ത്രീകളിൽ 80%വുമാണ് സാക്ഷരതാ നിരക്ക്. ജനസംഖ്യയുടെ 12% ആറുവയസ്സിനു താഴെയുള്ള കുട്ടികളാണ്.

ഗതാഗതം

[തിരുത്തുക]

കോഴിക്കോട് നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയായി ആണ് രാമനാട്ടുകര സ്ഥിതിചെയ്യുന്നത്. ദേശീയപാത 17-ഉം ദേശീയപാത 213-ഉം കൂട്ടിമുട്ടുന്നത് രാമനാട്ടുകരയിലാണ്. ഇത് രാമനാട്ടുകരയുടെ സമ്പദ്‌വ്യവസ്ഥയെ വളരെ സഹായിച്ചിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളം വന്നപ്പോൾ ഉണ്ടായ എയർപോർട്ട് റോഡ് രാമനാട്ടുകരയിലൂടെയാണ് കടന്നുപോകുന്നത്. കോഴിക്കോട് നഗരത്തിന്റെ ബൈ-പാസ് രാമനാട്ടുകരയിൽ നിന്നാണ് തുടങ്ങുന്നത്. ഉറങ്ങിക്കിടന്ന ഈ ഗ്രാമ-പട്ടണത്തിന്റെ പ്രാധാന്യം ഈ ഗതാഗതമാർഗ്ഗങ്ങൾ വർദ്ധിപ്പിച്ചു.

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ഫറോക്ക് ആണ് (5 കി.മീ അകലെ). ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട് വിമാനത്താവളമാണ് (10 കി.മീ അകലെ). കോഴിക്കോട് സർവ്വ കലാശാലയിലേക്ക് രാമനാട്ടുകരയിൽ നിന്ന് (തെക്കോട്ട് 7 കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ. ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട പ്രദേശമാണ് രാമനാട്ടുകര. ഫറോക്ക് പോലിസ് സ്റ്റേഷൻ 3.5 കിലോമീറ്റർ അകലെ ഫറോക്ക് പേട്ടയിലാണ് സ്ഥിതി ചെയ്യുന്നത്. സമീപസ്ഥ തുറമുഖം ബേപ്പൂരാണ്. അവിടേക്ക് ദൂരം 10 കിലോമീറ്റർ.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാമനാട്ടുകര&oldid=4094166" എന്ന താളിൽനിന്ന് ശേഖരിച്ചത്