തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ
കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും, തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ് തിരുവനന്തപുരം. (ഇംഗ്ലീഷ്:Thiruvananthapuram). ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. “നിത്യ ഹരിത നഗരം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്[1]. 2001-ലെ കാനേഷുമാരി പ്രകാരം 745,000 പേർ ഇവിടെ അധിവസിക്കുന്നു. ഇതു പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരം എന്ന പ്രത്യേകതയും തിരുവനന്തപുരം നഗരത്തിനാണ്. തിരുവനന്തപുരം തന്നെയാണ്, കേരളത്തിലെ ഏറ്റവും വലിയ നഗരവും.
തിരുവനന്തപുരം നഗരത്തിലും അതിന്റെ പരിസരപ്രദേശങ്ങളിലുമായി അനേകം വിനോദസഞ്ചര കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നു. രാജഭരണ കാലത്തെ ഭംഗിയായി പ്ലാൻ ചെയ്ത നഗരവും സൗഹാർദ്ദ മനസ്കരും സൽകാര പ്രിയരും ആയ ജനങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നു.
കോവളം ബീച്ച്
[തിരുത്തുക]ലോകമെങ്ങും പ്രശസ്തിയാർജ്ജിച്ച കോവളം കടൽ തീരം. തിരകൾ വളരെ കുറവാണ് എന്നതാണിവിടുത്തെ പ്രത്യേകത. തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു. കോവളം ലൈറ്റ് ഹൗസ്, ഹാൽസിയൻ കൊട്ടാരം എന്നിവ കോവളത്തെ പ്രശസ്തമായ മറ്റുസ്ഥലങ്ങളാണ്.
വർക്കല
[തിരുത്തുക]തിരുവനന്തപുരം നഗരത്തിൽ നിന്നും 46 കിലോമീറ്റർ വടക്കു മാറി വർക്കല സ്ഥിതി ചെയ്യുന്നു. . ശിവഗിരി തീർത്ഥാടന കേന്ദ്രവും വർക്കലയിൽ ഉണ്ട്.
വേളി
[തിരുത്തുക]നഗര പ്രാന്തത്തിലുള്ള ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്. ഇവിടം വേളി ടൂറിസ്റ്റ് വില്ലേജ് എന്നാണ് അറിയപ്പെടുന്നത്. അറബിക്കടലും വേളികായലും ചേരുന്ന സ്ഥലമാണ്. മഴമൂലം വേളി കായലിൽ വെള്ളം കൂടുമ്പോൾ കടലും കായലും തമ്മിൽ വേർതിരിച്ചിരിക്കുന്ന മണൽതിട്ട (പൊഴി) മുറിയുകയും കായൽ ജലം കടലിലേക്ക് ഒഴുകുകയും ചെയ്യും. ഇവിടെ കുട്ടികൾക്ക് കളിക്കുന്നതിനുള്ള കളിസ്ഥലവും ഒരു സസ്യോദ്യാനവും സ്ഥിതിചെയ്യുന്നു. കൂടാതെ വേളി കായലിൽ ബോട്ട് സവാരി നടത്തുന്നതിനുള്ള സൗകര്യവും ഉണ്ട്.
ആക്കുളം
[തിരുത്തുക]നഗരാതിർത്തിക്കുള്ളിൽ ദക്ഷിണവ്യോമസേനാ താവളത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ആക്കുളം. ഇവിടെ ബോട്ട് സവാരി നടത്തുന്നുണ്ട്. കൂടാതെ നീന്തൽക്കുളം, അക്വേറിയം, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ സ്ഥിതിചെയ്യുന്നു.
പൂവാർ
[തിരുത്തുക]ഈ ഗ്രാമത്തിലെ മനോഹരമായ കടൽത്തീരം അനവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.തിരുവനന്തപുരം നഗരത്തിന് 18 കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു. പ്രകൃതിരമണീയവുമായ ഈ ഗ്രാമത്തിൽ ഒരു ഫ്ലോട്ടിംഗ് റിസോർട്ടുമുണ്ട്.
കിളിമാനൂർ
[തിരുത്തുക]തിരുവനന്തപുരം നഗരത്തിൽ നിന്നും 36 കിലോമീറ്റർ വടക്കു മാറി കിളിമാനൂര് സ്ഥിതി ചെയ്യുന്നു. രാജാ രവിവർമ്മ ജനിച്ചത് കിളിമാനൂർ കൊട്ടാരത്തിലാണ്.
ശംഖുമുഖം ബീച്ച്
[തിരുത്തുക]തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന സ്ഥലമാണ് ശംഖുമുഖം കടൽത്തീരം. ഇവിടത്തെ പ്രധാന ആകർഷണം കാനായി കുഞ്ഞിരാമൻ പണിത മത്സ്യകന്യകയുടെ ശില്പമാണ്. എയർ ഫോഴ്സ് സംഭാവന ചെയ്ത ഒരു ഹെലികോപ്റ്ററും അടുത്ത്കാണാം. ചെറിയ ഒരു ഉദ്യാനവും സ്ഥിതിചെയ്യുന്നു. ശംഖുമുഖത്തിന് അല്പം അകലെയായി വലിയതുറയിൽ ഒരു കടൽപാലവും സ്ഥിതിചെയ്യുന്നു.
മൃഗശാല
[തിരുത്തുക]ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൃഗശാലകളിലൊന്നായി കണക്കാക്കപ്പെടുന്നു. പക്ഷിമൃഗാദികളെ സ്വാഭാവിക ചുറ്റുപാടിൽ സംരക്ഷിച്ചിരിക്കുന്നത് പ്രത്യേകതയാണ്.==*
സർക്കാർ കലാ പ്രദർശനാലയം (മ്യൂസിയം)
[തിരുത്തുക]മൃഗശാലക്കടുത്തായി വലിയ കൊട്ടാരത്തിൽ സർക്കാർ പഴയ കാലങ്ങളിലേയുള്ള അപൂർവ്വ വസ്തുക്കളും കലാവസ്തുക്കളും പ്രദർശനത്തിനായി വച്ചിരിക്കുന്നു.
നെയ്യാർ അണക്കെട്ട്
[തിരുത്തുക]നഗരത്തിൽ നിന്ന് 32 കി.മീ അകലെയാണ്. ചെറിയ വന്യമൃഗകേന്ദ്രവും ഉദ്യാനവും അണക്കെട്ടിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം
[തിരുത്തുക]ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം
[തിരുത്തുക]പേപ്പാറ
[തിരുത്തുക]അണക്കെട്ടും വന്യമൃഗസംരക്ഷണ കേന്ദ്രവും
പൊൻമുടി
[തിരുത്തുക]സുഖവാസ കേന്ദ്രം
അരുവിക്കര
[തിരുത്തുക]തീർത്ഥാടന കേന്ദ്രം
അവലംബം
[തിരുത്തുക]- ↑ "ലോക്സഭാസ്പീക്കറുടെ പ്രസംഗം (ലോക്സഭാസ്പീക്കറുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് - അഞ്ചാമത്തെ ഖണ്ഡിക ശ്രദ്ധിക്കുക)". പ്രസംഗം. ഇന്ത്യാഗവണ്മെൻറ്. Archived from the original on 2014-11-02. Retrieved 2007-09-11.