പേരാവൂർ
ദൃശ്യരൂപം
പേരാവൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ഏറ്റവും അടുത്ത നഗരം | ഇരിട്ടി (14 കി.മീ) |
ലോകസഭാ മണ്ഡലം | കണ്ണൂർ |
നിയമസഭാ മണ്ഡലം | പേരാവൂർ |
സമയമേഖല | IST (UTC+5:30) |
11°54′00″N 75°43′55″E / 11.900066°N 75.731979°E കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് പേരാവൂർ. പ്രശസ്ത വോളിബോൾ കളിക്കാരനായിരുന്ന ജിമ്മി ജോർജ്ജിന്റെ ജന്മ ദേശം ഇവിടെയായിരുന്നു. ഈ പേരിൽ ഒരു ( പേരാവൂർ ഗ്രാമ പഞ്ചായത്ത്) പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്തും, നിയോജക മണ്ഡലവും ഉണ്ട്. പേരാവൂർ നിയോജക മണ്ഡലത്തിന്റെ ഇപ്പോഴത്തെ സാരഥി ശ്രീ. സണ്ണി ജോസഫ് ആണ്. പേരാവൂർ നിയോജകമണ്ഡലം കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലാണ്. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന മണത്തണ, നെടുംപൊയിൽ, പേരിയ ചുരം, പുരളിമല തുടങ്ങിയ സ്ഥലങ്ങൾ പേരാവൂരിന് സമീപമാണ്. കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ മണത്തണ, വെള്ളർവള്ളി എന്നീ രണ്ട് വില്ലേജുകളിൽ സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമപ്രദേശമാണ് പേരാവൂർ.
Peravoor എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.