ജെ. ചിഞ്ചു റാണി
J. Chinchu Rani | |
---|---|
പ്രമാണം:J. Chinchu Rani.jpg | |
Minister of Dairy Development & Animal Husbandry, Government of Kerala | |
പദവിയിൽ | |
ഓഫീസിൽ 20 മേയ് 2021 | |
മുൻഗാമി | K. Raju |
Member of the Kerala Legislative Assembly | |
പദവിയിൽ | |
ഓഫീസിൽ 20 മേയ് 2021 | |
മുൻഗാമി | Mullakara Ratnakaran |
മണ്ഡലം | Chadayamangalam |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Kollam, Kerala, India |
രാഷ്ട്രീയ കക്ഷി | Communist Party of India |
സി.പി.ഐ. ദേശീയ കൗൺസിൽ അംഗവും പതിനഞ്ചാം കേരള നിയമസഭയിൽ ചടയമംഗലം മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകയുമാണ് ജെ. ചിഞ്ചു റാണി . 2021-ലെ തിരഞ്ഞെടുപ്പിൽ കെപിസിസി സെക്രട്ടറിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എം.എം. നസീറിനെ 13128 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ചിഞ്ചു റാണി നിയമസഭയിലേക്ക് എത്തിയത്.[2] അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സി.പി.ഐയും സി.പി.ഐ (എം) ഉം ആയി പിരിഞ്ഞ ശേഷം കേരള നിയമസഭയിൽ സി.പി.ഐ പ്രതിനിധിയായി എത്തുന്ന ആദ്യ വനിതാ മന്ത്രിയാണ് ചിഞ്ചു റാണി.
ജീവിത രേഖ
[തിരുത്തുക]ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും കശുവണ്ടി തൊഴിലാളി യൂണിയൻ പ്രവർത്തകനുമായിരുന്ന മുണ്ടയ്ക്കൽ ഭരണിക്കാവ് തെക്കേവിളയിൽ വെളിയിൽ വടക്കേതിൽ എൻ. ശ്രീധരന്റെയും ജഗദമ്മയുടെയും മകളായി ജനനനം.[3] ഭർത്താവ് ഡി. സുകേശൻ സി.പി.ഐ അഞ്ചാലുംമൂട് മണ്ഡലം സെക്രട്ടറിയും ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറിയുമാണ്. നന്ദു സുകേശൻ, നന്ദനാ റാണി എന്നിവർ മക്കളാണ്.[3]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]സി.പി.ഐ നാഷണൽ കൗൺസിൽ അംഗവും സി.പി.ഐ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗവുമായ ചിഞ്ചുറാണി, അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സി.പി.ഐയും സി.പി.ഐ (എം) ഉം ആയി പിരിഞ്ഞ ശേഷം കേരള നിയമസഭയിൽ സി.പി.ഐ പ്രതിനിധിയായി എത്തുന്ന ആദ്യ മന്ത്രി കൂടിയാണ്.[3] കൂടാതെ, കേരള മഹിളാസംഘം സംസ്ഥാന പ്രസിഡൻറ്, പൗൾട്രി കോർപറേഷൻ ചെയർപേഴ്സൺ, സി. അച്യുതമേനോൻ സഹകരണ ആശുപത്രി പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.[3]
അവലംബം
[തിരുത്തുക]- ↑ "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
- ↑ "ചടയമംഗലത്ത് യുഡിഎഫിന് വീണ്ടും കനത്ത ആഘാതം; എൽഡിഎഫ് കേന്ദ്രങ്ങളിൽ ആഹ്ലാദം". മനോരമ. 3 May 2021. Archived from the original on 2021-05-04. Retrieved 4 May 2021.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 3.0 3.1 3.2 3.3 ലേഖകൻ, മാധ്യമം (19 മേയ് 2021). "ജെ. ചിഞ്ചുറാണി; സി.പി.െഎയുടെ ആദ്യ വനിതാ മന്ത്രി | Madhyamam". www.madhyamam.com (in ഇംഗ്ലീഷ്).
{{cite news}}
: zero width space character in|title=
at position 7 (help)
- Pages using the JsonConfig extension
- CS1 maint: bot: original URL status unknown
- കേരളത്തിലെ സി.പി.ഐ. പ്രവർത്തകർ
- പതിനഞ്ചാം കേരളനിയമസഭയിലെ മന്ത്രിമാർ
- കേരള നിയമസഭയിലെ വനിതാ പ്രതിനിധികൾ
- സി.പി.ഐ. വനിതാ നേതാക്കൾ
- കൊല്ലം ജില്ലയിൽ ജനിച്ചവർ
- കേരളത്തിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർ
- കേരളത്തിലെ മൃഗശാല വകുപ്പ് മന്ത്രിമാർ