കേരള സ്കൂൾ കലോത്സവം 2019-20
കലോത്സവ വേദി | കാസർകോഡ് ജില്ല |
---|---|
വർഷം | 2019-20 |
വിജയിച്ച ജില്ല | പാലക്കാട് |
വെബ്സൈറ്റ് | http://state.schoolkalolsavam.in |
കേരളത്തിന്റെ അറുപതാമത് സ്കൂൾ കലോത്സവം 2019 നവംബർ 28 മുതൽ ഡിസംബർ 1 വരെ കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം.[1][2] ഇതിന്റെ 2019 - 20 അധ്യയന വർഷത്തെ കലോത്സവമാണിത്. അമ്പത്തിയൊൻപതാമത് കലോത്സവം ആലപ്പുഴയിൽ വെച്ച് നടന്നിരുന്നു. 28 വേദികളിലാണ് 239 മത്സര ഇനങ്ങൾ ആണുണ്ടായിരുന്നത്, നാലു ദിവസങ്ങളിലായി 10000 -ൽ അധികം മത്സരാർത്ഥികൾ പങ്കെടുത്തു. മത്സരാർത്ഥികൾക്ക് രജിസ്ട്രേഷൻ ചെയ്യുന്ന സമയത്തു തന്നെ, പങ്കാളിത്ത മികവിനായി, സമ്മാനമായി ട്രോഫികൾ നൽകിയിരുന്നു. [3] സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആയിരുന്നു കലോത്സവം ഉദ്ഘാടനം ചെയ്തത്. പൊതു വിദ്യാദ്യാസ ഡയറക്ടർ കെ. ജീവൻ ബാബു കലോത്സവ നഗരിയിൽ പതാക ഉയർത്തിയായിരുന്നു പരിപാടിയുടെ തുടക്കം. മുഖ്യാതിഥികളായി മന്ത്രിമാരായ സി. രവീന്ദ്രനാഥ്, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ ഉപനേതാവ് എം. കെ. മുനീർ, കാസർഗോഡ് എം. പി. രാജ്മോഹൻ ഉണ്ണിത്താൻ, സിനിമാതാരം ജയസൂര്യ എന്നിവർ സംബന്ധിച്ചു. [4]
ഡിസംബർ 1 നു സമാപിച്ച കലോത്സവത്തിൽ 951 പോയിന്റുകളോടെ പാലക്കാട് ജില്ല സ്വർണ്ണക്കപ്പു നേടി ഒന്നാം സ്ഥാനത്ത് എത്തി. 949 പോയിന്റുകൾ നേടി, കണ്ണൂരും കോഴിക്കോടും രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു. 940 പോയിന്റുകളോടെ തൃശ്ശൂർ ജില്ലയായിരുന്നു മൂന്നാം സ്ഥാനത്ത്. 170 പോയിന്റുകൾ നേടിയ പാലക്കാട് ജില്ലയിലെ ആലത്തൂർ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളായിരുന്നു മികച്ചു നിന്ന കലാലയം. വിദ്യാഭ്യാസ മന്ത്രി പി. രവീന്ദ്രനാഥ്, മന്ത്രി ഇ ചന്ദ്രശേഖരൻ, എം. പി. രാജ്മോഹൻ ഉണ്ണിത്താൻ, സിനിമാ താരങ്ങൾ രമേഷ് പിഷാരടി, വിന്ദുജ മേനോൻ എന്നിവർ സമ്മാനദാനച്ചടങ്ങിൽ സന്നിഹിതരായിരുന്നു.[5]
വേദികൾ
[തിരുത്തുക]കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭ, നീലേശ്വരം നഗരസഭ, അജാനൂർ പഞ്ചായത്ത് പരിധിയിലെ 31 വേദികളിലായാണ് മത്സരങ്ങളും സംഘാടകസമിതി പ്രവർത്തനങ്ങളും നടന്നു. കാസർകോഡ് ജില്ലയിലെ സാഹിത്യകാരൻമാരുടേയും സാമൂഹികപ്രവർത്തകരുടേയും പേരിലാണ് ഈ വേദികൾ. ഇതിൽ തന്നെ, 28 വേദികളിലായാണു വിവിധ മത്സരങ്ങൾ അരങ്ങേറിയത്. ആ ഇരുപത്തെട്ടു വേദികളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
നമ്പർ | പേര് | വേദി |
---|---|---|
1 | മഹാകവി പി. കുഞ്ഞിരാമൻ നായർ | ഐങ്ങോത്ത് ഗ്രൗണ്ട് (പ്രധാന വേദി) |
2 | മഹാകവി കുുട്ടമത്ത് | ദുർഗ്ഗ ഹയർസെക്കണ്ടറി സ്കൂൾ കാഞ്ഞങ്ങാട് |
3 | ടി .എസ് . തിരുമുമ്പ് | മുനിസിപ്പൽ ടൗൺഹാൾ കാഞ്ഞങ്ങാട് |
4 | ടി. ഉബൈദ് | രാജാസ് ഹയർസെക്കണ്ടറി സ്കൂൾ നീലേശ്വരം |
5 | രസിക ശിരോമണി കോമൻ നായർ | രാജാസ് പയർസെക്കണ്ടറി സ്കൂൾ നീലേശ്വരം |
6 | വിദ്വാൻ പി. കേളുനായർ | മഹാകവി പി. സ്മാരക വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, വെള്ളിക്കോത്ത് |
7 | ചന്ദ്രഗിരി അമ്പു | എസ്.എസ് കലാമന്ദിർ, മേലാങ്കോട്ട് |
8 | എ. സി. കണ്ണൻ നായർ | എ .സി .കെ .എൻ .എസ് .യു .പി .സ്കൂൾ മേലാങ്കോട്ട് |
9 | മലബാർ വി. രാമൻ നായർ | ചിൻമയാ വിദ്യാലയ ഓഡിറ്റോറിയം അതിയാമ്പൂർ |
10 | രാഷ‍്ട്ര കവി ഗോവിന്ദ പൈ | ശ്രീലക്ഷ്മി ഓഡിറ്റോറിയം അതിയാമ്പൂർ |
11 | കെ. മാധവൻ | ലിറ്റിൽ ഫ്ളവർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ |
12 | കണ്ണൻ പാട്ടാളി | പടന്നക്കാട് കാർഷിക കോളേജ് |
13 | കയ്യാർ കിഞ്ഞണ്ണ റൈ | പടന്നക്കാട് കാർഷിക കോളേജ് ഇൻഡോർ ഓഡിറ്റോറിയം |
14 | കുർമൻ എഴുത്തച്ഛൻ | പാലാഴി ഓഡിറ്റോറിയം മന്നോട്ട് കാവ് |
15 | പാലാ ഭാസ്കര ഭാഗവതർ | പടന്നക്കാട് ബേക്കൽ ക്ലബ്ബ് ഓഡിറ്റോറിയം-1 |
16 | ഗുരു ചന്തു പണിക്കർ | പടന്നക്കാട് ബേക്കൽ ക്ലബ്ബ് ഓഡിറ്റോറിയം, ഓഡിറ്റോറിയം-2 |
17 | സി. രാഘവൻ മാസ്റ്റർ | സ്റ്റെല്ലാ മേരി സ്കൂൾ പടന്നക്കാട് |
18 | വയലിൽ കുഞ്ഞിരാമ പണിക്കർ | കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാൾ |
19 | നർത്തക രത്‍നം കണ്ണൻ പെരുവണ്ണാൻ | എസ്.എൻ .എ .യു .പി .എസ് പടന്നക്കാട് |
20 | കെ. എം. അഹമ്മദ് | ഇഖ്ബാൽ എച്ച്.എസ്.എസ് അജാനൂർ |
21 | കണ്ണൻ കേരള വർമ്മൻ | ഇഖ്ബാൽ എച്ച്.എസ്.എസ് അജാനൂർ |
22 | പി. സി. കാർത്യായനി കുട്ടിയമ്മ | കാഞ്ഞങ്ങാട് വ്യാപാര ഭവൻ |
23 | പക്കീരൻ വൈദ്യർ | കാഞ്ഞങ്ങാട് വ്യാപാര ഭവൻ |
24 | കെ. ടി. കുഞ്ഞിരാമൻ നമ്പ്യാർ | ജി എഫ് എച്ച് എസ് കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം |
25 | ഗാന്ധി കൃഷ്‍ണൻ നായർ | ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്ത് ഹാൾ -1 |
26 | ഗാന്ധി രാമൻനായർ | ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്ത് ഹാൾ -2 |
27 | പാർത്ഥി സുബ്ബ | ചൈതന്യ ഓഡിറ്റോറിയം കിഴക്കുംകര |
28 | ടി. കെ. ഭട്ടതിരി | കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് |
പോയിന്റ് നില
[തിരുത്തുക]റാങ്ക് | ജില്ല | എച്ച് എസ് ജനറൽ |
എച്ച് എസ് എസ് ജനറൽ |
ഗോൾഡ് കപ്പ് പോയന്റ് |
എച്ച് എസ് അറബിക് Arabic |
എച്ച് എസ് സംസ്കൃതം |
---|---|---|---|---|---|---|
1 | പാലക്കാട് | 446 | 505 | 951 | 95 | 89 |
2 | കോഴിക്കോട് | 446 | 503 | 949 | 95 | 91 |
3 | കണ്ണൂർ | 438 | 511 | 949 | 95 | 91 |
4 | തൃശ്ശൂർ | 445 | 495 | 940 | 93 | 95 |
5 | മലപ്പുറം | 427 | 482 | 909 | 93 | 87 |
6 | എറണാകുളം | 416 | 488 | 904 | 78 | 95 |
7 | തിരുവനന്തപുരം | 422 | 476 | 898 | 87 | 81 |
8 | കോട്ടയം | 400 | 494 | 894 | 80 | 90 |
9 | വയനാട് | 408 | 468 | 876 | 93 | 84 |
10 | കാസർഗോഡ് | 421 | 454 | 875 | 95 | 93 |
11 | ആലപ്പുഴ | 384 | 484 | 868 | 87 | 90 |
12 | കൊല്ലം | 423 | 437 | 860 | 93 | 88 |
13 | പത്തനംതിട്ട | 351 | 422 | 773 | 70 | 85 |
14 | ഇടുക്കി | 354 | 368 | 722 | 79 | 68 |
വിജയികൾ
[തിരുത്തുക]സ്ഥാനം | വിദ്യാലയം |
---|---|
മികച്ച സ്കൂൾ | ബി. എസ്. എസ്. ഗുരുകുലം, ആലത്തൂർ, പാലക്കാട് |
എച്ച്. എസ്. വിഭാഗം കിരീടം | പാലക്കാട്, കോഴിക്കോട് |
രണ്ടാമത് | തൃശ്ശൂർ |
എച്ച്. എസ്. എസ്. വിഭാഗം കിരീടം | കണ്ണൂർ |
രണ്ടാമത് | പാലക്കാട് |
സംസ്കൃതോത്സവം | എറണാകുളം, തൃശ്ശൂർ |
രണ്ടാമത് | കാസർകോട് |
അറബിക് കലോത്സവം | പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് |
മികച്ച സ്ക്കൂൾ (എച്ച്. എസ്.) | ബി. എസ്. എസ്. ഗുരുകുലം, ആലത്തൂർ, പാലക്കാട് |
രണ്ടാമത് | കോഴിക്കോട് സിൽവർ ഹിൽസ് |
മികച്ച സ്കൂൾ (എച്ച്. എസ്. എസ്.) | മാന്നാർ നായർസമാജം സ്കൂൾ |
രണ്ടാമത് | ബി. എസ്. എസ്. ഗുരുകുലം, ആലത്തൂർ, പാലക്കാട് |
സംസ്കൃതോത്സവം ഒന്നാംസ്ഥാനം | എം. എം. എച്ച്. എസ്. നരിയംപാറ, ഇടുക്കി |
രണ്ടാമത് | എസ്. സി. എച്ച്. എസ്. റാന്നി, പത്തനംതിട്ട |
അറബിക് കലോത്സവം ഒന്നാംസ്ഥാനം | കല്ലാർ ഗവ. എച്ച്. എസ്. എസ്. |
രണ്ടാമത് | മുസ്ലിം ഗേൾസ് സ്കൂൾ, ഈരാറ്റുപേട്ട, കോട്ടയം |
രചനാ മത്സരങ്ങൾ സ്കൂൾ വിക്കിയിൽ
[തിരുത്തുക]സംസ്ഥാന സ്കൂൾ കലോൽസവത്തിൽ രചിക്കപ്പെട്ട കഥ, കവിത, പെയിന്റിംഗ്, കാർട്ടൂൺ, കൊളാഷ് തുടങ്ങിയ വിവിധ രചനകൾ, മത്സരങ്ങളുടെ ഫലപ്രഖ്യാപനത്തിനുശേഷം സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു തുടങ്ങിയ മുഴുവൻ ഭാഷകളിലെയും നാൽപ്പത്തി അഞ്ചോളം മത്സര ഇനങ്ങൾ സ്കൂൾ വിക്കിയിൽ ലിറ്റിൽ കൈറ്റ്സ് ( കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) കുട്ടികളുടെ നേതൃത്വത്തിൽ ലഭ്യമാക്കിയിരുന്നു. ലിറ്റിൽ കൈറ്റ് കേഡറ്റുകളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സൗത്ത് ഗവ വൊക്കേഷണൽ എച്ച്എസ്എസിലെ ഡിജിറ്റൽ ഹബ്ബിലാണ് സ്കൂൾ വിക്കി ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ നടന്നിരുന്നത്.. സ്കാൻ ടെയിലർ, ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ് വെയറുകളിലായി എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു വന്നിരുന്നു, ഹൈടെക് സൗകര്യം ഉപയോഗിച്ച് കലോത്സവം തത്സമയം സ്കൂളുകളിൽ കാണുന്നതിനും കൈറ്റ് അവസരമൊരുക്കുന്നുണ്ടെന്ന് കൈറ്റ് സി. ഇ. ഒ. കെ. അൻവർ സാദത്ത് അറിയിച്ചിരുന്നു.[7][8]
ചിത്രശാല
[തിരുത്തുക]-
കഥകളി ( HSS ഗ്രൂപ്പ്)
-
കഥകളി ( HSS ഗ്രൂപ്പ്)
-
ഗ്രൂപ്പ് ഡാൻസ് HSS
-
നങ്ങ്യാർ കൂത്ത് HSS
-
ഭരതനാട്യം
-
മോഹിനിയാട്ടം
ഇതുംകാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Kerala school youth festival begins" (in ഇംഗ്ലീഷ്). Webdunia. ഡിസംബർ 30, 2008. Archived from the original on 2021-01-26. Retrieved ജനുവരി 2, 2009.
{{cite news}}
: zero width joiner character in|title=
at position 36 (help) - ↑ "Asia's largest youth art festival begins in Kerala" (in Englsih). India Today. ഡിസംബർ 30, 2008. Retrieved ജനുവരി 2, 2009.
{{cite news}}
: zero width joiner character in|title=
at position 51 (help)CS1 maint: unrecognized language (link) - ↑ "പങ്കാളിത്ത മികവിനു സമ്മാനം". Archived from the original on 2019-11-29. Retrieved 2019-11-29.
- ↑ "പങ്കെടുത്ത പ്രമുഖർ". Archived from the original on 2019-11-29. Retrieved 2019-11-29.
- ↑ "വിജയികൾ". Archived from the original on 2019-12-02. Retrieved 2019-12-02.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-12-04. Retrieved 2019-12-04.
- ↑ കേരള ഗവ. വെബ്‌സൈറ്റ്
- ↑ ടൈംസ് ഓഫ് ഇന്ത്യ - മലയാളം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- സ്ക്കൂൾ കലോത്സവം മാനേജ്മെന്റ് വെബ്സൈറ്റ് Archived 2019-12-28 at the Wayback Machine