Jump to content

കൊഫ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദക്ഷിണേഷ്യയിലും മദ്ധ്യേഷ്യയിലും ബാൾക്കൻ രാജ്യങ്ങളിലും പ്രചാരത്തിലുള്ള സവിശേഷമായ ഒരു കൂട്ടം മാംസ വിഭവങ്ങളെയാണ് കൊഫ്ത എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്.കൊത്തിയരിഞ്ഞതോ അരച്ചതോ ആയ മാംസം (സാധാരണയായി കോഴി,ആട്,ബീഫ്,പോർക് എന്നിവ)ചെറു ഗോളങ്ങളായി ഉരുട്ടിയെടുത്ത ശേഷം മസാലകളൂം സുഗന്ധദ്രവ്യങ്ങളും ഉള്ളി തുടങ്ങിയ പച്ചക്കറികളും ചേർത്താണ് സാധാരണയായി കൊഫ്ത തയ്യാറക്കുന്നത്.ഉത്തരേന്ത്യയിൽ ഉരുളക്കിഴങ്ങ്,ചുരക്ക,പനീർ എന്നിവ ഉപയോഗിച്ച് വെജിറ്റേറിയൻ കോഫ്ത തയ്യാറാക്കുന്നുണ്ട്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൊഫ്ത&oldid=4024724" എന്ന താളിൽനിന്ന് ശേഖരിച്ചത്