Jump to content

കൊല്ലകൽ ദേവകിയമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലകൽ ദേവകിയമ്മ
ജനനം
ആലപ്പുഴ
ദേശീയതഇന്ത്യൻ
തൊഴിൽപരിസ്ഥിതി പ്രവർത്തക

ഭാരതത്തിൽ വനിതകൾക്ക് നൽകുന്ന ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ നാരീശക്തി പുരസ്കാരം നേടിയ വനിതയാണ് കൊല്ലകൽ ദേവകിയമ്മ. പരിസ്ഥിതി സംരക്ഷണത്തിലും സാമൂഹിക വനവത്കരണത്തിലും ശ്രദ്ധേയമായ പ്രവർത്തനം നടത്തിവരുന്നു.

ജീവിതരേഖ

[തിരുത്തുക]

തീരദേശമായ ആലപ്പുഴ മുതുകുളം, കണ്ടല്ലൂർ പുതിയവിളയിലെ വീട്ടിൽ നാലരയേക്കറിൽ നാലു പതിറ്റാണ്ടായി ദേവകിയമ്മ മരങ്ങൾ നട്ടുവളർത്തുന്നു. സന്ന്യാസിമരം, ബവോബ മരം, ഓട്ടോഗ്രാഫ് മരം, ബാലുജടാലു, അംബർലാ ട്രീ, കരിഞ്ഞൊട്ട, മെഴുകിതിരിമരം, അങ്കോലം, ഹിമാലയൻ ചെമ്പകം, രുദ്രാക്ഷം, ഭദ്രാക്ഷം, ഉത്രാക്ഷം, ചന്ദനം, രക്തചന്ദനം, ചന്ദനവേപ്പ്, ബ്രൂണിയ, ചമത, തിത്തരാജമരം, നീർമരുത്, ലസൂറ, ഇലിപ്പ, കുമ്പിൾ, കരിമരം, വള്ളിക്കാഞ്ഞിരം തുടങ്ങി അപൂർവ ജൈവ-സസ്യ വൈവിധ്യങ്ങൾ നിറഞ്ഞ വനമാണിവിടം. എണ്ണൂറോളം തരം വൃക്ഷലതാദികളിവിടെ വളരുന്നു. അവയിൽ 250 ഇനമെങ്കിലും നമ്മുടെ നാട്ടിൽ അപൂർവമായവയാണ്. സ്വാഭാവിക വനത്തെക്കുറിച്ച് അറിയാനും പഠിക്കാനും നിരവധിപേർ കൊല്ലകൽ വീട്ടിൽ എത്താറുണ്ട്. തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ പരിസ്ഥിതിവിഭാഗം മേധാവിയായിരുന്ന മൂത്തമകൾ പ്രൊഫ. ഡി.തങ്കമണിക്കും വൃക്ഷമിത്ര അവാർഡ് കിട്ടിയിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • നാരീശക്തി പുരസ്‌കാർ[1]
  • ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്
  • സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ്
  • സ്വദേശി സയൻസ് പ്രസ്ഥാനത്തിന്റെ ഭൂമിത്ര പുരസ്‌കാരം
  • സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ഹരിത വ്യക്തി പുരസ്‌ക്കാരം
  • ആലപ്പുഴ ജില്ലാ സാമൂഹിക വനവത്കരണ പുരസ്‌കാരം

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-10. Retrieved 2019-03-10.

ഇപ്പോൾ

"https://ml.wikipedia.org/w/index.php?title=കൊല്ലകൽ_ദേവകിയമ്മ&oldid=3803541" എന്ന താളിൽനിന്ന് ശേഖരിച്ചത്