Jump to content

അങ്കോലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അങ്കോലം
ഒരു പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Cornales
Family: Cornaceae
Genus: Alangium
Lam.
Type species
Alangium salviifolium
Lamarck
Species

about 40 species. (See text)

അങ്കോലം
സംസ്കൃതത്തിലെ പേര്അങ്കോല
വിതരണംദക്ഷിണേന്ത്യ, ശ്രീലങ്ക, ഗുജറാത്ത്, സമതലങ്ങളിലും കുന്നിഞ്ചെരിവുകളിലും
രാസഘടങ്ങൾഅലാൻ‌ജിൻ, മാർക്കിൻ, മാർക്കിഡിൻ എന്നീ ആൽക്കലോയ്ഡുകൾ
രസംകഷായം, തിക്തം, കടു
ഗുണംലഘു, സ്നിഗ്ധം, തീക്ഷ്ണം, സരം
വീര്യംഉഷ്ണം
വിപാകം‍കടു
ഔഷധഗുണംരക്തസമ്മർദ്ദം താത്കാലികമായി കുറയ്ക്കും, പേപ്പട്ടി വിഷത്തിനെതിരെ, അതിസാരം, ജ്വരം, കൃമിശല്യം ശമിപ്പിക്കും

Alangium salviifolium എന്ന ശാസ്ത്രീയനാമമുള്ള അങ്കോലം ഹിന്ദിയിൽ അംഗോൾ ധീര, സംസ്കൃതത്തിൽ അങ്കോല എന്നും അറിയപ്പെടുന്നു. 3 മീറ്റർ മുതൽ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന അങ്കോലത്തിന്റെ വേര്, കായ എന്നിവ ആയുർവേദത്തിൽ മരുന്നായി ഉപയോഗിക്കുന്നു. [1] മരത്തൊലിക്ക് മഞ്ഞ കലർന്ന തവിട്ടുനിറം. ഇലപൊഴിക്കുന്ന ചെറിയ മരം. മുള്ളുള്ള മരം. തടി വണ്ണം വയ്ക്കാറില്ല. തമിഴ്‌നാട്, കർണ്ണടക, ശ്രീലങ്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു. മാംസളമായ ഉരുണ്ട പഴങ്ങൾ. പക്ഷികൾ, കുരങ്ങൻ, അണ്ണാൻ എന്നിവ വഴി വിത്തുവിതരണം നടക്കുന്നു. തൊലിയിൽ അലാൻജിൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു. അങ്കോലം ചേർത്തുണ്ടാക്കുന്ന എണ്ണയാണ് അങ്കോലാദി എണ്ണ. തടിക്ക് ഭാരവും ഉറപ്പും ഉണ്ട്. കാതലിന് ഇളം കറുപ്പ് നിറം. വാതത്തിനും അസ്ഥിരോഗത്തിനും ഉപയോഗിക്കാറുണ്ട്. ഇലയും തടിയും കീടനാശിനിയായി ഉപയോഗിക്കാറുണ്ട്.[2]. ഇലകൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ടെന്നു കാണുന്നു. [3]

രസാദി ഗുണങ്ങൾ

[തിരുത്തുക]
  • രസം :കഷായം, തിക്തം, കടു
  • ഗുണം :ലഘു, സ്നിഗ്ധം, തീക്ഷ്ണം, സരം
  • വീര്യം :ഉഷ്ണം
  • വിപാകം :കടു[4]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

വേര്, ഇല, കായ്

അങ്കോലത്തിന്റെ പഴങ്ങൾ

[4]

മറ്റു ഭാഷകളിലെ പേരുകൾ

[തിരുത്തുക]

Sage Leaved Alangium • Hindi: Ankol अंकोल • Urdu: Ankula • Malayalam: Arinjl • Telugu: Urgu • Kannada: Ankolamara • Sanskrit: Ankolah • Tamil: Alandi (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.flowersofindia.net/catalog/slides/Sage%20Leaved%20Alangium.html
  2. http://www.pfaf.org/user/Plant.aspx?LatinName=Alangium+platanifolium
  3. http://practicalplants.org/wiki/Alangium_platanifolium
  4. 4.0 4.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പ്രജിൽ പീറ്റയിൽ- മാന്ത്രിക സസ്യ പഠനം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അങ്കോലം&oldid=3622637" എന്ന താളിൽനിന്ന് ശേഖരിച്ചത്