നായ്ക്കമ്പകം
നായ്ക്കമ്പകം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. malabarica
|
Binomial name | |
Hopea malabarica Bedd.
|
കേരളത്തിൽ കാണപ്പെടുന്ന ഒരിനം വന്മരമാണ് നായ്ക്കമ്പകം (ശാസ്ത്രീയനാമം: Hopea malabarica). ഡിപ്റ്റെറോകാർപേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നുണ്ട്[1]. നനവാർന്ന നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാണപ്പെടുന്ന ഇവ കർണ്ണാടകയിലെ കൂർഗിൽ കൂടുതലായി കാണപ്പെടുന്നു[2].
വിവരണം
[തിരുത്തുക]നായ്ക്കമ്പകം അപൂർവ്വമായി വേനലിൽ ഇല പൊഴിക്കുന്നു[3]. മരത്തിന്റെ തൊലിക്ക് കറുപ്പുകലർന്ന തവിട്ടുനിറമാണ്. ഇലകൾക്ക് സാധാരണയായി 7 സെന്റീമീറ്റർ നീളവും പകുതിയോളം വീതിയും ഉണ്ടാകുന്നു. വേനൽക്കാലത്താണ് സസ്യം പുഷ്പിക്കുന്നത്. ദളങ്ങളും ബാഹ്യദളങ്ങളും അഞ്ചുവീതമുള്ള പൂക്കൾക്ക് വെള്ള കലർന്ന മഞ്ഞ നിറമാണ്. മഴക്കാലത്ത് ഫലം മൂപ്പെത്തുന്നു. കഠിനമായ ശൈത്യവും ചൂടും കാട്ടുതീയും ഇവയ്ക്ക് സഹിക്കാനാവില്ല. സ്വാഭാവിക പുനരുത്ഭവം കുറവാണ്. തടിക്ക് ഉറപ്പും ബലവും ഉണ്ടെങ്കിലും പൊട്ടിപ്പോകാൻ സാധ്യതയുള്ളതിനാൽ ഫർണിച്ചർ നിർമ്മാണത്തിനു യോഗ്യമല്ല. അതിനാൽ വിറകിനായി ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Trees of the rainforests of the Western Ghats" (PDF). Archived from the original (PDF) on 2005-09-15. Retrieved 2012-03-18.
- ↑ Long term research sites in tropical forests of India; 1996
- ↑ Hopea malabarica Zipcode zoo
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.biotik.org/india/species/h/hoperaco/hoperaco_en.html Archived 2016-03-04 at the Wayback Machine