ചിന്നകിൽ
ദൃശ്യരൂപം
ചിന്നകിൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L. anamallayanum
|
Binomial name | |
Lansium anamallayanum ലാൻസിയം ആനമല്ലയാനം |
മിലിയേസീ സസ്യകുടുംബത്തിലെ ഒരിനം വന്മരമാണ് ചിന്നകിൽ (ശാസ്ത്രീയനാമം: Lansium anamallayanum, ലാൻസിയം ആനമല്ലയാനം). നനവാർന്ന നിത്യഹരിത എക്കൽ വനങ്ങളിൽ കാണപ്പെടുന്നു.[1] കടുംപച്ച നിറത്തിലുള്ള ഇലകൾക്ക് മറ്റ് അകിൽ ഇലകളെ അപേക്ഷിച്ച് നീളം കുറവാണ്. മാർച്ച് - ഏപ്രിൽ മാസങ്ങളിലാണ് ചിന്നകിൽ പുഷ്പികുന്നത്. നേർത്ത സുഗന്ധമുള്ള ചെറിയ പൂക്കളാണ് ഇതിലുള്ളത്. ഓഗസ്റ്റ് മാസത്തിലാണ് ഫലം പൊഴിയുന്നത്. ഇതിൽ മൂന്ന് ബീജാണ്ഡങ്ങൾ കാണപ്പെടുന്നു. നേർത്ത തവിട്ടു നിറമുള്ള തടിക്ക് ഈടും ഉറപ്പും കുറവാണ്.
അവലംബം
[തിരുത്തുക]- ↑ കേരളത്തിലെ വനവൃക്ഷങ്ങൾ, (ISBN 81-264-1135-X) ആർ. വിനോദ്കുമാർ, ഡി.സി. ബുക്സ്, പേജ്: 20