തീറ്റിപ്ലാവ്
തീറ്റിപ്ലാവ് | |
---|---|
തീറ്റിപ്ലാവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | A. gomezianus
|
Binomial name | |
Artocarpus gomezianus Wall. ex Trécul
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും
|
ഇന്ത്യയുടെ മിക്കവാറും ഭാഗങ്ങളിലും, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിലും കണ്ടുവരുന്ന ഒരു വൃക്ഷമാണ് തീറ്റിപ്ലാവ് (ശാസ്ത്രീയനാമം: Artocarpus gomezianus). കാട്ടുകടപ്ലാവ്, ആരംപുളി, പുളിച്ചക്ക, ഒണ്ടാൻപുളി, ചിമ എന്നെല്ലാം പേരുകളുണ്ട്. ഇംഗ്ലീഷിൽ മങ്കീ ജാക്ക് എന്നു വിളിക്കുന്ന ഈ ഇലപൊഴിയും വൃക്ഷം തായ്ലന്റിലെ വടക്ക്-വടക്കുകിഴക്കൻ പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്നു[1]. ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ ശാഖകളായി വളരുന്ന ഈ വൃക്ഷത്തിന്റെ തടി കടുപ്പമുള്ളതും തൊലിയിൽ കറയും ഉള്ളതാണ്. ദക്ഷിണേന്ത്യയിൽ വിരളമായ ഈ വൃക്ഷം കഠിനമായ ചൂടിലും വളരുന്നു. തെക്കൻ കേരളത്തിൽ കാണാറുള്ള ഇതിന്റെ ഫലം കാട്ടുമൃഗങ്ങളുടെ ഇഷ്ടഭോജ്യമാണ്. തടി വെള്ളത്തിൽ ഏറെ നാൾ കേടുകൂടാതെ കിടക്കും. ഇതിന്റെ തടി വാറ്റിയെടുക്കുമ്പോൾ കിട്ടുന്ന വസ്തു ഔഷധമായി ഉപയോഗിക്കാറുണ്ട് [2]. അർത്ഥശാസ്ത്രത്തിൽ ഈ മരത്തിനെപ്പറ്റി പറയുന്നുണ്ട് [3]
ചിത്രശാല
[തിരുത്തുക]-
തൈച്ചെടി
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.biotik.org/india/species/a/artogoze/artogoze_en.html Archived 2010-07-25 at the Wayback Machine.
- http://www.cphs.chula.ac.th/J%20Health%20Res/files/FullText/21/4/kittisak_257_262.pdf[പ്രവർത്തിക്കാത്ത കണ്ണി]
- ഇലയും പഴവും
- ഭാവിയുടെ കൃഷി
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- ചിത്രങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]
- കൂടുതൽ വിവരങ്ങൾ