Jump to content

വേങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Pterocarpus marsupium
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
P. marsupium
Binomial name
Pterocarpus marsupium

വംശനാശ ഭീഷണി നേരിടുന്ന ഒരു ഔഷധ മരമാണ് വേങ്ങ (Venga). ശാസ്ത്രീയനാമം - റ്റീറോകാർപ്പസ് മാർസുപ്പിയം (Pterocarpus marsupium) ഇംഗ്ലീഷ്: Indian keno tree [1] 30 മീറ്ററോളം ഉയരത്തിൽ വളരുന്ന വേങ്ങ ഇൻഡ്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്നു. ഇൻഡ്യയിൽ സഹ്യപർവത നിരകളിലും ഡക്കാൻ പീഠഭൂമിയിലും വളരുന്നു[2] വേങ്ങ മരത്തിൽ നിന്നാണ് പ്രസിദ്ധമായ കീനോ എന്ന ഔഷധം വേർതിരിച്ചെടുക്കുന്നത്. അഗ്നിവേശൻ കാലം മുതൽക്കേ ആയുർവേദത്തിൽ വേങ്ങ പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.[2] പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഏക നൈസർഗ്ഗിക മരുന്നായി വേങ്ങയെ രേഖപ്പെടുത്തിയുട്ടുണ്ട് [3]

ഇതര നാമങ്ങൾ

[തിരുത്തുക]
  • ഇംഗ്‌ളീഷ് - Indian Kino Tree {ഇൻഡ്യൻ കീനോ ട്രീ), Malabar kino, Gummy Kino,
  • ശാസ്ത്രീയനാമം - റ്റീറോകാർപ്പസ് മാർസുപ്പിയം (Pterocarpus marsupium)
  • സംസ്കൃതം - ബന്ധൂകക:, പീത സാല: അസന: , പീതകം
  • ഹിന്ദി - വിജയസാര
  • ബംഗാളി - പിത്സാൽ (Oriya[4])
  • തമിഴ് - വേങൈ മരം
  • തെലുങ്ക് - പേദ്ദഗി

വിതരണം

[തിരുത്തുക]
വേങ്ങയുടെ രേഖാ ചിത്രം

1000 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന ഇവ, ഹിമലയം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളിലെ പർവ്വതഭാഗങ്ങളിൽ കാണാം നൈസർഗ്ഗികമായി വളരുന്നു.

വിവരണം

[തിരുത്തുക]

20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരമാണ്. വലിയ മരമായാൽ ചാര നിറത്തിലുള്ള മരപ്പട്ട കാണാം. നെടുകേ പൊട്ടലുകളുണ്ട്; പരുപരുത്ത പട്ടയുടെ പുറം പാളികൾ ഉരിഞ്ഞു പോകുന്നു.പ്രായമായ മരങ്ങളിൽ നിന്ന് ചുവപ്പു നിറമുള്ള കറ ഉണ്ടാകുന്നു[2] തടിക്ക് നല്ല ഉറപ്പും ഇളം ചുവപ്പു നിറവും ഉണ്ട്. ഇലകൾ സമ്യുക്തവും 5-7 പത്രങ്ങൾ ഉള്ളതുമാണ്. പത്രകങ്ങൾക്ക് 8-13 സെ. മീ. നീളവും 3.8- 5 സെ.മീ. വീതിയും ഉണ്ട്. അണ്ഡാകൃതി. അഗ്രം കൂർത്തതാണ്. മഞ്ഞ നിറത്തിൽ കുലകളായി കാണുന്ന ഗന്ധമുള്ള പൂക്കൾ. ഇവ ശാഖാഗ്രങ്ങളിൽ കുലകളായി കാണപ്പെടുന്നു. ബാഹ്യദളപുടത്തുനു 6 മി.മീ. നീളം, 5 കർണ്ണങ്ങൾ ഇളം ചുവപ്പു നിറം. ദളപുടത്തിന് ബാഹ്യദളപുടത്തിന്റെ ഇരട്ടി നീളം കാണും. ദളങ്ങൾ 5. കേസരങ്ങൾ 10. ഏകസന്ധിതം. ഫലം ഒറ്റ വിത്തുള്ളതും ചിറകുകളോടു കൂടിയതുമാണ്.

രാസഘടകങ്ങൾ

[തിരുത്തുക]

ലിക്വിറിടിജെനിൻ liquiritigenin,, ഐസൊ-ലിക്വിറിടിജെനിൻ isoliquiritigenin, പ്റ്റെറോസുപ്പിൻ pterosupin,, എപികറ്റെചിൻ epicatechin,, പ്റ്റെറോസ്റ്റിബിൻ pterostilbene, കീനൊറ്റാന്നിക് ആസിഡ് kinotannic acid, ബീറ്റ-യൂഡിസ്മോൾ beta-eudesmol, മാർസുപോൾ marsupol, കീനോയിൻ kinoin, കീനോ-റെഡ് kino-red എന്നീ രാസപദാർത്ഥങ്ങൾ വേങ്ങ കാതലിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്. ഇവയിൽ പ്രധാന സക്രിയ ഘടകങ്ങൾ ലിക്വിറിടിജെനിൻ liquiritigenin,, ഐസൊ-ലിക്വിറിടിജെനിൻ isoliquiritigenin, പ്റ്റെറോസ്റ്റിബിൻ Pterostilbene, ആൽകലോയ്സ് Alkaloids 0.4%, ടാന്നിൻ Tannins 5% എന്നിവയാണ്.

രസാദി ഗുണങ്ങൾ (ആയുർവേദത്തിൽ)

[തിരുത്തുക]
  • രസം :കഷായം ,തിക്തം
  • ഗുണം :ലഘു, രൂക്ഷം
  • വീര്യം :ശീതം
  • വിപാകം :കടു

[5]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

കാതൽ, തൊലി, കറ, ഇലകൾ [5]

പ്രമേഹത്തിനു വേങ്ങയുടെ ഫലപ്രാപ്തി ആധുനിക കാലത്തും ഗവേഷകർ ശരിവച്ചിട്ടുണ്ട് [6][7] തരം 2 പ്രമേഹ (Type II diabetes)കുറിപ്പ് 1 രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിന് വേങ്ങയിലെ രാസപദാർത്ഥങ്ങൾക്ക് സാധിക്കും.[2][8][9][10][11][12]. രക്തത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുന്നതിനും വേങ്ങയിലടങ്ങിയ ഘടകങ്ങൾക്ക് സാധിക്കും[13] അണുനാശക ശക്തിയും വേങ്ങയ്ക്കുണ്ട്[14]

വേങ്ങയുടെ തടി

ഔഷധപ്രയോഗങ്ങൾ

[തിരുത്തുക]

മോണപഴുപ്പ്, പല്ലുവേദന: വേങ്ങയുടെ ഇളം കമ്പുകൾ കൊണ്ട് പല്ലുകൾ വൃത്തിയാക്കി, തളിരിലകൾ അരച്ച് ഉപ്പുവെള്ളത്തിൽ ചാലിച്ച് കവിൾ കൊള്ളുക (Gargles).

പ്രമേഹം

[തിരുത്തുക]

വേങ്ങാ കാതൽ 16 ഇരട്ടി വെള്ളത്തിൽ കഷായം വച്ച്, പകുതിയാക്കിയത് , 50 മി.ലി. വീതം രാവിലെയും വൈകീട്ടും പതിവായി സേവിച്ചാൽ പ്രമേഹത്തിനു ശമനം കിട്ടും വേങ്ങാ തടികൊണ്ടുണ്ടാക്കിയ കപ്പിൽ വെള്ളം വച്ച് ഒരു രാത്രി കഴിഞ്ഞ ശേഷം അല്പമായി രണ്ടു നേരം കുടിച്ചാലും പ്രമേഹത്തിനു നല്ലതാണ്.

ആർത്തവരോധം

[തിരുത്തുക]

വേങ്ങാകാതൽ പൊടിച്ച പൊടി 6-12 ഗ്രാം വരെ രണ്ടു നേരം 3 ദിവസം തുടർച്ചയായി കഴിച്ചാൽ, മെറ്റബോളിസം തകരാറു മൂലം ആർത്തവം നിലച്ചവർക്ക് വീണ്ടും ആർത്തവം വരും

അതിസ്ഥൗല്യം

[തിരുത്തുക]

വേങ്ങാകാതലിട്ട കഷായം അതി സ്ഥൗല്യത്തിനുത്തമമാണെന്ന് ചില ആയുർവേദകാരന്മാർ അഭിപ്രായപ്പെടുന്നു.

വേങ്ങക്കാതൽ, കരിങ്ങാലിക്കാതൽ ഇവ സമമെടുത്ത് കഷായം വച്ചു കുട്ഇച്ചാൽ പീനസം ശമിക്കും

ചിത്രശാല

[തിരുത്തുക]

റഫറൻസുകൾ

[തിരുത്തുക]
  1. 1.0 1.1 World Conservation Monitoring Centre (1998). Pterocarpus marsupium. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Listed as Vulnerable (VU A1cd v2.3)
  2. 2.0 2.1 2.2 2.3 "ഹിമാലയ ഹെർബൽസ്". Archived from the original on 2010-01-13. Retrieved 2010-10-29.
  3. Text Book Of Pharmacognosy, C. K. Kokate, A.P. Purohit, S.B. Gokhale, p270
  4. See Table 1., S.No 25 Rout, S.D. (2009). "Ethnomedical practices of Kol tribes in Similipal Biosphere Reserve, Orissa, India". Ethnobotanical Leaflets. 13 (March 1, 2009): 379–387. Retrieved May 12, 2009. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  5. 5.0 5.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  6. "Flexible dose open trial of Vijayasar in cases of newly-diagnosed non-insulin-dependent diabetes mellitus. Indian Council of Medical Research (ICMR), Collaborating Centres, New Delhi". The Indian journal of medical research. 108: 24–9. 1998. PMID 9745215.
  7. ICMR Study Group, Efficacy of Vijayasar (Pterocarpus marsupium) in the Treatment of Newly Diagnosed Patients with Type II Diabetes Mellitus Archived 2016-01-16 at the Wayback Machine.,
  8. DiePharmazie[പ്രവർത്തിക്കാത്ത കണ്ണി]
  9. Current Medicinal Chemistry, Volume 13, Number 10, April 2006 , pp. 1203-1218(16)
  10. Indian Journal of Clinical Biochemistry Volume 15, Supplement 1, 169-177, DOI: 10.1007/BF02867556[പ്രവർത്തിക്കാത്ത കണ്ണി]
  11. Journal of Ethnopharmacology 35 (1991) 71-75.
  12. BK Chakravarthy, Saroj Gupta and KD Gode. Functional Beta cell regeneration in the islets of pancreas in alloxan induced diabetic rats by (-)-Epicatechin. Life Sciences 1982 Volume 31, No. 24 pp. 2693-2697.
  13. Jahromi, M.A. and Ray, A.B., Antihyperlipidemic effect of flavonoids from Pterocarpus marsupium, J Nat Prod. 1993 Jul; 56 (7): 989-994)
  14. Indian J Pharm Sci. 2009 Sep–Oct; 71(5): 578–581.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വേങ്ങ&oldid=4083242" എന്ന താളിൽനിന്ന് ശേഖരിച്ചത്