Jump to content

കോക്കസസ് എമിറേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Caucasus Emirate
Insurgency in the North Caucasus പങ്കാളികൾ

Flag of the Caucasus Emirate.
സജീവം 7 October 2007 – present
നേതാക്കൾ ദോക്കു ഉമറോവ്  (2007–2013)[1]
Aliaskhab Kebekov  (2014–2015)
Magomed Suleimanov  (2015)
ആസ്ഥാനം North Caucasus
പ്രവർത്തനമേഖല Russia
തുടക്കം Chechen Republic of Ichkeria
Caucasus Front
സഖ്യകക്ഷികൾ Arab Mujahideen
Al-Qaeda
Jaish al-Muhajireen wal-Ansar
Taliban
al-Nusra Front
ഏതിരാളികൾ  Russia

 Georgia

യുദ്ധങ്ങൾ Insurgency in the North Caucasus

വടക്കൻ കോക്കസസിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ റഷ്യൻ ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമാക്കി ഒരു ഇസ്‌ലാമിക എമിറേറ്റ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വടക്കൻ കോക്കസസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സായുധ സംഘടനയാണ് കോക്കസസ് എമിറേറ്റ് എന്നറിയപ്പെടുന്നത്. ചെച്നിയൻ റിപ്പബ്ലിക് ഓഫ് ഇക്കേറിയയുടെ അർദ്ധ സ്വാതന്ത്രത്തെ തുടർന്ന് 2007 ഒക്ടോബർ 7ന് വിശാല ലക്ഷ്യത്തോടെ ഇത് പ്രഖ്യാപിക്കപ്പെട്ടത്. ചെച്നിയൻ റിപ്പബ്ലിക് ഓഫ് ഇക്കേറിയയുടെ പ്രസിഡന്റായിരുന്ന ദോക്കു ഉമറോവ് ആയിരുന്നു ഈ സംഘടനയുടെ പ്രഥമ അമീർ. 2007ലെ ചെച്നിയൻ വിമത സർക്കാരിൻറെ തകർച്ചക്കു ശേഷം പോരാട്ട മാർഗ്ഗത്തിലൂടെ വടക്കൻ കോക്കസസ് മേഖലയെ സ്വതന്ത്ര രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചെച്നിയയിലും ദാഗിസ്ഥാനിലും മറ്റ് വടക്കൻ കോക്കസസ് പ്രവിശ്യകളിലുമുള്ള പോരാളികളെ ഒന്നിപ്പിച്ച് കോക്കസസ് എമിറേറ്റ് ഗ്രൂപ്പ് എന്ന പോരാട്ട സംഘടന രൂപീകരണത്തിന് മുൻകൈ എടുത്തതും ദോക്കു ഉമറോവ് ആയിരുന്നു.

ചരിത്രം

[തിരുത്തുക]
കോക്കസ് എമിറേറ്റ് പ്രവിശ്യകൾ

ഈ പ്രദേശത്തിന്റെ റഷ്യയുമായുള്ള പോരാട്ടത്തിന് രണ്ടു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. 7-ആം നൂറ്റാണ്ടിൽ അറബികൾ വഴി വടക്കൻ കോക്കസസ് പ്രദേശത്ത് ഇസ്ലാംമതം പ്രചരിച്ചു. പിന്നീട് ഉസ്മാനിയ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു ഈ പ്രദേശം. വടക്കൻ കോക്കസസിനെ 18-ാം നൂറ്റാണ്ടോടെ സാർ സാമ്രാജ്യം അധീനതയിലാക്കി. തുടർന്ന് ഇമാം ശാമിലിന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടന്നു. അത്‌ അടിച്ചമർത്തപ്പെട്ടുവെങ്കിലും പോരാട്ടങ്ങൾ തുടർന്നു. സാർ സാമ്രാജ്യം സോവിയറ്റ് യൂണിയന് വഴിമാറി. സ്റ്റാലിന്റെ കാലത്ത് നിരവധി സ്വാതന്ത്ര സമര സേനാനികളെ ബലമായി സൈബീരിയയിലേക്ക്‌ നാടുകടത്തി. ഇത് സ്വാതന്ത്ര പോരാട്ടങ്ങളെ ദുർബലമാക്കിയെങ്കിലും കെട്ടടങ്ങിയില്ല. സോവിയറ്റ്‌ യൂണിയന്റെ തിരോധാനത്തോടെ മറ്റു പ്രദേശങ്ങൾ സ്വാതന്ത്രം നേടിയപ്പോൾ ഈ പ്രദേശത്തിന് സ്വാതന്ത്രം നൽകാൻ റഷ്യ വിസമ്മതിച്ചു. ഇതേ തുടർന്ന് 90കളിൽ രണ്ടു യുദ്ധങ്ങൾക്ക് മേഖല സാക്ഷ്യം വഹിച്ചു. ഒടുവിൽ ചെച്നിയൻ പ്രവിശ്യക്ക് മാത്രം സ്വയം ഭരണം ലഭിച്ചു. ഇതിന്റെ തുടർച്ചയായാണ് വടക്കൻ കോക്കസസ് മുഴുവൻ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യവുമായി പോരാട്ടങ്ങൾ നടക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "Insurgency Commanders Divulge Details Of Umarov's Death". Radio Free Europe/Radio Liberty. 23 July 2014. Retrieved 1 August 2014.
"https://ml.wikipedia.org/w/index.php?title=കോക്കസസ്_എമിറേറ്റ്&oldid=4008596" എന്ന താളിൽനിന്ന് ശേഖരിച്ചത്