Jump to content

കോയിവിള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ തേവലക്കര ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമമാണ് കോയിവിള. കോവിലുകളുടെ വിള എന്ന പേര് ലോപിച്ചാണ് കോയിവിള എന്ന നാമം ഉണ്ടായതെന്നു കരുതുന്നു. തെക്ക് പാവുമ്പാ പാലവും വടക്കു ചേന്നങ്കര മുക്കും കിഴക്കു അരിന്നല്ലൂരുമായാണ് കോയിവിള അതിർത്തി പങ്കിടുന്നത്. കല്ലടയാറും അഷ്ടമുടിക്കായലും കോയിവിളയുടെ അനുഗ്രഹമായി ചേർന്നൊഴുകുന്നു.

"https://ml.wikipedia.org/w/index.php?title=കോയിവിള&oldid=4095018" എന്ന താളിൽനിന്ന് ശേഖരിച്ചത്