ക്രോണിക് ബാച്ച്‌ലർ
ദൃശ്യരൂപം
(ക്രോണിക് ബാച്ച്‌ലർ (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രോണിക് ബാച്ച്‌ലർ | |
---|---|
സംവിധാനം | സിദ്ദിഖ് |
നിർമ്മാണം | ഫാസിൽ |
രചന | സിദ്ദിഖ് |
അഭിനേതാക്കൾ | മമ്മൂട്ടി മുകേഷ് ഇന്നസെന്റ് രംഭ ഭാവന |
സംഗീതം | ദീപക് ദേവ് |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി ആർ.കെ. ദാമോദരൻ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ടി.ആർ. ശേഖർ കെ.ആർ. ഗൗരീശങ്കർ |
സ്റ്റുഡിയോ | അമ്മു ഇന്റർനാഷണൽ |
വിതരണം | അമ്മു റിലീസ് |
റിലീസിങ് തീയതി | 2003 ഫെബ്രുവരി 10 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 165 മിനിറ്റ് |
സിദ്ദിഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മുകേഷ്, ഇന്നസെന്റ്, രംഭ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ക്രോണിക് ബാച്ച്‌ലർ. അമ്മു ഇന്റർനാഷണലിന്റെ ബാനറിൽ ഫാസിൽ നിർമ്മിച്ച ഈ ചിത്രം അമ്മു റിലീസ് ആണ് വിതരണം ചെയ്തത്. സംഗീതസംവിധായകൻ ദീപക് ദേവ് സംഗീതം നിർവ്വഹിച്ച ആദ്യചിത്രമായിരുന്നു ഇത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സിദ്ദിഖ് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – സത്യപ്രതാപൻ
- മുകേഷ് – ശ്രീകുമാർ
- ഇന്നസെന്റ് – കുരുവിള
- ഹരിശ്രീ അശോകൻ – ശത്രുഘ്നൻ
- ലാലു അലക്സ് – ബാലഗംഗാധരൻ / ശേഖരൻ കുട്ടി
- ജനാർദ്ദനൻ – പരമേശ്വരൻ പിള്ള
- ബിജു മേനോൻ – ഹരീന്ദ്രൻ
- ഇടവേള ബാബു – കുരുവിള
- രംഭ – ഭാമ
- ഭാവന – സന്ധ്യ
- ഇന്ദ്രജ – ഭവാനി
- കെ.പി.എ.സി. ലളിത – വിമല
- സീനത്ത്
- സബിത ആനന്ദ് – സരസ്വതി
- സീമ ജി. നായർ – കുഞ്ഞുലക്ഷ്മി
സംഗീതം
[തിരുത്തുക]കൈതപ്രം ദാമോദരൻ നമ്പൂതിരി, ആർ.കെ. ദാമോദരൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ദീപക് ദേവ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.
- ഗാനങ്ങൾ
- ശിലയിൽ നിന്നും ഉണരൂ നീ – സുജാത മോഹൻ, ഫഹദ്
- ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ട് വിരിഞ്ഞൂ – എം.ജി. ശ്രീകുമാർ, ചിത്ര അയ്യർ
- സ്വയംവര ചന്ദ്രികേ – പി. ജയചന്ദ്രൻ, സുജാത മോഹൻ
- പകൽപ്പൂവേ പൊഴിയാതെ – കെ.ജെ. യേശുദാസ്, രേണുക
- തീം സോങ്ങ് – ഇൻസ്ട്രമെന്റൽ
- ചിരി ചിരിയോ – കെ.ജെ. യേശുദാസ്, ഗംഗ
- കണ്ണിൽ നിലാവ് – കെ.എസ്. ചിത്ര
- കണ്ണിൽ നിലാവ് (റീമിക്സ്) – കെ.എസ്. ചിത്ര, റിജു ജോർജ്ജ്
- പകൽപ്പൂവേ പൊഴിയാതെ – കെ.ജെ. യേശുദാസ്
- ചിരി ചിരിയോ – കെ.ജെ. യേശുദാസ്, ഗംഗ
- ശിലയിൽ നിന്നും ഉണരൂ നീ – സുജാത മോഹൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: ആനന്ദക്കുട്ടൻ
- ചിത്രസംയോജനം: ടി.ആർ. ശേഖർ, കെ.ആർ. ഗൌരീശങ്കർ
- കല: മണി സുചിത്ര
- ചമയം: പി.എൻ. മണി
- വസ്ത്രാലങ്കാരം: വേലായുധൻ കീഴില്ലം
- സംഘട്ടനം: സ്റ്റൺ ശിവ
- പരസ്യകല: സാബു കൊളോണിയ
- പ്രോസസിങ്ങ്: പ്രസാദ് കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: സൂര്യ ജോൺസ്
- എഫക്റ്റ്സ്: മുരുകേഷ്
- നിർമ്മാണ നിർവ്വഹണം: രാജൻ കുന്ദംകുളം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ക്രോണിക് ബാച്ച്‌ലർ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ക്രോണിക് ബാച്ച്‌ലർ – മലയാളസംഗീതം.ഇൻഫോ