Jump to content

സീമ ജി. നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സീമ ജി നായർ
ജനനം (1968-04-21) 21 ഏപ്രിൽ 1968  (56 വയസ്സ്)
മുണ്ടക്കയം, കോട്ടയം, കേരളം, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽഫിലിം അഭിനേതാവ്
സജീവ കാലം1989–present
കുട്ടികൾആരോമൽ
മാതാപിതാക്ക(ൾ)എം ജി. ഗോപിനാഥൻ പിള്ള, ചേർത്തല സുമതി
ബന്ധുക്കൾരേണുക ഗിരിജൻ (സഹോദരി)
എ ജി അനിൽ(സഹോദരൻ)
ദീപക് ദേവ് (ബന്ധു)

സീമ ജി.നായർ 1968 ഏപ്രിൽ 21 മുണ്ടക്കയത്ത് ജനിച്ചത്. മലയാള ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിക്കൂന്ന ഒരു ഇന്ത്യൻ നടിയാണ്. [1] മലയാള സിനിമയിൽ പ്രമുഖ നടിമാരിലൊരാളാണ് സീമ ജി.നായർ . [2] 50 ൽ അധികം നിരവധി സിനിമകളിലും ടി.വി. സീരിയലുകളിലും അഭിനയിച്ചു. 2014-ൽ മോസ്കോ എന്ന ടെലിഫിലിമിൽ മികച്ച നടിക്ക് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട് [3]

ജീവചരിത്രം

[തിരുത്തുക]

എം.ജി. ഗോപിനാഥൻ പിള്ളയുടെയും ചേർത്തല സുമതിയുടെയും (ഒരു മുൻ നാടക കലാകാരി) മകളായി കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ജനിച്ചു . തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്സിൽ സംഗീതം പഠിച്ചു. സീമക്കും അമ്മ ചേർത്തല സുമതിക്കും കേരള സംസ്ഥാന അമച്വർ ഡ്രാമ അവാർഡ് ലഭിച്ചിട്ടുണ്ട്. [4] സീമ ജി നായരുടെ സഹോദരി രേണുക ഗിരിജൻ പിന്നണിഗായികുയും സഹോദരൻ എ.ജി. അനിൽ മലയാള ചലച്ചിത്ര സംഗീത സംവിധായകനുമാണ്. രേണുക ഗിരിജന്റെ മകൾ സ്മിത പ്രശസ്ത സംഗീത സംവിധായകനായ ദീപക് ദേവിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

അവർ വിവാഹമോചിതയാണ്. അതിൽ അവൾക്ക് ഒരു മകൻ ഉണ്ട്, ആരോമൽ. ഇപ്പോൾ കൊച്ചിയിൽ തൃപ്പൂണിത്തുറയിലാണ് താമസിക്കുന്നത്.

സീമ തന്റെ പതിനേഴാമത്തെ വയസ്സിൽ കൊച്ചി സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടങ്കഥയിൽ അഭിനയിച്ചു. 1000 ത്തിലധികം നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് സീമ സീരിയിൽ സിനിമ രംഗത്തെക്ക് മാറി. കൂടുതലും സീമ സാധാരണ കുടുംബ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അവരുടെ ആദ്യത്തെ സീരിയലായ ചേറപ്പായി കഥകളാണ്, അതിൽ കൊച്ചെറോത എന്ന കഥാപാത്രം അവതരിപ്പിച്ചു. കേരള ഡിവിഷനു വേണ്ടി മെയ്ക്-എ-വിഷ് ഫൗണ്ടേഷന്റെ കേരളത്തിലെ ഒരു ചാരിറ്റബിൾ ഓർഗനൈസേഷനിൽ അംഗമാണ്. കൈരളി ടി.വി.യുടെ നക്ഷത്രദീപങ്ങൾ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ടുണ്ട്. സൂര്യ ടി.വി.യിൽ രസികരാജാ നമ്പർ 1 എന്ന ജനപ്രിയ റിയാലിറ്റി ഷോ വിധികർത്താവായിരുന്നു. വാലന്റൈൻസ് കോർണർ, വാൽക്കണ്ണാടി, നമ്മൾ തമ്മിൽ, ശ്രീകണ്ഠൻ നായർ ഷോ എന്നി ജനപ്രിയ ടോക് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.

അവാർഡുകൾ

[തിരുത്തുക]
  • 2018 - താരഗിണി ടെലിവിഷൻ അവാർഡ് - മികച്ച സഹനടി: വനമ്പാടി
  • 2014-മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്: മോക്ഷം
  • 1992 കേരള സംസ്ഥാന പ്രൊഫഷണൽ ഡ്രാമ പുരസ്കാരം[5]

സിനിമകൾ

[തിരുത്തുക]

ടെലിവിഷൻ സീരിയലുകൾ

[തിരുത്തുക]

1990-2000

  • ചേറപ്പായി  കഥകൾ   (ദൂരദർശൻ )
  • കാളനും  കണ്ടകശനി  (ദൂരദർശൻ )
  • മാനസി  (ദൂരദർശൻ )

2000-2010

  • മിഴി  തുറക്കുമ്പോൾ (സൂര്യ  ടിവി)
  • മോഹപ്പക്ഷികൾ  (സൂര്യ  ടിവി )
  • സ്ത്രീ  ഒരു  സാന്ത്വനം  (ഏഷ്യാനെറ്റ് )
  • എന്റെ  അൽഫോൻസാമ്മ  (ഏഷ്യാനെറ്റ് )
  • വേളാങ്കണി  മാതാവ്  (സൂര്യ  ടിവി)
  • പ്രിയമനസ്സി (സൂര്യ  ടിവി)
  • മംഗല്യപ്പട്ടു (കൈരളി  ടിവി)

2010–പ്രേസേന്റ്റ്

  • ഇന്ദ്രനീലം  (സൂര്യ  ടിവി)
  • മഞ്ഞൾപ്രസാദം (ഗ്രീൻ  ടിവി)
  • സൂര്യകാന്തി (ജയ്‌ഹിന്ദ്‌ )
  • ആകാശദൂത്  (സൂര്യ  ടിവി)
  • മനസവീണ (മഴവിൽ  മനോരമ )
  • ഉൾക്കടൽ  (കൈരളി  ടിവി)
  • ബാലാമണി  (മഴവിൽ  മനോരമ )
  • സ്ത്രീത്വം  (സൂര്യ  ടിവി)
  • പൊന്നമ്പിളി  (മഴവിൽ  മനോരമ )
  • മനസാ  മൈന  (കൈരളി  ടിവി)
  • വിശുദ്ധ  ചവറ  അച്ഛൻ  (ഫ്ളവർസ് )
  • സൂര്യകാന്തി (ജയ്‌ഹിന്ദ്‌ ) - റീലൗഞ്ചെട്  
  • വാനമ്പാടി  (ടിവി സീരീസ് ) (ഏഷ്യാനെറ്റ് )
  • മൗന  രാഗം (ടിവി സീരീസ് ) (വിജയ്  ടിവി)
  • ജാഗ്രത  (അമൃത  ടിവി)
  • മിഴിനീർപ്പൂവ്  (ACV )

നാടകങ്ങൾ

[തിരുത്തുക]
  • ആയുധ  പന്തയം
  • ഒരു  കടം  കഥ
  • കന്യാകുമാരിയിലെ  ഒരു  കടങ്കഥ
  1. "malayalamcinema.com, Official website of AMMA, Malayalam Film news, Malayalam Movie Actors & Actress, Upcoming Malayalam movies". www.malayalamcinema.com.
  2. "An Adoor movie on this 31st - Telugu Movie News". IndiaGlitz.com. 27 July 2009.
  3. "Check out lists of Movies by #SeemaGNair #Filmography". FilmiBeat.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-04. Retrieved 2019-03-14.
  5. "Snehita - Arangu". amritatv.com. Retrieved 4 March 2014.
"https://ml.wikipedia.org/w/index.php?title=സീമ_ജി._നായർ&oldid=4121942" എന്ന താളിൽനിന്ന് ശേഖരിച്ചത്