ഒരു പെണ്ണും രണ്ടാണും
ദൃശ്യരൂപം
ഒരു പെണ്ണും രണ്ടാണും | |
---|---|
സംവിധാനം | അടൂർ ഗോപാലകൃഷ്ണൻ |
നിർമ്മാണം | അടൂർ ഗോപാലകൃഷ്ണൻ ബെൻസി മാർട്ടിൻ ദൂരദർശൻ |
രചന | അടൂർ ഗോപാലകൃഷ്ണൻ തകഴി ശിവശങ്കരപ്പിള്ള |
തിരക്കഥ | അടൂർ ഗോപാലകൃഷ്ണൻ |
അഭിനേതാക്കൾ | എം.ആർ. ഗോപകുമാർ നെടുമുടി വേണു സുധീഷ് പ്രവീണ |
സംഗീതം | ഐസക്ക് തോമസ് |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷണൻ |
ചിത്രസംയോജനം | അജിത് |
റിലീസിങ് തീയതി | 2008 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 115 മിനിറ്റ് |
ഒരു പെണ്ണും രണ്ടാണും ( A Climate for Crime, Translation: A Woman and Two Men) അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്.[1] എം. ആർ. ഗോപകുമാർ, നെടുമുടി വേണു, സുധീഷ്, പ്രവീണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തകഴി ശിവശങ്കരപ്പിള്ള എഴുതിയ ചെറുകഥകളെ അധികരിച്ച് തയ്യാറാക്കിയ ചിത്രം 1940-കളിലെ നാല് വ്യത്യസ്ത കഥകൾ പറയുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 2008-ൽ ഗോവയിൽ വച്ചു നടന്ന ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു.[2] 2008-ലെ ദുബായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും 2009-ലെ റോട്ടർഡാം, ഫ്രിബർഗ് ചലച്ചിത്ര മേളകളിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.[2][3][4]
അഭിനേതാക്കൾ
[തിരുത്തുക]- എം.ആർ. ഗോപകുമാർ
- നെടുമുടി വേണു
- സുധീഷ്
- പ്രവീണ
- സീമ ജി. നായർ
- ഇന്ദ്രൻസ്
- വിജയരാഘവൻ
- ജഗദീഷ്
- രവി വള്ളത്തോൾ
- സുകുമാരി
- മനോജ് കെ. ജയൻ
പുരസ്‌കാരങ്ങൾ
[തിരുത്തുക]2008 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം[5]
- ഏറ്റവും മികച്ച ചിത്രം - അടൂർ ഗോപാലകൃഷ്ണൻ
- ഏറ്റവും മികച്ച സംവിധായകൻ - അടൂർ ഗോപാലകൃഷ്ണൻ
- ഏറ്റവും മികച്ച രണ്ടാമത്തെ നടി - പ്രവീണ
- ഏറ്റവും മികച്ച ശബ്ദലേഖനം - എൻ. ഹരികുമാർ, ടി. കൃഷ്ണനുണ്ണി
അവലംബം
[തിരുത്തുക]- ↑ http://www.imdb.com/title/tt0997161/
- ↑ 2.0 2.1 "IFFI Daily" (PDF). 2009-11-28.
{{cite web}}
: Cite has empty unknown parameter:|2=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Official Website of International Film Festival Rotterdam". Retrieved 2009-05-29.
- ↑ "Official Website of the Fribourg International Film Festival". Retrieved 2009-05-29.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Five awards for Adoor’s Oru Pennum Randanum. The Hindu dated 04 June 2009 [1] Archived 2009-06-07 at the Wayback Machine. (Retrieved on 04 June 2009)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഒരു പെണ്ണും രണ്ടാണും ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഒരു പെണ്ണും രണ്ടാണും – മലയാളസംഗീതം.ഇൻഫോ
- A Climate for Crime, Official website of Adoor Gopalakrishnan
- Oru Pennum Randaanum - cinema of malayalam Archived 2009-08-12 at the Wayback Machine.
- Clima Criminale / A Climate For Crime[പ്രവർത്തിക്കാത്ത കണ്ണി]