കൊടിയേറ്റം
കൊടിയേറ്റം | |
---|---|
സംവിധാനം | അടൂർ ഗോപാലകൃഷ്ണൻ |
നിർമ്മാണം | ചിത്രലേഖ |
രചന | അടൂർ ഗോപാലകൃഷ്ണൻ |
അഭിനേതാക്കൾ | ഭരത് ഗോപി ലളിത അസീസ് തിക്കുറിശ്ശി സുകുമാരൻ നായർ അടൂർ ഭവാനി |
ഛായാഗ്രഹണം | മങ്കട രവിവർമ്മ |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | ചിത്രലേഖ ഫിലിംസ് |
വിതരണം | ചിത്രലേഖ റിലീസ് |
റിലീസിങ് തീയതി | 12 may 1978 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 128 മിനിറ്റ് |
അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കൊടിയേറ്റം (English: Ascent).[1] ഭരത് ഗോപിക്ക് മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളും അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ഈ ചിത്രം നേടികൊടുത്തു.
കഥാപശ്ചാത്തലം
[തിരുത്തുക]ശങ്കരൻ കുട്ടി (ഭരത്ഗോപി) യുടെ മനസ്സുനിറയെ നന്മയാണ്. അയാളുടെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഓരേയൊരു സഹോദരി സരോജിന് (വിലാസിനി) തിരുവനന്തപുരത്ത് വീട്ടുജോലി ചെയ്യുന്നു. നാട്ടുകാർക്ക് ഉപകാരമായി നടന്ന ശങ്കരൻകുട്ടി ശാന്തമ്മയെ (ലളിത) കല്യാണം കഴിക്കുന്നു. ഭർത്താവ് എന്ന നിലയിൽ പക്വത ഇല്ലാത്ത പെരുമാറ്റങ്ങൾ. ഭാര്യയെ വീട്ടിൽ തനിച്ചാക്കിയിട്ട് ദിവസങ്ങളോളം ഊരുചുറ്റുകൾ.. ഉത്സവങ്ങൾ..ഗർഭിണിയായ ശാന്തമ്മയെ അവളുടെ അമ്മ ഭവാനിയമ്മ (അടുർ ഭവാനി) വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അന്വേഷിച്ചുചെന്ന ശങ്കരൻ കുട്ടിയെ അവർ അപമാനിച്ചുപറഞ്ഞുവിട്ടു. പിന്നീട് ആനപാപ്പാനാവാനും ലോറി ഡ്രൈവറാകാനും അയാൾ ശ്രമിക്കുന്നു. ഒടുവിൽ ഒന്നരവർഷത്തിനുശേഷം ഭാര്യവീട്ടിൽ ചെന്ന് ഭാര്യയേയും കുട്ടിയേയും കാണുന്ന ശങ്കരൻകുട്ടിയിൽ സിനിമ തീരുന്നു.
സിനിമയെക്കുറിച്ച് നിലവിലിരിക്കുന്ന ധാരണകളെ തകർക്കുന്ന സിനിമയാണിത്.ഒരു സിനിമയിൽ അത്യാവശ്യമെന്ന് നാം കരുതുന്നതൊന്നും ഈ ചലച്ചിത്രത്തിൽ ഇല്ല. നാടകീയ മുഹുർത്തങ്ങൾ, ക്രമമായി വികസിക്കുന്ന കഥ, സെൻറിമെൻറലിസം ഇവയൊന്നും ഈ ചലച്ചിത്രത്തിൽ ഇല്ല. എങ്കിലും ചിത്രത്തിൽ ഉടനീളം പച്ചയായ ജീവിതത്തിന്റെ തുടിപ്പുകളുണ്ട്
.
അഭിനേതാക്കൾ
[തിരുത്തുക]- ഭരത് ഗോപി... ശങ്കരൻ കുട്ടി
- ലളിത... ശാന്തമ്മ
- തിക്കുറിശ്ശി സുകുമാരൻ നായർ
- അടൂർ ഭവാനി...ഭവാനി അമ്മ
- കവിയൂർ പൊന്നമ്മ...കമലമ്മ
- വെംമ്പായം തമ്പി
പുരസ്കാരങ്ങൾ
[തിരുത്തുക]- 1978 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) [2]
- മികച്ച നടനുള്ള ദേശീയപുരസ്കാര – ഭരത് ഗോപി
- മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയപുരസ്കാരം (മലയാളം)
- മികച്ച മലയാളചലച്ചിത്രം
- മികച്ച നടൻ – ഭരത് ഗോപി
- മികച്ച സംവിധായകൻ – അടൂർ ഗോപാലകൃഷ്ണൻ
- മികച്ച കഥ – അടൂർ ഗോപാലകൃഷ്ണൻ
- മികച്ച കലാസംവിധാനം – എൻ. ശിവൻ
അവലംബം
[തിരുത്തുക]- ↑ http://www.imdb.com/title/tt0076277/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-22. Retrieved 2011-08-11.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-08-11.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- കൊടിയേറ്റം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കൊടിയേറ്റം – മലയാളസംഗീതം.ഇൻഫോ
- Kodiyettam - 1977 (The Ascent)cinema of malayalam Archived 2011-08-16 at the Wayback Machine
- Kodiyettam – Steep climb to maturity
- കൊടിയേറ്റം -1978