അടൂർ ഗോപാലകൃഷ്ണൻ
അടൂർ ഗോപാലകൃഷ്ണൻ | |
---|---|
ജനനം | മൗട്ടത്തു ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ |
മറ്റ് പേരുകൾ | അടൂർ |
തൊഴിൽ | സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് |
സജീവ കാലം | 1972 – തുടരുന്നു |
മാതാപിതാക്ക(ൾ) | മാധവൻ ഉണ്ണിത്താൻ,ഗൗരിക്കുഞ്ഞമ്മ |
വെബ്സൈറ്റ് | http://www.adoorgopalakrishnan.com |
മലയാള സിനിമയിലെ പ്രതിഭാശാലിയായ സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ.ഇദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ എല്ലാം തന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ അടൂർ ഗോപാലകൃഷ്ണൻവാണിജ്യ സിനിമകളിൽ നിന്നു വ്യത്യസ്തമായി സമാന്തര സിനിമയുടെ ആളാണ്. പത്തനംതിട്ട ജില്ലയിലെ അടൂരിൽ 1941 ജൂലൈ 3 നു ജനിച്ചു[1]. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്.
സംവിധാനത്തിലേക്ക്
[തിരുത്തുക]നാടകത്തിലുള്ള കമ്പം കാരണം അടൂർ 1962 ഇൽ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കുവാൻ പോയി. ചലച്ചിത്ര സംവിധാനം പഠിക്കുന്നത് തന്നെ ഒരു നല്ല നാടകസംവിധായകൻ ആക്കുമെന്ന വിശ്വാസമായിരുന്നു ഇതിനു പ്രചോദനം. പക്ഷേ ചലച്ചിത്രം എന്ന മാദ്ധ്യമത്തിന്റെ കഴിവുകളെ അവിടെവെച്ച് അടൂർ കണ്ടെത്തുകയായിരുന്നു. തിരക്കഥാരചനയിലും സംവിധാനത്തിലും ഡിപ്ലോമയുമായി 1965-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്രപഠനം പൂർത്തിയാക്കിയ അടൂർ ഗോപാലകൃഷ്ണൻ, അതേ വർഷം തന്നെ കുളത്തൂർ ഭാസ്കരൻ നായരുടെ പങ്കാളിത്തത്തോടെ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ തിരുവന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയും, സ്വതന്ത്രമായി സിനിമകളുടെ നിർമ്മാണവും വിതരണവും പ്രദർശനവും നിർവഹിക്കാനായി ചിത്രലേഖ ഫിലിം കോപ്പറേറ്റീവും സ്ഥാപിക്കുകയുണ്ടായി.[2] ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്രസ്ഥാപനമാണു ചിത്രലേഖ ഫിലിം കോപ്പറേറ്റീവ്.
മലയാളചലച്ചിത്രവും അടൂരും
[തിരുത്തുക]അടൂരിന്റെ സ്വയംവരത്തിനു മുൻപുവരെ സിനിമകൾ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യ വശത്തിന് ഒരുപാട് പ്രാധാന്യം കൊടുത്തിരുന്നു. ഗാന നൃത്ത രംഗങ്ങളില്ലാത്ത സിനിമകൾ ചിന്തിക്കുവാൻ പോലുമാവാത്ത ഒരു കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച ‘സ്വയംവര‘ത്തെ സാധാരണ സിനിമാ പ്രേക്ഷകർ ഒട്ടോരു ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പരപ്പോടെയുമാണ് സ്വീകരിച്ചത്. ഒരു ചെറിയ വിഭാഗം ജനങ്ങൾ മാത്രം ഈ പുതിയ രീതിയെ സഹർഷം എതിരേറ്റു.
കേരളത്തിൽ സമാന്തര സിനിമയുടെ പിതൃത്വവും അടൂരിന് അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂർ മുൻകൈ എടുത്ത് രൂപവത്കരിച്ചതാണ്. അരവിന്ദൻ, പി.എ.ബക്കർ, കെ.ജി. ജോർജ്ജ്, പവിത്രൻ, രവീന്ദ്രൻ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാൻ ചിത്രലേഖയ്ക്കു കഴിഞ്ഞു.
അടൂരിന്റെ ചലച്ചിത്രങ്ങൾ ഇന്ത്യയിലും വിദേശത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെക്കുറിച്ചുള്ള ജേർണലിസ്റ്റിക് നിരൂപണങ്ങളും അഭിമുഖങ്ങളും അല്ലാതെ അക്കാദമിക് പഠനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.[2] അടൂർ സിനിമകളെക്കുറിച്ചുള്ള ഇംഗ്ലീഷിലെ ആദ്യത്തെ ലേഖനസമാഹാരം പ്രസിദ്ധീകൃതമായത് 2006-ലാണ്.[3]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ പുരസ്കാരം
- ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം - 2004[4]
- മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
- മികച്ച സംവിധായകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
- ജെ.സി ഡാനിയേൽ പുരസ്‌കാരം(2016).
ആജീവനാന്ത സംഭാവനകളെ മുൻനിർത്തി ഇന്ത്യാ ഗവർണ്മെന്റിന്റെ ദാദാ സാഹെബ് ഫാൽകെ അവാർഡ് (2005) ദേശീയ, സംസ്ഥാന സിനിമാ അവാർഡുകൾ - സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽക്കുത്ത്, ഒരു പെണ്ണും രണ്ടാണും. ദേശീയ അവാർഡ് ഏഴു തവണ ലഭിച്ചു[5]. അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാർഡ് (FIPRESCI) അഞ്ചു തവണ തുടർച്ചയായി ലഭിച്ചു. എലിപ്പത്തായത്തിന് 1982-ൽ ലണ്ടൻ ചലച്ചിത്രോത്സവത്തിൽ സതർലാന്റ് ട്രോഫി ലഭിച്ചു. ഏറ്റവും മൗലികവും ഭാവനാപൂർണ്ണവുമായ ചിത്രത്തിന് 1982 ഇൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുൻനിർത്തി ഇന്ത്യാ ഗവർണ്മെന്റിൽനിന്നു പത്മശ്രീ ലഭിച്ചു.
- സ്വയംവരം (1972) - (സംവിധാനം), കഥ, തിരക്കഥ (കെ.പി.കുമാരനുമൊത്ത് രചിച്ചു).
- കൊടിയേറ്റം (1977) - കഥ, തിരക്കഥ, സംവിധാനം
- എലിപ്പത്തായം (1981) - കഥ, തിരക്കഥ, സംവിധാനം
- മുഖാമുഖം (1984) - കഥ, തിരക്കഥ, സംവിധാനം
- അനന്തരം (1987) - കഥ, തിരക്കഥ, സംവിധാനം
- മതിലുകൾ (1989) - തിരക്കഥ, സംവിധാനം
- വിധേയൻ (1993) - തിരക്കഥ, സംവിധാനം
- കഥാപുരുഷൻ (1995) - കഥ, തിരക്കഥ, സംവിധാനം
- നിഴൽക്കുത്ത് (2003) - കഥ, തിരക്കഥ, സംവിധാനം
- നാല് പെണ്ണുങ്ങൾ (2007) - തിരക്കഥ, സംവിധാനം
- ഒരു പെണ്ണും രണ്ടാണും (2008) - തിരക്കഥ, സംവിധാനം
- പിന്നെയും (2016) - തിരക്കഥ, സംവിധാനം
അടൂരിന്റെ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും
[തിരുത്തുക]- ദി ലൈറ്റ്
- എ ഗ്രേറ്റ് ഡേ (1965)ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്ലോമ ഫിലിം
- ദ് മിത്ത് (1967)
- എ ഡേ അറ്റ് കോവളം
- എ മിഷൻ ഓഫ് ലൗ
- ആന്റ് മാൻ ക്രിയേറ്റഡ് (1968)
- മൺതരികൾ
- ഡേഞ്ജർ അറ്റ് യുവർ ഡോർസ്റ്റെപ്പ് (1968)
- മോഹിനിയാട്ടം
- പ്രതിസന്ധി
- ഗംഗ
- കിളിമാനൂരിൽ ഒരു ദശലക്ഷാധിപതി[6]
- ഗുരു ചെങ്ങന്നൂർ
- ടുവേർഡ്സ് നാഷണൽ എസ്.ടി.ഡി (1969)
- പാസ്റ്റ് ഇൻ പെർസ്പെക്ടീവ് (1975)
- യക്ഷഗാനം (1979)
- ദ് ചോള ഹെറിറ്റേജ് (1980)
- കൃഷ്ണനാട്ടം (1982)
- റോമാൻസ് ഓഫ് റബ്ബർ
- ഇടുക്കി
- കലാമണ്ഡലം ഗോപി (ഡോക്യുമെന്ററി) (2000)
- കൂടിയാട്ടം
- കലാമണ്ഡലം രാമൻകുട്ടിനായർ
അടൂരിന്റെ ഗ്രന്ഥങ്ങൾ
[തിരുത്തുക]- സിനിമയുടെ ലോകം - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
- സിനിമാനുഭവം - മാതൃഭൂമി ബുക്ക്സ്
- സിനിമ, സാഹിത്യം, ജീവിതം - കറന്റ് ബുക്ക്സ്
പ്രസിദ്ധീകരിച്ചിട്ടുള്ള തിരക്കഥകൾ
[തിരുത്തുക]- കൊടിയേറ്റം - പൂർണ്ണ പബ്ലിക്കേഷൻസ്
- എലിപ്പത്തായം - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
- മുഖാമുഖം - ഡി. സി. ബൂക്ക്സ്
- മതിലുകൾ - മാതൃഭൂമി ബുക്ക്സ്
- വിധേയൻ - എം. ജി. യൂണിവേഴ്സിറ്റി കോ-ഓ സൊസൈറ്റി
- കഥാപുരുഷൻ - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
- നിഴൽക്കുത്ത് - ഡി.സി. ബുക്സ്
ഇംഗ്ലീഷിലുള്ള തിരക്കഥകൾ
[തിരുത്തുക]- Rat-trap - Seagull Books
- Face to Face - Seagull Books
- Monologue - Seagull Books
മറ്റു വിവരങ്ങൾ
[തിരുത്തുക]സ്വയംവരത്തിനു മുൻപ് ഒട്ടനവധി ഹ്രസ്വചിത്രങ്ങൾ അടൂർ സംവിധാനം ചെയ്തിട്ടുണ്ട്. ‘മിത്ത്’ എന്ന 50 സെക്കന്റ് ദൈർഘ്യം ഉള്ള ഹ്രസ്വചിത്രം മോണ്രിയാൽ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. 25 ഓളം ഡോക്യുമെന്ററികളും അടൂർ സംവിധാനം ചെയ്തിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "സിനിമ" (PDF). മലയാളം വാരിക. 2013 മെയ് 31. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 08.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ 2.0 2.1 S Ganguly, “Constructing the Imaginary: Creativity and Otherness in the Films of Adoor Gopalakrishnan”, The Journal of Commonwealth Literaturr., 2008, 43, 43-55
- ↑ Lalit Mohan Joshi and C.S. Venkiteswaran, eds, A Door to Adoor, London: South Asian Cinema Foundation, 2006
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-05. Retrieved 2013-11-10.
- ↑ "mathrubhumi online". Archived from the original on 2009-09-10. Retrieved 2009-09-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-10. Retrieved 2017-07-19.
പുറമേനിന്നുള്ള കണ്ണികൾ
[തിരുത്തുക]- ഐ.എം.ഡി.ബി - അടൂർ
- അടൂരുമായി ഉള്ള അഭിമുഖം Archived 2008-12-10 at the Wayback Machine.
- അടൂരിന്റെ ആവനാഴി
- അടൂരിന്റെ ഔദ്യോഗിക വെബ്സൈറ്റ് Archived 2009-09-13 at the Wayback Machine.
- * അട്ടിപ്പേറ്റി, പീറ്റർ ലാൽ (2023). ബോധധാരയിൽ അടൂർ. ഇന്ത്യ: ലോഗോസ് ബുക്ക്സ്. ISBN 978-9390118823.
- Pages using the JsonConfig extension
- Pages using infobox person with multiple parents
- Pages using infobox person with unknown empty parameters
- 1941-ൽ ജനിച്ചവർ
- ജൂലൈ 3-ന് ജനിച്ചവർ
- മലയാളചലച്ചിത്രസംവിധായകർ
- പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ
- ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ
- പത്തനംതിട്ട ജില്ലയിൽ ജനിച്ചവർ
- മികച്ച സംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവർ
- മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മികച്ച സംവിധായകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർത്ഥികൾ
- അടൂർ ഗോപാലകൃഷ്ണൻ
- പത്മവിഭൂഷൺ പുരസ്കാരം ലഭിച്ച മലയാളികൾ