Jump to content

മധു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madhu (actor) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മധു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മധു (വിവക്ഷകൾ) എന്ന താൾ കാണുക. മധു (വിവക്ഷകൾ)
മധു
2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ
ജനനം
മാധവൻ നായർ

(1933-09-23) 23 സെപ്റ്റംബർ 1933  (91 വയസ്സ്)[1]
കലാലയം
തൊഴിൽ(കൾ)
  • നടൻ
  • സംവിധായകൻ
  • നിർമ്മാതാവ്
സജീവ കാലം1963 – ഇതുവരെ
ജീവിതപങ്കാളി
ജയലക്ഷ്മി
(died 2014)
കുട്ടികൾ1 (ഡോ. ഉമ)
അവാർഡുകൾജെ സി ഡാനിയേൽ അവാർഡ് (2004)
പത്മശ്രീ (2013) [3]
വെബ്സൈറ്റ്www.madhutheactor.com
2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ മോഹൻലാലിനൊപ്പം

മലയാളചലച്ചിത്ര ലോകത്തെ പ്രമുഖ അഭിനേതാക്കളിൽ ഒരാളാണ് മധു (ജനനം: സെപ്റ്റംബർ 23, 1933 [4]). സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ (ഉമ സിനിമ സ്റ്റുഡിയോ) ഉടമസ്ഥൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തി നേടി. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. യഥാർത്ഥ പേര്‌ മാധവൻ നായർ. മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. 1960 കളിലും 1970 കളിലും 1980 കളിലും ഒരു പ്രമുഖ നായക നടനായിരുന്ന അദ്ദേഹം 400 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 12 സിനിമകൾ സംവിധാനം ചെയ്യുകയും 15 സിനിമകൾ നിർമ്മിക്കുകയും ഒരു കാലത്ത് ഉമ ഫിലിം സ്റ്റുഡിയോയുടെ ഉടമയുമായിരുന്നു. മലയാള സിനിമകൾക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് 2004-ൽ കേരള സർക്കാർ ജെ.സി.ഡാനിയേൽ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു.കലാരംഗത്തെ സംഭാവനകൾക്ക് 2013ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. നിലവിൽ ഇപ്റ്റ (ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ) സംസ്ഥാന പ്രസിഡന്റായും സാംസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്നു.

അദ്ദേഹം നിർമ്മിച്ച കുട്ടികളുടെ സിനിമയായ മിനി, 1995-ലെ 43-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ കുടുംബക്ഷേമം പ്രമേയമായ മികച്ച ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി ദേശീയ അവാർഡ് കരസ്ഥമാക്കി. സ്വയംവരത്തിലെ (1972) അഭിനയത്തിന് മലയാളത്തിലെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിന്റെ ആദ്യ ജേതാവായ അദ്ദേഹത്തിന് ഇത് കൂടാതെ മൂന്ന് ഫിലിംഫെയർ അവാർഡുകളും അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ലഭിച്ചിട്ടുണ്ട്. മധു അഭിനയിച്ച ചെമ്മീൻ എന്ന സിനിമ 1965-ൽ അഖിലേന്ത്യാതലത്തിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിക്കൊണ്ട് ഈ ടൈറ്റിൽ നേടുന്ന ആദ്യ മലയാള ചിത്രമായി മാറി.

സ്വകാര്യ ജീവിതം

[തിരുത്തുക]

പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തെ ഗൗരീശപട്ടം എന്ന സ്ഥലത്ത് 1933 സെപ്റ്റംബർ 23 നാണ് മാധവൻ നായർ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ആർ. പരമേശ്വരൻ പിള്ള (പത്മനാഭപുരം, തക്കലെ സ്വദേശി) തിരുവനന്തപുരത്തെ മുൻ മേയറും മാതാവ്  തങ്കമ്മ ഒരു വീട്ടമ്മയായിരുന്നു. അദ്ദേഹത്തിന് നാല് സഹോദരിമാരുണ്ട്. കുന്നുകുഴി എൽ.പി സ്‌കൂളിൽ നാലാം ക്ലാസ് വരെയും, അഞ്ചാം ക്ലാസ് (പ്രിപ്പറേറ്ററി) എസ്.എം.വി സ്‌കൂളിലും, ഫസ്റ്റ് ഫോറം മുതൽ മൂന്നാം ഫോറം വരെ പേട്ട മിഡിൽ സ്‌കൂളിലും, നാലാം ഫോറം  മുതൽ ആറാം ഫോറം വരെ (എസ്‌എസ്‌എൽസി) സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലും പഠിച്ചു. മഹാത്മാഗാന്ധി കോളേജിൽ നിന്ന് പ്രീ യൂണിവേഴ്സിറ്റി ബിരുദവും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഹിന്ദിയിൽ ബിരുദവും നേടി. പിന്നീട് ബനാറസ് ഹിന്ദു സർവകലാശാലയിൽ (BHU) ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും നേടി. ജയലക്ഷ്മിയെ (മരണം, 2014-ൽ) വിവാഹം കഴിച്ച അവർക്ക് ഒരു ഉമ എന്ന പേരിൽ ഒരു മകളുണ്ട്.

പശ്ചാത്തലം

[തിരുത്തുക]

വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത്‌ സജീവമായി. പിന്നീട്‌ കലാപ്രവർത്തനങ്ങൾക്ക്‌ അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ നാഗർകോവിലിലെ ST ഹിന്ദു കോളേജിലും സ്കോട്ട് ക്രിസ്ത്യൻ കോളേജിലും ഹിന്ദി അദ്ധ്യാപകൻ ആയി സേവനം അനുഷ്ഠിച്ചു. [5]

അപ്പോഴും മാധവൻ നായരുടെ മനസ്സിലെ അഭിനയമോഹം കെട്ടടങ്ങിയിരുന്നില്ല. ഒരിക്കൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം രണ്ടും കൽപ്പിച്ച്‌ അദ്ധ്യാപക ജോലി രാജിവച്ച്‌ ഡൽഹിക്ക് വണ്ടികയറി. 1959 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു.[6] എൻ.എസ്‌.ഡിയിൽ പഠിക്കുന്ന കാലത്താണ്‌ രാമു കാര്യാട്ടുമായി അടുപ്പത്തിലായത്‌. പഠനം പൂർത്തിയാക്കിയ ശേഷം നാടക രംഗത്ത്‌ സജീവമാകാനായിരുന്നു ഉദ്ദേശ്യം. പക്ഷേ നിയോഗം മറ്റൊന്നായിരുന്നു.

സിനിമയിൽ

[തിരുത്തുക]

മലയാള ചലച്ചിത്രരംഗത്തേക്ക് മധു കടന്ന് വന്നത് 1962 -ൽ ആയിരുന്നു.[7] ആദ്യ മലയാളചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു. എന്നാൽ ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർനിർമിച്ച്എൻ.എൻ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാല്പാടുകൾ ആണ്‌. ഈ ചിത്രത്തിൽ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. നിർമ്മാതാക്കൾ സത്യനു വേണ്ടി മാറ്റി വെച്ച വേഷമായിരുന്നു ഇത്‌. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധു ആക്കി മാറ്റിയത്. 1969ൽ ക്വാജ അഹ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ തൻ്റെ അഭിനയമികവ് കാഴ്ചവെച്ചു. പിന്നീട് ബോവുഡിലെ എക്കാലത്തെയും പ്രശസ്ത നടനായി മാറിയ അമിതാഭ് ബച്ചന്റെ ആദ്യത്തെ ചിത്രം കൂടിയാണ് എന്ന പ്രത്യേകത ഈ സിനിമയ്ക്ക് ഉണ്ട്.

പ്രേംനസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് സിനിമയിൽ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാൻ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു.

ചെമ്മീൻ എന്ന വഴിത്തിരിവ്‌

[തിരുത്തുക]

മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്‌. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസ്സുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ്‌ നടന്നു കയറിയത്‌. മന്നാഡേ ആലപിച്ച മാനസമൈനേ വരൂ.... എന്ന ഗാനം മധുവാണ്‌ പാടിയതെന്നുവരെ ഒരുകാലത്ത് ജനം വിശ്വസിച്ചു.

പതിറ്റാണ്ടുകൾക്കു ശേഷവും മധുവിനെ കാണുമ്പോൾ ചെമ്മീനിലെ സംഭാഷണങ്ങളും ഗാനങ്ങളുമാണ്‌ പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുന്നത്‌. മിമിക്രി താരങ്ങൾ ഈ നടനെ അനുകരിക്കാൻ ഉപയോഗിക്കുന്നതും ഇതേ ചിത്രത്തിലെ സംഭാഷണങ്ങളാണ്.

പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷത്തിൽ അദ്ദേഹം തിളങ്ങി. ഭാർഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനൽ, യുദ്ധകാണ്ഡം, നീതിപീഠം, ഇതാ ഇവിടെവരെ തുടങ്ങിയ ചിത്രങ്ങളിലൂടെ മധു മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി.

കാലം മാറുന്നതിനൊപ്പം ചെയ്യുന്ന വേഷങ്ങളും മാറാൻ അദ്ദേഹത്തിനു മടിയില്ലായിരുന്നു. മുഖ്യധാരാ-സിനിമയിലും സമാന്തര-സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു. അതുകൊണ്ടുതന്നെ മധു എന്ന നായകനടനെ മനസ്സിൽ കുടിയിരുത്തിയ ആരാധകർ, കുടുംബനാഥനായും മുത്തച്ഛനായും അദ്ദേഹം തിരശ്ശീലയിൽ എത്തിയപ്പോൾ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

അഭിനയത്തിനപ്പുറം

[തിരുത്തുക]

കേമറയ്ക്കു മുന്നിൽ മാത്രം ഒതുങ്ങി നിൽക്കുതായിരുന്നില്ല മധുവിന്റെ ജീവിതം. താരജാഡ തൊട്ടു തീണ്ടാത്ത സ്നേഹബന്ധങ്ങൾക്ക്‌ ഉടമയായിരുന്നു അദ്ദേഹം. സംവിധായകൻ, നിർമ്മാതാവ്‌, സ്റ്റുഡിയോ ഉടമ, സ്കൂൾ ഉടമ, കർഷകൻ തുടങ്ങിയ റോളുകളിലും തിളങ്ങി.

മലയാള സിനിമയെ ചെന്നൈയിൽ നിന്നും കേരളത്തിലേക്ക്‌ പറിച്ചു നടുന്ന കാലഘട്ടത്തിലാണ് അദ്ദേഹം‌ തിരുവനന്തപുരത്ത്‌ വള്ളക്കടവിൽ ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്‌. മറ്റു പല സിനിമാ നിർമ്മാതാക്കൾക്കും ഈ സ്റ്റുഡിയോ ഒരനുഗ്രഹമായി.

1970ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. സിന്ദൂരച്ചെപ്പ്, സതി, നീലക്കണ്ണുകൾ, മാന്യശ്രീ വിശ്വാമിത്രൻ, അക്കൽദാമ, കാമ ക്രോധം മോഹം, തീക്കനൽ, ധീര സമീരേ യമുനാ തീരേ, ആരാധന, ഒരു യുഗസന്ധ്യ, ഉദയം പടിഞ്ഞാറ് എന്നിവയും അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്.[8] സതി, ആക്കൽദാമ, തീക്കനൽ എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ്‌ അദ്ദേഹം നിർമ്മിച്ചവ. അദ്ദേഹം തന്നെ സംവിധാനം ചെയ്ത പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്‌ നേടിയിരുന്നു. ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ ..... എന്ന പ്രശസ്തമായ ഗാനം സിന്ദൂരച്ചെപ്പ് എന്ന ചിത്രത്തിലേതാണ്.


കുടുംബം

[തിരുത്തുക]

പരേതയായ ജയലക്ഷ്മിയാണ് മധുവിന്റെ ഭാര്യ. ഇവർക്ക് ഉമ എന്ന പേരിൽ ഒരു മകളുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1980 സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്കാരം
  • 1995 മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള(നിർമാതാവ്‌) അവാർഡ്‌ (മിനി എന്ന ചിത്രത്തിന്‌)
  • 2004 സമഗ്ര സംഭാവനക്കുള്ള ജെ. സി ഡാനിയൽ അവാർഡ്‌
  • 2013 പത്മശ്രീ പുരസ്കാരം[9]

മധു -ചലച്ചിത്രസംഭാവനകൾ

[തിരുത്തുക]
വർഷം ചലച്ചിത്രം വേഷം നിർമ്മാണം സംവിധാനം
2022 റൺ കല്യാണി അച്ഛൻ ഗീത ജെ ജയൻ
2022 പി.കെ റോസി ഡി ഗോപകുമാർ ശശി നാടുക്കാട്
2021 നീരവം നസീർ വെളിയിൽ ,സന്തോഷ് തലമുകിൽ അജയ് ശിവറാം
2021 വൺ പ്രൊ.വാസുദേവപ്പണിക്കർ ആർ ശ്രീലക്ഷ്മി സന്തോഷ്‌ വിശ്വനാഥൻ
2019 മാജിക് മൊമൻറ്സ്
2019 ചിൽഡ്രൻസ് പാർക്ക് രൂപേഷ് ഓമന ഷാഫി
2019 വിശുദ്ധ പുസ്തകം രാജേഷ്‌ കളീക്കൽ ഷാബു ഉസ്മാൻ
2019 ഒരു യമണ്ടൻ പ്രേമകഥ മുത്തശ്ശൻ
2019 വള്ളിക്കെട്ട് സന്തോഷ് നായർ ജിബിൻ എടവനക്കാട്
2018 വേലക്കാരി ആയി ഇരുന്താലും നീ എൻ മോഹവല്ലി ഗോവിന്ദ് വരാഹ
2018 സ്ഥാനം അലക്സാണ്ടർ ഔവർ രാജൻ നായർ പ്രൊഫ ശിവപ്രസാദ്
2018 കണ്ണാടി ജി ചന്ദ്രചൂഡൻ
2018 മൈ സ്കൂൾ പി ജഗദീഷ് കുമാർ പപ്പൻ പയറ്റുവിള
2018 ഡസ്റ്റ് ബിൻ മോഹൻദാസ്‌,രേഖ ശ്രീകുമാർ മധു തത്തമ്പള്ളി
2017 നെക്സ്റ്റ് ടോക്കൺ നമ്പർ
2017 വളപ്പൊട്ടുകൾ വലിയ ഉസ്താദ് കെ എം പ്രകാശ്,ആർ സി ഡോൺ,അപ്പു ആലിമുക്ക് മധു തത്തമ്പള്ളി
2017 ബഷീറിന്റെ പ്രേമലേഖനം അനീഷ് അൻ വർ
2017 ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ് ബന്നി ആശംസ
2017 വേദം സാംസൺ വിശ്വനാഥ് പ്രസാദ് യാദവ്
2017 സ്വയം ശങ്കരൻ വൈദ്യർ വിനോദ് ബാലകൃഷ്ണൻ ആർ ശരത്
2016 സെലിബ്രേഷൻസ് ഷേർളി കുര്യൻ മഞ്ജിത് ദിവാകർ
2015 ഞാൻ സംവിധാനം ചെയ്യും ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ
2015 ആശംസകളോടെ അന്ന ആഭ്യന്തരമന്ത്രി പുന്നക്കാടൻ ഫ്രാൻസിസ് ജെ ഫോൻസെക സംഗീത് ലൂയിസ്
2015 കുക്കിലിയാർ പ്രൊ.ഭാസ്ക്രരൻ പ്രേംജി നേമം പുഷ്പരാജ്
2015 സിനിമ @പി.ഡബ്ലിയു ഡി ഗസ്റ്റ് ഹൗസ് അശോക് കുമാർ വി വി സന്തോഷ്
2015 കിഡ്നി ബിരിയാണി റിയാസ് പാടിവട്ടം,ഇ എ ബഷീർ,അജിത് ബിനോയ് മധു തത്തമ്പള്ളി
2015 സാമ്രാജ്യം II: സൺ ഓഫ് അലക്സാണ്ടർ ബാലകൃഷ്ണൻ അജ്മൽ ഹസ്സൻ,ബൈജു ആദിത്യൻ പേരരശ്
2015 അമ്മയ്ക്കൊരു താരാട്ട് കവി ജോസഫ് പുഷ്പവനം റോയ് ജോൺ മാത്യു ശ്രീകുമാരൻ തമ്പി
2015 തിലോത്തമ ഗോകുലം ഗോപാലൻ പ്രീതി പണിക്കർ
2015 ഉത്തര ചെമ്മീൻ ഹരിദാസ് ഹൈദ്രബാദ്,അൻ‌വിത ഹരി ബെന്നി ആശംസ
2014 ഡോൾഫിൻസ് അച്ചൻ കുട്ടിച്ചൻ അരുൺകുമാർ,സുദീപ് കാരാട്ട് ദീപൻ
2014 ജോൺപോൾ വാതിൽ തുറക്കുന്നു കോര അർജ്ജുൻ മോഹൻ ചന്ദ്രഹാസൻ
2014 സ്നേഹമുള്ളോരാൾ കൂടെയുള്ളപ്പോൾ മുത്തശ്ശൻ അനിൽ കൊച്ചിടക്കാട്ട് റിജു നായർ
2014 എട്ടേക്കാൽ സെക്കന്റ് മേനോൻ സന്തോഷ് ബാബുസേനൻ കനകരാഘവൻ
2014 രക്തരക്ഷസ്സ് 3ഡി ത്രീ ഡി റീംസ് ഇന്റർനാഷണൽ ആർ ഫാക്ടർ
2014 ലിറ്റിൽ സൂപ്പർമാൻ അച്ഛൻ വിനയൻ ,വി എൻ ബാബു വിനയൻ
2014 പറയാൻ ബാക്കിവെച്ചത് അബ്ബാസ് മലയിൽ കരീം
2014 നെലുമ്പൂ
2014 ഇനിയും എത്രദൂരം
2014 ദൈവത്തിന്റെ കയ്യൊപ്പ് പ്രഭാകരൻ നറുകര ബെന്നി ആശംസ
2014 മൈലാഞ്ചിമൊഞ്ചുള്ള വീട് സോയാ സാഹിബ് ഹനീഫ് മുഹമ്മദ്‌ ബെന്നി തോമസ്‌
2013 72 മോഡൽ കുട്ടൻപിള്ള ജെ ശരത്ചന്ദ്രൻ നായർ രാജസേനൻ
2013 മഹാത്മ അയ്യങ്കാളി ഊട്ടത്ത് പരമേശ്വരൻ പിള്ള പരമൻ,ഷബീർ സൂര്യദേവ
2013 മാണിക്കത്തമ്പുരാട്ടിയും ക്രിസ്തുമസ് കാരോളും പത്രോസ് സച്ചിൻ ശ്രീധർ ടി എം റാഫി,ജി ഗോപാലകൃഷ്ണൻ
2013 ഗീതാഞ്ജലി ബേബിച്ചൻ ജി പി വിജയകുമാർ പ്രിയദർശൻ
2013 പ്രതീക്ഷയോടെ ശോഭന ജോർജ്ജ് സ്നോബ
2013 അനാവൃതയായ കാപാലിക മധുസൂദനൻ മാവേലിക്കര പ്രീതി പണിക്കർ
2013 വൈറ്റ്‌ പേപ്പർ മനോരോഗജ്ഞൻ ജോൺസൺ ജോസഫ് രാധാകൃഷ്ണൻ മംഗലത്ത്
2012 മഴവില്ലിനറ്റം വരെ എ മുകുന്ദൻ കൈതപ്രം
2012 സ്പിരിറ്റ് ക്യാപ്റ്റൻ നമ്പ്യാർ ആന്റണി പെരുമ്പാവൂർ രഞ്ജിത്ത്
2012 പ്രഭുവിന്റെ മക്കൾ സന്തോഷ് ബാലൻ,സിന്ധു സജീവൻ അന്തിക്കാട്
2011 ആഗസ്റ്റ് 15 ഡോ.ജോൺ എം. മണി ഷാജി കൈലാസ്
2011 ഉമ്മ കെ കെ സുരേഷ് ചന്ദ്രൻ വിജയകൃഷ്ണൻ
2011 നായിക തോമസ് ബെഞ്ചമിൻ ജയരാജ്
2011 ലക്കി ജോക്കേഴ്സ് വലിയതമ്പുരാൻ ഡി രമേഷ് ബാബു സുനിൽ
2010 ചിത്രക്കുഴൽ ചാരുവിന്റെ മുത്തശ്ശൻ ധിരുഭായ് ചൌഹാൻ മജീദ് ഗുലിസ്ഥാൻ
2010 സഹസ്രം മന്ത്രി ശ്രീകണ്ഠൻ സുരേന്ദ്രൻ പിള്ള ഡോ എസ് ജനാർദ്ദനൻ
2010 കാര്യസ്ഥൻ കിഴക്കേടത്ത് കൃഷ്ണവാരിയർ നീത ആന്റോ തോംസൺ
2010 പത്താം അദ്ധ്യായം ആനന്ദവർമ്മ എ കെ ഷെയ്ക് നാസർ പി കെ രാധാകൃഷ്ണൻ
2009 പെരുമാൾ മത്തായി തിരുനക്കര ഫിലിംസ് പ്രസാദ് വാളച്ചേരി
2009 പാസഞ്ചർ ടി.വി ചാനൽ ചെയർമാൻ എസ്‌ സി പിള്ള രഞ്ജിത്ത് ശങ്കർ
2008 റോബോ മാധവൻ ഡോ.ആർ പ്രസന്നകുമാർ
2008 ബ്രഹ്‌മാസ്‌ത്രം മുഖ്യമന്ത്രി വി സോമനാഥൻ,അമ്പിളി നെടുംകുന്നം വി സോമനാഥൻ
2008 മാടമ്പി ജഡ്ജി ബി സി ജോഷി ബി. ഉണ്ണികൃഷ്ണൻ
2008 ആയുധം തങ്ങൾ ചാനൽ എന്റർപ്രൈസസ് എം എ നിഷാദ്‌
2008 കനൽക്കണ്ണാടി സിദ്ധാർത്ഥമേനോൻ മധു കല്ലയം എ കെ ജയൻ പൊതുവാൾ
2008 റ്റ്വന്റി:20 വിശ്വനാഥമേനോൻ അനൂപ് ജോഷി
2007 പന്തയക്കോഴി അബ്ദു റാവുത്തർ ലാൽ എം എ വേണു
2007 ഹലോ ബഡാ ഭായ് ജോയ് തോമസ് ശക്തികുളങ്ങര റാഫി,മെക്കാർട്ടിൻ
2007 ബാല്യം എസ് തങ്കപ്പൻ ജോസ് നെട്ടയം
2006 രാവണൻ മുഖ്യമന്ത്രി എം മണി ജോജോ വർഗ്ഗീസ്
2006 രാഷ്ട്രം മാളിയേക്കൽ ഔസേപ്പച്ചൻ സി കരുണാകരൻ അനിൽ സി മേനോൻ
2005 തസ്കരവീരൻ അറക്കളം പൈലി വിന്ധ്യൻ,ദിനൻ പ്രമോദ് പപ്പൻ
2005 നരൻ വലിയ നമ്പ്യാർ ആന്റണി പെരുമ്പാവൂർ ജോഷി
2005 ബെൻ ജോൺസൺ ഗോവിന്ദമേനോൻ മിലൻ ജലീൽ അനിൽ സി മേനോൻ
2004 ചതിക്കാത്ത ചന്തു വസുമതിയുടെ മുത്തശ്ശൻ ലാൽ റാഫി,മെക്കാർട്ടിൻ
2001 ഷാർജാ ടു ഷാർജാ ജസ്റ്റിസ് വിശ്വനാഥകർത്ത മോഹൻ കാർത്തിക വേണു ഗോപൻ
1999 ഏഴുപുന്നതരകൻ എഴുപുന്ന ഔത തരകൻ പി ജോർജ്ജ് ജോസഫ് പി.ജി. വിശ്വംഭരൻ
1999 ഒന്നാംവട്ടം കണ്ടപ്പോൾ പ്രഭാകരവർമ്മ കെ എൽ ജോൺ കെ.കെ. ഹരിദാസ്
1999 ഗർഷോം മാധവൻ കുട്ടി മാഷ് ജയപാലമേനോൻ പി.ടി. കുഞ്ഞുമുഹമ്മദ്
1999 പ്രണയനിലാവ് തങ്ങൾ മിലൻ ജലീൽ വിനയൻ
1999 സ്റ്റാലിൻ ശിവദാസ്‌ സഖാവ് കൃഷ്ണൻ നായർ ദിനേഷ് പണിക്കർ ടി.എസ്. സുരേഷ്ബാബു
1998 ഹർത്താൽ ഇമാം തങ്ങളുപ്പാപ്പ വെങ്കിടേശ്വര ഫിലിംസ് കൃഷ്ണദാസ്
1998 ആഘോഷം ഗീ വർഗീസ് പുന്നൂക്കാരൻ ഗോൾഡൻ മൂവീ മേക്കേഴ്സ് ടി എസ് സജി
1998 സമാന്തരങ്ങൾ മന്ത്രി ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ
1997 വർണ്ണപ്പകിട്ട് പകലോമറ്റം ഇട്ടി ജോകുട്ടൻ ഐ വി ശശി
1997 ദി ഗുഡ്‌ ബോയ്സ്‌ പ്രതാപവർമ മാക് അലി കെ പി സുനിൽ
1997 മോക്ഷം കെ പി വേണു ബേപ്പൂർ മണി
1996 ടൈം ബോംബ്‌ ലിയോൺ കംബയിൻസ് വിശ്വം
1995 സമുദായം ഇബ്രാഹിം മൂപ്പൻ പ്രേമകുമാർ മാരാത്ത് അമ്പിളി
1995 പ്രായിക്കര പാപ്പാൻ ശങ്കുണ്ണി (വലിയപാപ്പാൻ) എസ് കെ ഭദ്ര ടി.എസ്. സുരേഷ്ബാബു
1995 സിംഹവാലൻ മേനോൻ മേനോൻ കിളിമാനൂർ ചന്ദ്രൻ വിജി തമ്പി
1995 മുൻപേ പറക്കുന്ന പക്ഷി തേവലക്കര ചെല്ലപ്പൻ
1994 മലപ്പുറം ഹാജി മഹാനായ ജോജി ഹാജിയാർ ബാബു തോമസ്‌ ,മജീദ് തുളസിദാസ്
1994 വരണമാല്യം വർമ്മ പിസി അബ്രഹാം വിജയ് പി നായർ
1994 ഗോത്രം കേശവൻ മാസ്റ്റർ സെവെൻ ബ്യൂട്ടി ഫിലിംസ് സുരേഷ് രാജ്
1994 മാന്ത്രികന്റെ പ്രാവുകൾ വാസുദേവൻ കെ സദഗോപൻ വിജയകൃഷ്ണൻ
1993 തലമുറ മുണ്ടക്കൽ മാർക്കോസ് ചങ്ങനാശ്ശേരി ബഷീർ കെ. മധു
1993 ഒറ്റയടിപ്പാതകൾ ഭാസ്കരമേനോൻ വിൻസന്റ് ചിറ്റിലപ്പള്ളി സി. രാധാകൃഷ്ണൻ
1993 യാദവം വിശ്വനാഥമേനോൻ പി നന്ദകുമാർ,ഗീതാഞ്ജലി നന്ദകുമാർ ജോമോൻ
1993 ആയിരപ്പറ പാപ്പി മാക് അലി ,അശോകൻ വേണു നാഗവള്ളി
1993 ഏകലവ്യൻ ശ്രീധരൻ പി.വി. ഗംഗാധരൻ ഷാജി കൈലാസ്
1993 അഭയം എൻ എഫ് ഡി സി ശിവൻ
1992 കുടുംബസമേതം രാഘവക്കുറുപ്പ് ചങ്ങനാശ്ശേരി ബഷീർ ജയരാജ്
1992 ശബരിമലയിൽ തങ്കസൂര്യോദയം ശങ്കരപ്പിള്ള കുപ്പുസ്വാമി കെ.ശങ്കർ
1992 ചമ്പക്കുളം തച്ചൻ മൂത്താശാരി വി പി മാധവൻ നായർ കമൽ
1992 കുഞ്ഞിക്കുരുവി വസന്താ ഫിലിംസ് വിനയൻ
1990 സാമ്രാജ്യം ഐ.ജി ബാലകൃഷ്ണൻ അരീഫ ഹസ്സൻ ജോമോൻ
1990 ലാൽ സലാം മേടയിൽ ഇട്ടിച്ചൻ കെ ആർ ഗംഗാധരൻ വേണു നാഗവള്ളി
1990 വീണ മീട്ടിയ വിലങ്ങുകൾ വേലപ്പൻ മുഹമ്മദ് മണ്ണിൽ കൊച്ചിൻ ഹനീഫ
1990 അമ്മയുടെ സ്വന്തം കുഞ്ഞുമേരി ഫാ.ഫ്രാൻസിസ്
1990 നമ്മുടെ നാട് കേശവമേനോൻ പി വി ആർ കുട്ടി മേനോൻ കെ സുകു
1989 നാടുവാഴികൾ അനന്തൻ ജി പി വിജയകുമാർ ജോഷി
1989 ദേവദാസ് ഉണ്ണിത്താൻ പൊന്നമ്പലം സേതുനാഥ്,എം സാമുവൽ ക്രോസ്‌ബെൽറ്റ് മണി
1989 മുദ്ര ഐ.സി ജോസഫ് ചാക്കോ
1989 ജാതകം പ്രൊഫ.രാമചന്ദ്രൻ മീരാ ഫിലിം ഇന്റർനാഷണൽ സുരേഷ് ഉണ്ണിത്താൻ
1989 ചാണക്യൻ ഐ.ജി ഗോപാലകൃഷ്ണപ്പണിക്കർ നവോദയ അപ്പച്ചൻ ടി.കെ. രാജീവ് കുമാർ
1989 ഒരു സായാഹ്നത്തിന്റെ സ്വപ്നം ബ്രിഗേഡിയർ ആർ.കെ മേനോൻ അഗസ്റ്റിൻ ഇലഞ്ഞിപ്പള്ളി ഭരതൻ
1989 ന്യൂസ് സുരേന്ദ്രമേനോൻ ജി സുരേഷ് കുമാർ ഷാജി കൈലാസ്
1988 സൈമൺ പീറ്റർ നിനക്കുവേണ്ടി കേശവദാസ് അഗസ്റ്റിൻ പ്രകാശ്,കെ.ടി. കുഞ്ഞുമോൻ പി.ജി. വിശ്വംഭരൻ
1988 1921 ആലി മുസല്യാർ മുഹമ്മദ് മണ്ണിൽ ഐ.വി. ശശി
1988 അപരൻ കേശവപ്പിള്ള ഹരി പോത്തൻ പി. പത്മരാജൻ
1988 വിറ്റ്നസ് അഡ്വ.മാധവൻ തമ്പി പ്രിയങ്ക ഫിലിംസ് വിജി തമ്പി
1988 ഊഴം ഗാന്ധിയൻ കൃഷ്ണൻ നായർ എം ചന്ദ്രിക ഹരികുമാർ
1987 ഇത്രയും കാലം ചാക്കോച്ചൻ എൻ ജി ജോൺ ഐ.വി. ശശി
1987 അതിർത്തികൾ മേജർ മുകുന്ദൻ എം.ടി.പി പ്രൊഡക്ഷൻസ് ജെ.ഡി. തോട്ടാൻ
1986 ഒരു യുഗസന്ധ്യ കേശവക്കുറുപ്പ് പി കെ ആർ പിള്ള മധു
1986 ഉദയം പടിഞ്ഞാറ് എ ആർ കെ മേനോൻ മധു മധു
1985 ഒറ്റയാൻ (ചലച്ചിത്രം) എൻ കേശവൻ നായർ ക്രോസ്ബെൽറ്റ് മണി
1985 ഒരിക്കൽ ഒരിടത്ത് മൊയ്തു ഫിലിപ്പ് റെമണ്ട് ജേസി
1985 ഇവിടെ ഈ തീരത്ത് പ്രൊഫ.തമ്പി അഗസ്റ്റിൻ പ്രകാശ് പി.ജി. വിശ്വംഭരൻ
1985 അയനം ഇട്ടൂപ്പ് ശിവൻ കുന്നമ്പിള്ളി ഹരികുമാർ
1985 ഗുരുജി ഒരു വാക്ക് ഗുരുജി ഗജരാജാ ഫിലിംസ് രാജൻ ശങ്കരാടി
1985 കഥ ഇതുവരെ മേജർ വിശ്വനാഥൻ ജോയ് തോമസ് ജോഷി
1985 ജനകീയകോടതി ഗോപി അരീഫ ഹസ്സൻ ഹസ്സൻ
1985 പച്ചവെളിച്ചം മേജർ നായർ എം. മണി എം. മണി
1985 വെള്ളം മാത്തുക്കുട്ടി ദേവൻ ടി ഹരിഹരൻ
1985 കണ്ണാരം പൊത്തി പൊത്തി പ്രൊസിക്യൂട്ടർ കരുണാകരൻ കെ സുബ്രഹ്മണ്യം ഹസ്സൻ
1984 ചക്കരയുമ്മ മാത്യൂസ് വി സി ജോർജ്ജ് സാജൻ
1984 അറിയാത്ത വീഥികൾ ജഡ്ജ് ജഗന്നാഥൻ രാജു മാത്യു കെ.എസ്. സേതുമാധവൻ
1984 തിരക്കിൽ അല്പ സമയം കാദർ ഹാജി വിജയ & വിജയ പി ജി വിശ്വംഭരൻ
1984 ഇടവേളയ്ക്കുശേഷം ജഡ്ജ് രാജശേഖരൻ തിരുപ്പതി ചെട്ടിയാർ ജോഷി
1984 മനസ്സേ നിനക്കു മംഗളം അഡ്വ വിശ്വനാഥൻ ലക്ഷ്മി എ.ബി. രാജ്
1984 അലകടലിനക്കരെ ബാലു എസ് ദാസ് തിരുപ്പതി ചെട്ടിയാർ ജോഷി
1984 കുരിശുയുദ്ധം മാത്യു ചെറിയാച്ചൻ സി രാധാമണി ബേബി
1984 ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ വിശ്വനാഥൻ എൻ ജി ജോൺ ഭദ്രൻ
1984 ഇത്തിരിപ്പൂവേ ചുവന്നപൂവേ കേശവമേനോൻ പി.വി. ഗംഗാധരൻ ഭരതൻ
1984 ആരോരുമറിയാതെ പ്രൊഫ്. പണിക്കർ റോസമ്മ ജോർജ് കെ.എസ്. സേതുമാധവൻ
1984 ജീവിതം രാജൻ മേനോൻ കെ ബാലാജി കെ വിജയൻ
1984 ഒരു പൈങ്കിളിക്കഥ മാധവൻ കുട്ടി വരദ ബാലചന്ദ്രമേനോൻ ബാലചന്ദ്ര മേനോൻ
1983 മോർച്ചറി സി കൃഷ്ണദാസ് പുഷ്പരാജൻ ബേബി
1983 പിൻനിലാവ് കേശവപ്പണിക്കർ സെഞ്ച്വറി പി ജി വിശ്വംഭരൻ
1983 നാണയം വിശ്വനാഥൻ മുതലാളി സി എസ് പ്രൊഡക്ഷൻ ഐ വി ശശി
1983 രതിലയം മമ്മദ് കുട്ടി മധു പി. ചന്ദ്രകുമാർ
1983 എന്നെ ഞാൻ തേടുന്നു മാധവമേനോൻ/ഗോപിനാഥമേനോൻ പി രാമചന്ദ്രൻ പി. ചന്ദ്രകുമാർ
1983 കൊടുങ്കാറ്റ് ഡി.വൈ.എസ് പി ബാലചന്ദ്രൻ തിരുപ്പതി ചെട്ടിയാർ ജോഷി
1983 അങ്കം ഇൻസ്പെക്റ്റർ ലോറൻസ് തിരുപ്പതി ചെട്ടിയാർ ജോഷി
1983 ബന്ധം വാസു മോഹൻ ശർമ്മ വിജയാനന്ദ്
1983 പാലം കോണ്ട്രാക്ടർ കുമാരൻ എം ഹസ്സൻ ,സൈനബ് ഹസ്സൻ എം കൃഷ്ണൻ നായർ
1983 ആധിപത്യം സുലൈമാൻ സൌപർണ്ണിക ആർട്സ് ശ്രീകുമാരൻ തമ്പി
1983 ആന ജബ്ബാർ ടി.പി. മാധവൻ,പി. ചന്ദ്രകുമാർ പി. ചന്ദ്രകുമാർ
1983 യുദ്ധം രാമു കെ പി കൊട്ടാരക്കര ശശികുമാർ
1983 അറബിക്കടൽ സേവ്യർ മുതലാളി അമ്പലത്തറ ദിവാകരൻ ശശികുമാർ
1983 സംരംഭം വാസു തിരുപ്പതി ചെട്ടിയാർ ബേബി
1983 പാസ്പോർട്ട് ബാലൻ പുഷ്പരാജൻ തമ്പി കണ്ണന്താനം
1982 ആയുധം സത്യപാലൻ ആർ.എസ്. പ്രഭു പി. ചന്ദ്രകുമാർ
1982 പടയോട്ടം ദേവരാജരാജൻ നവോദയ അപ്പച്ചൻ ജിജോ പുന്നൂസ്
1982 ഞാൻ ഏകനാണ് മാധവൻകുട്ടി മേനോൻ മധു പി ചന്ദ്രകുമാർ
1982 ആരംഭം മൊയ്തു തിരുപ്പതി ചെട്ടിയാർ ജോഷി
1982 കർത്തവ്യം മേജർ രാംകുമാർ വി സി ജോർജ്ജ് ജോഷി
1981 കാട്ടുപോത്ത് യുണൈറ്റഡ് ആർട്ട്സ് പി ഗോപികുമാർ
1981 അർച്ചന ടീച്ചർ സ്കൂൾ മാനേജർ മധു പി.എൻ. മേനോൻ
1981 ഇര തേടുന്ന മനുഷ്യർ ജമാൽ ഒ അബ്ദുൾ ഹമീദ് ആന്റ് ബ്രദേഴ്സ് കെ സുകുമാരൻ നായർ
1981 ദന്തഗോപുരം വേണുഗോപാലൻ രഞ്ജിത് ഫിലിംസ് പി ചന്ദ്രകുമാർ
1981 പിന്നെയും പൂക്കുന്ന കാട് അരവിന്ദൻ എം. മണി ശ്രീനി കൊടുങ്ങല്ലൂർ
1981 രക്തം വിശ്വൻ അപ്പച്ചൻ (വി സി ജോർജ്ജ്) ജോഷി
1981 താറാവ് ചേന്നൻ എൻ കെ രാമചന്ദ്രൻ,എൻ പ്രേംകുമാർ ജേസി
1981 ഗൃഹലക്ഷ്മി പ്രഭാകരമേനോൻ മധു എം കൃഷ്ണൻ നായർ
1981 കോളിളക്കം പ്രഭാകരൻ സി വി ഹരിഹരൻ പി. എൻ. സുന്ദരം
1981 സംഭവം മത്തായി മജീന്ദ്രൻ,ബാബു തോമസ്‌ പി ചന്ദ്രകുമാർ
1981 അരിക്കാരി അമ്മു അപ്പുക്കുട്ടൻ ജെ ശശികുമാർ ശ്രീകുമാരൻ തമ്പി
1981 ആക്രമണം വർഗീസ് ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി
1981 ഒരിക്കൽ കൂടി ചന്ദ്രൻ ആർ ഷാജി ഐ വി ശശി
1980 വൈകി വന്ന വസന്തം വർമ്മാജി മധു ബാലചന്ദ്ര മേനോൻ
1980 അമ്പലവിളക്ക് ഗോപി സുബ്രഹ്മണ്യം കുമാർ ശ്രീകുമാരൻ തമ്പി
1980 ഇതിലേ വന്നവർ രാജശേഖരൻ, എസ് ഐ രാജൻ(ഇരട്ടവേഷം) എം. മണി പി. ചന്ദ്രകുമാർ
1980 അകലങ്ങളിൽ അഭയം അഡ്വ. രഘുരാമൻ ജോയ് കുര്യാ‍ക്കോസ്,സി ചാക്കോ ജേസി
1980 തീക്കടൽ ഡോ.ദിവാകരൻ നവോദയ അപ്പച്ചൻ നവോദയ അപ്പച്ചൻ
1980 സ്വന്തം എന്ന പദം കൃഷ്ണകുമാർ പി കെ കൈമൾ ശ്രീകുമാരൻ തമ്പി
1980 മുത്തുച്ചിപ്പികൾ ഗോപി സി ദാസ് ടി ഹരിഹരൻ
1980 രജനീഗന്ധി ഗോപിനാഥ് എൻ ജി ജോൺ എം കൃഷ്ണൻ നായർ
1980 ദീപം വർമ്മ രഞ്ജി മാത്യു പി ചന്ദ്രകുമാർ
1980 മീൻ കുര്യാക്കോസ് എൻ ജി ജോൺ ഐ.വി. ശശി
1979 കൃഷ്ണപരുന്ത് വക്കീൽ ബാബു ജോർജ് ഒ. രാംദാസ്
1979 പുഷ്യരാഗം ഡോക്ടർ അബ്ബാസ്,വി വി ആന്റണി സി രാധാകൃഷ്ണൻ
1979 കതിർമണ്ഡപം ചാർളി എം ഹസ്സൻ ,അമ്പലത്തറ ദിവാകരൻ കെ പി പിള്ള
1979 അഗ്നിപർവ്വതം സബ് ഇൻസ്പെകർ വിശ്വനാഥൻ കെ.പി. കൊട്ടാരക്കര പി. ചന്ദ്രകുമാർ
1979 പതിവ്രത ബാലു മേഘാലയ ഫിലിംസ് എം എസ് ചക്രവർത്തി
1979 ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച ഡോ.രാജ കെ സി ജോയ് ടി ഹരിഹരൻ
1979 സിംഹാസനം ഗോപാലൻ/രാമു ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി
1979 അനുഭവങ്ങളേ നന്ദി മാധവൻ കുട്ടി പൂർണ്ണശ്രീ ആർട്ട്സ് ഐ.വി. ശശി
1979 ഹൃദയത്തിന്റെ നിറങ്ങൾ ബാലു പി സുബ്രമണ്യം പി സുബ്രമണ്യം
1979 കള്ളിയങ്കാട്ടു നീലി ഹേമചന്ദ്രൻ എം മണി എം കൃഷ്ണൻ നായർ
1979 ജീവിതം ഒരു ഗാനം മാത്തുക്കുട്ടി എം ആർ സിനി ആർട്സ് ശ്രീകുമാരൻ തമ്പി
1979 ശുദ്ധികലശം വിജയകുമാർ മധു പി. ചന്ദ്രകുമാർ
1979 പ്രതീക്ഷ ആർ.കെ നായർ വിജയ് കുമാർ ,ശ്രീകുമാർ ചന്ദ്രഹാസൻ
1979 പ്രഭാതസന്ധ്യ ബാലകൃഷ്ണൻ മധു പി ചന്ദ്രകുമാർ
1979 കായലും കയറും ചെല്ലപ്പൻ എം എസ് ശിവസ്വാമി,ബാലഗംഗാധര തിലകൻ,പി ടി ശ്രീനിവാസൻ കെ എസ് ഗോപാലകൃഷ്ണൻ
1979 മനുഷ്യൻ രാജൻ പി രവീന്ദ്രൻ പി രവീന്ദ്രൻ
1979 ഇനിയെത്ര സന്ധ്യകൾ തോമസ് പാറശ്ശാല ദിവാകരൻ,മുല്ലശ്ശേരി മുകുന്ദൻ കെ സുകുമാരൻ നായർ
1979 എനിക്കു ഞാൻ സ്വന്തം വാസു എം മണി പി. ചന്ദ്രകുമാർ
1979 ഒരു രാഗം പല താളം വിനോദ് ജോർജ് തോമസ്‌ ,ശ്രീവിദ്യ എം കൃഷ്ണൻ നായർ
1979 വേനലിൽ ഒരു മഴ വാസു സുബ്രഹ്മണ്യം കുമാർ ശ്രീകുമാരൻ തമ്പി
1978 അവർ ജീവിക്കുന്നു കുമാർ ആർ ദേവരാജൻ പി.ജി. വിശ്വംഭരൻ
1978 ഇതാണെന്റെ വഴി ഡോ.വിജയൻ/ഭാർഗ്ഗവൻ പരിമല പിക്ചേര്സ് എം. കൃഷ്ണൻ നായർ
1978 ഉത്രാട രാത്രി വക്കീൽ എൽ രാജലക്ഷ്മികുഞ്ഞമ്മ ബാലചന്ദ്രമേനോൻ
1978 നാലുമണിപ്പൂക്കൾ ജോയി മുതലാളി ടി ആർ ശ്രീനിവാസൻ കെ എസ് ഗോപാലകൃഷ്ണൻ
1978 സീമന്തിനി സാം മാത്യു എൻ ശരത്കുമാർ പി.ജി. വിശ്വംഭരൻ
1978 രണ്ടു പെൺകുട്ടികൾ ഡോ.മാധവൻ നായർ എൻ സി മേനോൻ,ഗോപികൃഷ്ണൻ എം മോഹൻ
1978 സ്നേഹത്തിന്റെ മുഖങ്ങൾ ദേവദാസ് കെ സി ജോയ് ടി ഹരിഹരൻ
1978 സൊസൈറ്റി ലേഡി ശ്രീധരൻ അരീഫ ഹസ്സൻ എ.ബി. രാജ്
1978 കൈതപ്പൂ ബാബു മധു,എം മണി രഘുരാമൻ
1978 അഗ്നി സുലൈമാൻ പി‌എംകെ ബാപ്പു,ഹസ്സൻ സി രാധാകൃഷ്ണൻ
1978 അസ്തമയം ഡോ.ബാലകൃഷ്ണൻ മധു പി. ചന്ദ്രകുമാർ
1978 റൗഡി രാമു രാമു എം മണി എം. കൃഷ്ണൻ നായർ
1978 ഈ മനോഹര തീരം സുകുമാരൻ കുട്ടി മേനോൻ എ ജെ കുരിയാക്കോസ് ഐ.വി. ശശി
1978 സ്നേഹിക്കാൻ സമയമില്ല രാജൻ ശ്രീകാന്ത് വിജയാനന്ദ്
1978 വാടകയ്ക്ക് ഒരു ഹൃദയം സദാശിവൻ പിള്ള ഹരിപോത്തൻ ഐ.വി. ശശി
1978 ജലതരംഗം (ചലച്ചിത്രം) ചന്ദ്രൻ ആർ എം ശ്രീനിവാസൻ പി. ചന്ദ്രകുമാർ
1978 ബീന ശ്രീനിവാസ് തൃക്കുന്നപ്പുഴ വിജയകുമാർ കെ നാരായണൻ
1978 ഞാൻ ഞാൻ മാത്രം ചന്ദ്രൻ പിള്ള എം ഓ ജോസഫ് ഐ വി ശശി
1978 കന്യക ശ്രീകുമാർ പി എസ് നായർ ജെ.ശശികുമാർ
1978 ഇതാ ഒരു മനുഷ്യൻ മധുസൂദനൻ തമ്പി ഹേംനാഗ് പ്രൊഡക്ഷൻസ് ഐ.വി. ശശി
1978 ഈറ്റ വറൂതുണ്ണി ജോസ്‌‌കുട്ടി ചെറുപുഷ്പം ഐ.വി. ശശി
1978 ഉറക്കം വരാത്ത രാത്രികൾ ജയൻ എം മണി എം. കൃഷ്ണൻ നായർ
1977 ആരാധന ആനന്ദ് ടി സത്യദേവി മധു
1977 ആ നിമിഷം പ്രഭാകരൻ ജോസ്‌‌കുട്ടി ചെറുപുഷ്പം ഐ വി ശശി
1977 കാവിലമ്മ ഡോ.ബാലചന്ദ്രൻ ഖാദർ,ഖലം എൻ. ശങ്കരൻ നായർ
1977 സരിത വില്യംസ് സുവർണ രേഖ പി പി ഗോവിന്ദൻ
1977 നുരയും പതയും കൃഷ്ണൻ കുട്ടി ജെ.ഡി. തോട്ടാൻ ജെ.ഡി. തോട്ടാൻ
1977 അകലെ ആകാശം രവീന്ദ്രൻ തിരുപ്പതി ചെട്ടിയാർ ഐ.വി. ശശി
1977 വിടരുന്ന മൊട്ടുകൾ ഹെഡ്മാസ്റ്റർ സത്യശീലൻ പി സുബ്രമണ്യം പി സുബ്രമണ്യം
1977 റൗഡി രാജമ്മ ഇൻസ്പെക്റ്റർ ശങ്കർ പി സുബ്രമണ്യം പി സുബ്രമണ്യം
1977 അപരാധി ജയചന്ദ്രൻ എസ് പാവമണി പി. എൻ. സുന്ദരം
1977 യുദ്ധകാണ്ഡം പ്രസാദ് അഷ്‌റഫ് ഫിലിംസ് തോപ്പിൽ ഭാസി
1977 ഇതാ ഇവിടെ വരെ പള്ളി ഹരിപോത്തൻ ഐ വി ശശി
1977 ശാന്ത ഒരു ദേവത രാജൻ കെ പി കൊട്ടാരക്കര,ശാരദ കെ പി കൊട്ടാരക്കര എം കൃഷ്ണൻ നായർ
1977 ധീരസമീരേ യമുനാ തീരേ മോഹൻ എം. മണി മധു
1977 നീതിപീഠം പീറ്റർ/ശങ്കരൻ ക്രോസ്‌ബെൽറ്റ് മണി ക്രോസ്‌ബെൽറ്റ് മണി
1977 പൂജയ്ക്കെടുക്കാത്ത പൂക്കൾ ബാലചന്ദ്രൻ ശോഭന പരമേശ്വരൻ നായർ,പ്രേം നവാസ് എൻ. ശങ്കരൻ നായർ
1976 മുത്ത് തങ്കപ്പൻ ഡോ തോമസ് മാത്യു എൻ. എൻ. പിഷാരടി
1976 മാനസവീണ രവി ശ്രീലക്ഷ്മിഗണേഷ് പിക്ചേർസ് ബാബു നന്തൻകോട്
1976 അമ്മ വേണുഗോപാലൻ തമ്പി കെ.പി. കൊട്ടാരക്കര എം കൃഷ്ണൻ നായർ
1976 സമസ്യ (ചലച്ചിത്രം) ശങ്കരവാര്യർ കലാരത്നം കെ തങ്കപ്പൻ
1976 കന്യാദാനം ജഗദീശ് സി സി ബേബി ടി ഹരിഹരൻ
1976 തെമ്മാടി വേലപ്പൻ രാഘവൻ ജി പി ബാലൻ ടി ഹരിഹരൻ
1976 യക്ഷഗാനം രവി മതിഒളി ഷണ്മുഖം ഷീല
1976 തീക്കനൽ വിനോദ് ജോർജ് തോമസ്‌ മധു
1976 ഹൃദയം ഒരു ക്ഷേത്രം ഡോ.രമേഷ് പി സുബ്രമണ്യം പി സുബ്രമണ്യം
1975 സിന്ധു രാജേന്ദ്രൻ ആർ സോമനാഥൻ ജെ. ശശികുമാർ
1975 സമ്മാനം രഘു തിരുപ്പതി ചെട്ടിയാർ ജെ. ശശികുമാർ
1975 സ്വർണ്ണമത്സ്യം രാഘവൻ പി‌എം ശ്രീനിവാസൻ ബി കെ പൊറ്റക്കാട്
1975 സ്വാമി അയ്യപ്പൻ അതിഥിതാരം പി സുബ്രമണ്യം പി സുബ്രമണ്യം
1975 ഓമനക്കുഞ്ഞ് രാമു കെ.പി. കൊട്ടാരക്കര എ.ബി. രാജ്
1975 അക്കൽദാമ ഫെർണാണ്ടസ് മധു മധു
1975 കാമം ക്രോധം മോഹം വിൻസെന്റ് മധു മധു
1974 മാന്യശ്രീ വിശ്വാമിത്രൻ മാർത്താണ്ഡൻ തമ്പി മധു മധു
1974 നീലക്കണ്ണുകൾ കുഞ്ഞുരാമൻ കെ പി എ സി ഫിലിംസ് മധു
1974 ഭൂമീദേവി പുഷ്പിണിയായി ജഗദീശ് പികെ കൈമൾ ടി ഹരിഹരൻ
1974 ഒരു പിടി അരി ശ്രീകണ്ഠൻ നായർ ടി മോഹൻ പി. ഭാസ്കരൻ
1974 യൗവനം മോഹൻ പി. സുബ്രമണ്യം ബാബു നന്തൻകോട്
1973 ചുക്ക് ചാക്കോച്ചൻ എം.ഒ. ജോസഫ് കെ.എസ്. സേതുമാധവൻ
1973 സൗന്ദര്യപൂജ രാജൻ അജയചിത്ര ബി കെ പൊറ്റക്കാട്
1973 ചെണ്ട അപ്പു എ. വിൻസെന്റ് എ. വിൻസെന്റ്
1973 ഏണിപ്പടികൾ കേശവപ്പിള്ള കാമ്പിശ്ശേരി കരുണാകരൻ തോപ്പിൽ ഭാസി
1973 പോലീസ് അറിയരുത് ജയിംസ് എം എസ് സെന്തിൽ കുമാർ എം എസ് സെന്തിൽ കുമാർ
1973 നഖങ്ങൾ ശങ്കരൻ കുട്ടി ഹരിപോത്തൻ എ. വിൻസെന്റ്
1973 സ്വപ്നം വിശ്വം ശിവൻ ബാബു നന്തൻകോട്
1973 സ്വർഗ്ഗപുത്രി ബാബു പി സുബ്രമണ്യം പി സുബ്രമണ്യം
1973 മനുഷ്യപുത്രൻ കാർത്തികേയൻ കടക്കാവൂർ തങ്കപ്പൻ ബേബി,ഋഷി
1973 മഴക്കാറ് പ്രഭാകരൻ എസ്.കെ. നായർ പി എൻ മേനോൻ
1973 തിരുവാഭരണം രാഘവൻ ഇ. കെ. ത്യാഗരാജൻ ജെ. ശശികുമാർ
1973 യാമിനി ഗോപാലകൃഷ്ണൻ കെ സി ജോയ്,എം എസ് ജോസഫ് എം കൃഷ്ണൻ നായർ
1973 മാധവിക്കുട്ടി ഭാസ്കരൻ കുട്ടി ഹരിപോത്തൻ തോപ്പിൽ ഭാസി
1973 തെക്കൻ കാറ്റ് ബാബു ആർ.എസ്. പ്രഭു ജെ. ശശികുമാർ
1973 കാട് രാജേന്ദ്രൻ പി സുബ്രമണ്യം പി സുബ്രമണ്യം
1973 ഉദയം രാജശേഖരൻ സുചിത്രമഞ്ജരി പി ഭാസ്കരൻ
1973 ദിവ്യദർശനം വേണു ഭാരതിമേനോൻ ജെ. ശശികുമാർ
1972 സ്വയംവരം വിശ്വനാഥൻ ചിത്രലേഖ ഫിലിംസ് അടൂർ ഗോപാലകൃഷ്ണൻ
1972 ലക്ഷ്യം ശശി ജിപ്‌സൺ ജിപ്‌സൺ
1972 ദേവി എം.ഒ. ജോസഫ് കെ. എസ്. സേതുമാധവൻ
1972 അഴിമുഖം ഹംസ കൃഷ്ണൻകുട്ടി , പി വിജയൻ പി വിജയൻ
1972 പുള്ളിമാൻ ദേവയ്യൻ പൊന്നപ്പൻ ഇ എൻ ബാലകൃഷ്ണൻ
1972 പ്രീതി കൃഷ്ണദാസ് കെ കെ എസ് കൈമൾ വില്യം തോമസ്
1972 തീർത്ഥയാത്ര രാജഗോപാൽ ആർ.എസ്. പ്രഭു എ. വിൻസന്റ്
1972 ആറടി മണ്ണിന്റെ ജന്മി പ്രസാദ് പി ഭാസ്കരൻ പി ഭാസ്കരൻ
1972 സതി ഗോവിന്ദൻ നായർ മധു മധു
1972 ഇനി ഒരു ജന്മം തരൂ രഘു അമ്മ പ്രൊഡക്ഷൻസ് കെ വിജയൻ
1972 മനുഷ്യബന്ധങ്ങൾ മാധവൻ കുട്ടി കാർത്തിക ഫിലിംസ് ക്രോസ്ബെൽറ്റ് മണി
1972 പുത്രകാമേഷ്ടി കേശവൻ നായർ/കരുണാകരൻ ഐ.പി എസ് പി എസ് ചെട്ടി,പി അപ്പു നായർ ക്രോസ്ബെൽറ്റ് മണി
1972 ചെമ്പരത്തി ബാലചന്ദ്രൻ എസ്.കെ. നായർ പി എൻ മേനോൻ
1972 പണിമുടക്ക് കേശവൻ പി എൻ മേനോൻ,എം‌ ബി പിഷാരടി പി എൻ മേനോൻ
1972 വിദ്യാർത്ഥികളേ ഇതിലേ ഇതിലേ മിന്നൽ ജോൺ ഏബ്രഹാം
1972 നാടൻ പ്രേമം ഇക്കോരൻ എൻ വിശ്വേശ്വരയ്യ,പി‌ എസ് ഗോപാലകൃഷ്ണൻ ക്രോസ്ബെൽറ്റ് മണി
1972 ഗന്ധർവ്വക്ഷേത്രം സതീശൻ കുഞ്ചാക്കോ എ. വിൻസെന്റ്
1972 സ്നേഹദീപമേ മിഴിതുറക്കൂ കൃഷ്ണൻ നമ്പൂതിരി സുന്ദർലാൽ നഹാത,എസ് സൗന്തപ്പൻ പി ഭാസ്കരൻ
1972 മാപ്പുസാക്ഷി കൃഷ്ണൻ കുട്ടി യുണൈറ്റഡ് പ്രൊഡ്യൂസേഴ്സ് പി എൻ മേനോൻ
1971 കരകാണാക്കടൽ കറിയ ഹരിപോത്തൻ കെ.എസ്. സേതുമാധവൻ
1971 സിന്ദൂരച്ചെപ്പ് കേശവൻ യൂസഫലി കേച്ചേരി മധു
1971 ലൈൻ ബസ്സ് ഗോപി സി സി ബേബി കെ.എസ്. സേതുമാധവൻ
1971 മൂന്നു പൂക്കൾ വേണുഗോപാൽ സുന്ദർലാൽ നഹാത,എസ് സൗന്തപ്പൻ പി ഭാസ്കരൻ
1971 ജലകന്യക മാധവൻ കലാലയ ഫിലിംസ് എം.എസ്. മണി
1971 ഇൻക്വിലാബ് സിന്ദാബാദ് ശ്രീധരൻ കെ എസ് ആർ മൂർത്തി കെ.എസ്. സേതുമാധവൻ
1971 പ്രതിസന്ധി സിദ്ദീഖ് അടൂർ ഗോപാലകൃഷ്ണൻ
1971 ശരശയ്യ ഡോ. ഹരീന്ദ്രനാഥ് പിവി സത്യം,മുഹമ്മദ്‌ ആസം (ആസം ഭായ്) തോപ്പിൽ ഭാസി
1971 വിലയ്ക്കുവാങ്ങിയ വീണ വേണു സുചിത്രമഞ്ജരി പി ഭാസ്കരൻ
1971 ബോബനും മോളിയും ബാലൻ രവി ഏബ്രഹാം ശശികുമാർ
1971 ആഭിജാത്യം മാധവൻ ആർ.എസ്. പ്രഭു എ. വിൻസെന്റ്
1971 ഉമ്മാച്ചു മായൻ താരാചന്ദ്ഭർജാത്യ പി ഭാസ്കരൻ
1971 കൊച്ചനിയത്തി രാജു പി സുബ്രമണ്യം പി സുബ്രമണ്യം
1971 വിത്തുകൾ ഉണ്ണികൃഷ്ണൻ ആരാധന മൂവീസ് പി ഭാസ്കരൻ
1970 ഭീകര നിമിഷങ്ങൾ വേണുഗോപാൽ വി അരുണാചലം ,ചിന്ന അണ്ണാമലൈ എം കൃഷ്ണൻ നായർ
1970 തുറക്കാത്ത വാതിൽ വാസു എ രഘുനാഥ് പി ഭാസ്കരൻ
1970 പ്രിയ ഗോപൻ എൻ പി അബു മധു
1970 സ്ത്രീ രവി മുഹമ്മദ്‌ ആസം (ആസം ഭായ്) പി ഭാസ്കരൻ
1970 പളുങ്കുപാത്രം രവി ശബരിനാഥൻ തിക്കുറിശ്ശി
1970 നിലക്കാത്ത ചലനങ്ങൾ സാം മിസ്സിസ് കെ സുകുമാരൻ കെ സുകുമാരൻ നായർ
1970 കാക്കത്തമ്പുരാട്ടി രാജപ്പൻ സി ജെ ബേബി,പി സി ഇട്ടൂപ്പ് പി ഭാസ്കരൻ
1970 അഭയം പ്രൊഫ. ബാലകൃഷ്ണൻ ശോഭന പരമേശ്വരൻ നായർ രാമു കാര്യാട്ട്
1970 സ്വപ്നങ്ങൾ ഡോ. ബാലകൃഷ്ണൻ പി സുബ്രമണ്യം പി സുബ്രമണ്യം
1970 ഓളവും തീരവും ബാപ്പുട്ടി പി.എ. ബക്കർ പി.എൻ. മേനോൻ
1970 അമ്പലപ്രാവ് രാജേന്ദ്രൻ താരാചന്ദ്ഭർജാത്യ പി ഭാസ്കരൻ
1969 ജന്മഭൂമി ജോണി ജോൺ ശങ്കരമംഗലം ജോൺ ശങ്കരമംഗലം
1969 കുരുതിക്കളം രഘു സിനി യുണൈറ്റഡ് എ കെ സഹദേവൻ
1969 ആൽമരം ഗോപി ടി കെ പരീക്കുട്ടി എ. വിൻസെന്റ്
1969 കള്ളിച്ചെല്ലമ്മ ചന്ദ്രപ്പൻ ശോഭന പരമേശ്വരൻ നായർ പി ഭാസ്കരൻ
1969 വില കുറഞ്ഞ മനുഷ്യൻ രാജൻ പി രാമസ്വാമി എം എ രാജേന്ദ്രൻ
1969 നദി സണ്ണി ഹരി പോത്തൻ എ വിൻസന്റ്
1969 വെള്ളിയാഴ്ച രാജൻ എം എം നേശൻ എം എം നേശൻ
1969 വിരുന്നുകാരി സേതു പി. വേണു പി. വേണു
1969 സാത്ത് ഹിന്ദുസ്ഥാനി സുബോധ് സന്യാൽ
1969 വീട്ടുമൃഗം വിജയൻ പി സുകുമാരൻ,ജി അർജ്ജുനൻ പി വേണു
1968 തുലാഭാരം ബാബു ഹരിപോത്തൻ എ. വിൻസെന്റ്
1968 കടൽ ആന്റണി പി സുബ്രമണ്യം പി സുബ്രമണ്യം
1968 വിപ്ലവകാരികൾ മേനോൻ പി സുബ്രമണ്യം പി സുബ്രമണ്യം
1968 അദ്ധ്യാപിക ചാക്കോ സാർ പി സുബ്രമണ്യം പി സുബ്രമണ്യം
1968 വഴിപിഴച്ച സന്തതി ഉണ്ണി ഒ. രാംദാസ് ഒ. രാംദാസ്
1968 മനസ്വിനി ഹരിദാസ് എൻ വാസുമേനോൻ പി ഭാസ്കരൻ
1968 രാഗിണി രവി കെ എൻ മൂർത്തി പി ബി ഉണ്ണി
1968 കറുത്ത പൗർണ്ണമി ബാലു എൻ ജി മേനോൻ നാരായണൻകുട്ടി വല്ലത്ത്
1967 കദീജ ഡോ.സലിം കലാരത്ന എം കൃഷ്ണൻ നായർ
1967 കറുത്ത രാത്രികൾ ഡോ.ശാന്തൻ പി. സുബ്രഹ്മണ്യം പി സുബ്രമണ്യം
1967 ചെകുത്താന്റെ കോട്ട ഭാസ്കരൻ എം എം നേശൻ എം എം നേശൻ
1967 ഒള്ളതുമതി ബാബു എം പി ചന്ദ്രശേഖര പിള്ള കെ എസ് സേതുമാധവൻ
1967 അവൾ ജോയ് മുഹമ്മദ് സർക്കാർ പി എം എ അസീസ്‌
1967 അന്വേഷിച്ചു കണ്ടെത്തിയില്ല ആന്റണി കെ രവീന്ദ്രനാഥൻ നായർ പി ഭാസ്കരൻ
1967 ഉദ്യോഗസ്ഥ രാജശേഖരൻ പി‌ എസ് ദാസ്,പി കെ ദേവദാസ് വേണുഗോപാല മേനോൻ (പി വേണു)
1967 ലേഡി ഡോക്ടർ ജോണി പി സുബ്രമണ്യം കെ സുകുമാരൻ നായർ
1967 അശ്വമേധം സദാനന്ദൻ ഹരി പോത്തൻ എ. വിൻസെന്റ്
1967 രമണൻ മാധവൻ ഡി എം പൊറ്റേക്കാട് ഡി എം പൊറ്റേക്കാട്
1967 നഗരമേ നന്ദി രാഘവൻ ശോഭന പരമേശ്വരൻ നായർ എ വിൻസന്റ്
1966 തിലോത്തമ ഉസ്മാൻ കുഞ്ചാക്കോ കുഞ്ചാക്കോ
1966 കരുണ യൂണിയൻ ലീഡർ കെ തങ്കപ്പൻ കെ തങ്കപ്പൻ
1966 മാണിക്യക്കൊട്ടാരം വേണു എച്ച് എച്ച് അബ്ദുള്ള സേട്ട് യു രാജഗോപാൽ
1966 അർച്ചന രാജഗോപാലൻ റ്റി ഇ വാസുദേവൻ കെ എസ് സേതുമാധവൻ
1966 പുത്രി ബാബു പി സുബ്രമണ്യം പി സുബ്രമണ്യം
1965 തൊമ്മന്റെ മക്കൾ കുഞ്ഞച്ചൻ കാശിനാഥൻ ശശികുമാർ
1965 അമ്മു ഭാസി എം കേശവൻ എൻ എൻ പിഷാരടി
1965 മുറപ്പെണ്ണ് കേശവൻ കുട്ടി ശോഭന പരമേശ്വരൻ നായർ എ. വിൻസെന്റ്
1965 കല്യാണഫോട്ടോ എസ്.ഐ ജോൺ റ്റി ഇ വാസുദേവൻ ജെ ഡി തോട്ടാൻ
1965 കളിയോടം ഡോ.വേണു പി സുബ്രമണ്യം പി സുബ്രമണ്യം
1965 ചെമ്മീൻ പരീക്കുട്ടി ബാബു സേട്ട് രാമു കാര്യാട്ട്
1965 കാട്ടുപൂക്കൾ ജോണീ കെ തങ്കപ്പൻ കെ തങ്കപ്പൻ
1965 മായാവി മധു പി സുബ്രമണ്യം ജി കെ രാമു
1965 സുബൈദ അഹമ്മദ് എച്ച് എച്ച് ഇബ്രാഹിം എം എസ് മണി
1965 പട്ടുതൂവാല ജോർജ് പി സുബ്രമണ്യം പി സുബ്രമണ്യം
1965 ജീവിതയാത്ര രാജൻ മാസ്റർ ഗണേഷ് കൊട്ടാരക്കര ശശികുമാർ
1965 സർപ്പക്കാട് ഡോ.ബാലൻ പി കെ സത്യപാൽ ജെ ഡി തോട്ടാൻ
1964 ആദ്യകിരണങ്ങൾ പാപ്പച്ചൻ വി അബ്ദുള്ള,പി ഭാസ്കരൻ പി ഭാസ്കരൻ
1964 മണവാട്ടി ബാബു എം രാജു മാത്തൻ കെ.എസ്. സേതുമാധവൻ
1964 ഭാർഗ്ഗവീനിലയം കവി ടി.കെ. പരീക്കുട്ടി എ. വിൻസെന്റ്
1964 കുട്ടിക്കുപ്പായം സിദ്ദീഖ് റ്റി ഇ വാസുദേവൻ എം കൃഷ്ണൻ നായർ
1964 തച്ചോളി ഒതേനൻ പയ്യംവള്ളി ചന്തു ടി കെ പരീക്കുട്ടി എസ് എസ് രാജൻ
1963 അമ്മയെ കാണാൻ ബാലഗോപാൽ വി അബ്ദുള്ള,പി ഭാസ്കരൻ പി ഭാസ്കരൻ
1963 മൂടുപടം കൊച്ചുകുഞ്ഞ് ടി കെ പരീക്കുട്ടി രാമു കാര്യാട്ട്
1963 നിണമണിഞ്ഞകാല്പാടുകൾ സ്റ്റീഫൺ ശോഭന പരമേശ്വരൻ നായർ എൻ. എൻ. പിഷാരടി

സംവിധാനം

[തിരുത്തുക]

നിർമ്മാണം[11]

[തിരുത്തുക]
ക്ര.നം. സിനിമ വർഷം സംവിധാനം
1 സതി 1972 മധു
2 മാന്യശ്രീ വിശ്വാമിത്രൻ 1974 മധു
3 അക്കൽദാമ 1975 മധു
4 കാമം ക്രോധം മോഹം 1975 മധു
5 അസ്തമയം 1978 പി ചന്ദ്രകുമാർ
6 കൈതപ്പൂ 1978 രഘുരാമൻ
7 പ്രഭാതസന്ധ്യ 1979 പി ചന്ദ്രകുമാർ
8 ശുദ്ധികലശം 1979 പി ചന്ദ്രകുമാർ
9 വൈകി വന്ന വസന്തം 1980 ബാലചന്ദ്ര മേനോൻ
10 ഗൃഹലക്ഷ്മി (ചലച്ചിത്രം) 1981 എം കൃഷ്ണൻ നായർ
11 അർച്ചന ടീച്ചർ 1981 പി എൻ മേനോൻ
12 ഞാൻ ഏകനാണ് 1982 പി ചന്ദ്രകുമാർ
13 രതിലയം 1983 പി ചന്ദ്രകുമാർ
14 ഉദയം പടിഞ്ഞാറ് 1986 മധു
15 മിനി 1995 പി ചന്ദ്രകുമാർ

പിന്നണിഗാനം

[തിരുത്തുക]
  • സഹകരിക്കട്ടെ സഹകരിക്ക [Bit] ... രമണൻ (1967)
  • അറിയൂ [Bit] ... രമണൻ (1967)
  • രമണീയെന്നിൽ [Bit] ... രമണൻ (1967)

അവലംബം

[തിരുത്തുക]
  1. "J.C. Daniel Award for Madhu". The Hindu. 23 April 2005. Archived from the original on 12 April 2016. Retrieved 2 September 2018.
  2. "Madhu makes Kerala proud". The Hindu. 26 January 2013. Retrieved 2 September 2018.
  3. "Winners of Padma awards function 2013 - 2 Padma Vibhushan, 10 Padma Bhushan and 42 Padma Shree awards presented". The Economic Times. 5 April 2013. Retrieved 2 September 2018.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-26. Retrieved 2013-09-24.
  5. https://www.youtube.com/watch?v=Qjdr4x7tUAs
  6. മാത്റ്ഭൂമി വാർഷിക പതിപ്പ് 2013 പേജ്178
  7. https://www.youtube.com/watch?v=Qjdr4x7tUAs
  8. m3db മധു
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-29. Retrieved 2013-01-26.
  10. "മധു". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-16. {{cite web}}: Cite has empty unknown parameter: |1= (help)
  11. "മധു നിർമ്മിച്ച ചിത്രങ്ങൾ". മലയാളസംഗീത്ം ഇൻഫോ. Retrieved 2019-11-29. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മധു&oldid=3986123" എന്ന താളിൽനിന്ന് ശേഖരിച്ചത്