Jump to content

നവോദയ അപ്പച്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നവോദയ അപ്പച്ചൻ
ജനനം
മാളിയംപുരയ്ക്കൽ ചാക്കോ പുന്നൂസ്

(1924-02-06)6 ഫെബ്രുവരി 1924[1]
മരണം23 ഏപ്രിൽ 2012(2012-04-23) (പ്രായം 88)
ദേശീയതഭാരതീയൻ
തൊഴിൽചലച്ചിത്ര നിർമ്മാതാവും സംവിധായകനും
ബന്ധുക്കൾജിജോ പുന്നൂസ് (മകൻ), കുഞ്ചാക്കോ (സഹോദരൻ), കുഞ്ചാക്കോ ബോബൻ (സഹോദരപൗത്രൻ)
അവാർഡുകൾജെ.സി. ഡാനിയേൽ അവാർഡ് (2010)

മലയാളചലച്ചിത്ര നിർമ്മാതാവും സം‌വിധായകനുമായിരുന്നു നവോദയ അപ്പച്ചൻ എന്ന പേരിലറിയപ്പെടുന്ന മാളിയംപുരക്കൽ ചാക്കോ പുന്നൂസ് (ജീവിതകാലം: 1924 ഫെബ്രുവരി 6 – 2012 ഏപ്രിൽ 23). ആലപ്പുഴ ജില്ലയിലാണ് അപ്പച്ചൻ ജനിച്ചത്. മലയാളചലച്ചിത്രസം‌വിധായകരായ ജിജോ പുന്നൂസ്, ജോസ് പുന്നൂസ് എന്നിവരും രണ്ടു പെൺമക്കളുമടക്കം അദ്ദേഹത്തിനു നാലു കുട്ടികളാണുള്ളത്. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് ജെ സി ഡാനിയേൽ അവാർഡ് നൽകി 2012 ൽ കേരള സർക്കാർ അദ്ദേഹത്തെ ആദരിച്ചിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് 2012 ഏപ്രിൽ 17-ന് കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അപ്പച്ചൻ ഏപ്രിൽ 23 ന് അന്തരിച്ചു.[2]

ജീവിതരേഖ

[തിരുത്തുക]

അഞ്ഞൂറു വർഷത്തിലേറെ പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ കണ്ണിയാണ് അപ്പച്ചൻ.[3] [4] കോട്ടയത്തിനു സമീപം തോട്ടയ്‌ക്കാട് പ്രദേശത്തെ ചോതിരക്കുന്നേൽ കുടുംബാംഗമായിരുന്ന കുഞ്ചാക്കോ തരകന്റെ പിന്മുറക്കാരൻ.[അവലംബം ആവശ്യമാണ്][3] [4] ആ പരമ്പരയുടെ ഇങ്ങേയറ്റത്ത് പുളിങ്കുന്ന് മാളികേംപുരയ്‌ക്കൽ മാണി ചാക്കോയാണ് അപ്പച്ചന്റെ പിതാവ്. 1924 ഫെബ്രുവരി 6-ന് ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ അദ്ദേഹത്തിന്റെ ഇളയമകനായി അപ്പച്ചൻ ജനിച്ചു.

സിനിമയിൽ

[തിരുത്തുക]

മൂത്ത സഹോദരൻ കുഞ്ചാക്കോയോടൊപ്പം കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ചത് 1949-ലാണ്. ഉദയായുടേയും നവോദയയുടേയും ബാനറുകളിൽ നൂറോളം സിനിമകൾ നിർമിച്ചു. ഇന്ത്യയിലെ ആദ്യത്തെ 3 D ചലച്ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ നിർമ്മിച്ചത് അപ്പച്ചനാണ്. ഈ ചിത്രത്തിന് 1984-ൽ പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചലച്ചിത്രം തച്ചോളി അമ്പു സംവിധാനം ചെയ്തു,[5] ഇന്ത്യയിലെ ആദ്യത്തെ 70mm ചലച്ചിത്രമായ പടയോട്ടം നിർമ്മിച്ചതും ഇദ്ദേഹമാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെഗാ ടെലിവിഷൻ സീരിയലായ ബൈബിൾ കഥകളുടെ നിർമാതാവും ഇദ്ദേഹമാണ്.ഏഴ് വർഷം കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രസിഡൻറായിരുന്നു. 1990-91ൽ സൗത്തിന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രഡിഡൻറായും പ്രവർത്തിച്ചു.

വ്യവസായമേഖലയിൽ

[തിരുത്തുക]

ഇന്ത്യയിലെ ആദ്യത്തെ വാട്ടർ തീം പാർക്കായ കിഷ്കിന്ധ ആരംഭിച്ചത് അപ്പച്ചനാണ്[6]. ചെന്നൈയിലാണ് ഈ വാട്ടർ തീം പാർക്ക് സ്ഥിതി ചെയ്യുന്നത്. കൂടാതെ 1976-ൽ കേരളത്തിൽ എറണാകുളം ജില്ലയിലെ കാക്കനാട് നവോദയ സ്റ്റുഡിയോ എന്ന പേരിൽ ഒരു ചലച്ചിത്രനിർമ്മാണ സ്റ്റുഡിയോ അപ്പച്ചൻ സ്ഥാപിച്ചിട്ടുണ്ട്.

നിർമ്മിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]

സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ

[തിരുത്തുക]

പുരസ്കാരം

[തിരുത്തുക]
  • 2010 ലെ ജെ.സി ഡാനിയേൽ പുരസ്കാരം[7]

അവലംബം

[തിരുത്തുക]
  1. "Producer Navodaya Appachan passes away". The Hindu. 24 April 2012. Retrieved 7 September 2019.
  2. "Navodaya Appachan, renowned Malayalam film producer, dies".
  3. 3.0 3.1 , http://movieraga.indulekha.com/2012/04/24/navodaya-appachan/ Archived 2013-11-06 at the Wayback Machine
  4. 4.0 4.1 , https://sites.google.com/site/illipparambil/chothirakkunnel_mahakudumbum Archived 2016-06-29 at the Wayback Machine
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-23. Retrieved 2012-04-23.
  6. http://www.kishkinta.in/page/about.html
  7. JC Daniel award for Navodaya Appachan

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നവോദയ_അപ്പച്ചൻ&oldid=3904742" എന്ന താളിൽനിന്ന് ശേഖരിച്ചത്