ജെ.സി. ഡാനിയേൽ പുരസ്കാരം
മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരമാണ് ജെ.സി. ഡാനിയേൽ അവാർഡ്.
മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന [[ജെ.സി. ദാനിയേൽ|ജെ.സി ദാനിയേലി[1] നിർമ്മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവനാണ് പ്രഥമ പുരസ്കാരം നേടിയത്.[2][3] 2007-ലെ പുരസ്കാരം ഛായാഗ്രാഹകനായ മങ്കട രവിവർമ്മക്കാണ് ലഭിച്ചത്. 2008-ലെ പുരസ്കാരം ജനറൽ പിക്ചേഴ് രവി എന്നറിയപ്പെടുന്ന കെ. രവീന്ദ്രനാഥൻ നായർക്ക് ലഭിച്ചു.[4]. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2012-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം ജെ. ശശികുമാറിനു ലഭിച്ചു[5]
സാംസ്കാരിക വകുപ്പ് പ്രത്യേകം നിയമിക്കുന്ന ജൂറിയാണ് എല്ലാ വർഷവും പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്.[3][6] 2018 - ലെ വിവരങ്ങൾ പ്രകാരം, പുരസ്കാര ജേതാവിന് ഒരു മൊമന്റോയും പ്രശസ്തി ഫലകവും ഒപ്പം ₹5,00,000 (US$7,800) രൂപയുമാണ് ലഭിക്കുന്നത്. കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം വിതരണം ചെയ്യുന്ന അതേ വേദിയിൽ വച്ചു തന്നെയാണ് ജെ.സി. ഡാനിയേൽ പുരസ്കാരവും നൽകുന്നത്.[7] 1997 വരെ സാംസ്കാരിക വകുപ്പ് നേരിട്ടാണ് ജേതാവിനെ തിരഞ്ഞെടുത്ത് പുരസ്കാരം നൽകിക്കൊണ്ടിരുന്നത്. എന്നാൽ 1998 - ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിക്കുകയും പുരസ്കാര നിർണയം അക്കാദമിയുടെ ചുമതലയാക്കി മാറ്റുകയും ചെയ്തു.[3][8] 2002 വരെ ₹50,000 (US$780) രൂപയായിരുന്നു പുരസ്കാരത്തിന്റെ സമ്മാനത്തുക.[9] എന്നാൽ 2003 - ൽ സമ്മാനത്തുക രണ്ടിരട്ടിയായി വർധിപ്പിച്ചുവെങ്കിലും ആ വർഷം പുരസ്കാരം പ്രഖ്യാപിക്കുകയുണ്ടായില്ല. സമ്മാനത്തുക വർധിപ്പിച്ചതിനു ശേഷം ആദ്യമായി പുരസ്കാരം ലഭിച്ചത് 2004 - ൽ ചലച്ചിത്ര നടൻ മധുവിനാണ്.[10][11] 2005 - ൽ പുരസ്കാരം ലഭിച്ച ആറന്മുള പൊന്നമ്മയും, 2018-ൽ പുരസ്കാരം ലഭിച്ച ഷീലയും ആണ് ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ച വനിതകൾ.
പുരസ്കാര ജേതാക്കൾ
[തിരുത്തുക]വർഷം | ജേതാവ് | പ്രവർത്തന മേഖല | കുറിപ്പ് |
---|---|---|---|
1992 | ടി.ഇ. വാസുദേവൻ | നിർമ്മാതാവ്, വിതരണക്കാരൻ | [12] |
1993 | തിക്കുറിശ്ശി സുകുമാരൻ നായർ | നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് | [13] |
1994 | പി. ഭാസ്കരൻ | ഗാനരചയിതാവ്, സംവിധായകൻ | [14] |
1995 | അഭയദേവ് | ഗാനരചയിതാവ് | [15] |
1996 | എ. വിൻസെന്റ് | ഛായാഗ്രാഹകൻ, സംവിധായകൻ | [16] |
1997 | കെ. രാഘവൻ | സംഗീത സംവിധായകൻ | [17] |
1998 | വി. ദക്ഷിണാമൂർത്തി | സംഗീത സംവിധായകൻ | [18] |
1999 | ജി. ദേവരാജൻ | സംഗീത സംവിധായകൻ | [13] |
2000 | എം. കൃഷ്ണൻനായർ | സംവിധായകൻ | [19] |
2001 | പി.എൻ. മേനോൻ | സംവിധായകൻ, കലാസംവിധായകൻ | [9] |
2002 | കെ.ജെ. യേശുദാസ് | പിന്നണി ഗായകൻ | [11] |
2003 | പുരസ്കാരം നൽകിയില്ല | [20] | |
2004 | മധു | നടൻ, സംവിധായകൻ, നിർമ്മാതാവ് | [10] |
2005 | ആറന്മുള പൊന്നമ്മ | നടി | [21] |
2006 | മങ്കട രവിവർമ | ഛായാഗ്രാഹകൻ, സംവിധായകൻ | [22] |
2007 | പി. രാംദാസ് | സംവിധായകൻ | [23] |
2008 | കെ. രവീന്ദ്രനാഥൻ നായർ | നിർമ്മാതാവ് | [24] |
2009 | കെ.എസ്. സേതുമാധവൻ | സംവിധായകൻ, തിരക്കഥാകൃത്ത് | [25] |
2010 | നവോദയ അപ്പച്ചൻ | നിർമ്മാതാവ്, സംവിധായകൻ | [26] |
2011 | ജോസ് പ്രകാശ്[a] | നടൻ, ഗായകൻ | [29] |
2012 | ജെ. ശശികുമാർ | സംവിധായകൻ | [5] |
2013 | എം.ടി. വാസുദേവൻ നായർ | തിരക്കഥാകൃത്ത്, സംവിധായകൻ | [30] |
2014 | ഐ.വി. ശശി | സംവിധായകൻ, തിരക്കഥാകൃത്ത് | [31] |
2015 | കെ.ജി. ജോർജ്ജ് | തിരക്കഥാകൃത്ത്, സംവിധായകൻ | [32] |
2016 | അടൂർ ഗോപാലകൃഷ്ണൻ | സംവിധായകൻ | [33] |
2017 | ശ്രീകുമാരൻ തമ്പി | ഗാനരചയിതാവ്, സംവിധായകൻ, നിർമ്മാതാവ് | [34] |
2018 | ഷീല | നടി, സംവിധായിക | [35] |
2019 | ഹരിഹരൻ | സംവിധായകൻ | [36] |
2020 | പി. ജയചന്ദ്രൻ | പിന്നണി ഗായകൻ | [37] |
2021 | കെ.പി. കുമാരൻ | ചലച്ചിത്രപ്രവർത്തകൻ | [38][39] |
2022 ടി വി ചന്ദ്രൻ
അവലംബം
[തിരുത്തുക]- ↑ Bingham, Adam (2013). Directory of World Cinema: INDIA. Intellect Books. p. 117. ISBN 9781841506227. Archived from the original on 12 April 2016. Retrieved 12 April 2016.
- ↑ "M T Vasudevan Nair chosen for J C Daniel Award". Madhyamam Daily. 23 September 2014. Archived from the original on 16 April 2016. Retrieved 16 April 2016.
- ↑ 3.0 3.1 3.2 "Activities". Kerala State Chalachithra Academy. Archived from the original on 12 April 2016. Retrieved 13 April 2016.
- ↑ "കെ. രവീന്ദ്രനാഥൻ നായർക്ക് ജെ.സി. ഡാനിയേൽ അവാർഡ്". മാതൃഭൂമി. 2009 ജൂൺ 5. Retrieved 2009 ജൂൺ 6.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ 5.0 5.1 "J.C. Daniel Award for Sasikumar". The Hindu. 14 February 2013. Archived from the original on 12 April 2016. Retrieved 25 February 2013.
- ↑ "M T Vasudevan Nair selected for J C Daniel award". Deccan Chronicle. 24 September 2014. Archived from the original on 20 February 2016. Retrieved 18 April 2016.
- ↑ "State Film Awards Distributed". The New Indian Express. Express News Service. 27 December 2015. Archived from the original on 14 April 2016. Retrieved 14 April 2016.
- ↑ Josh, Jagran (2015). Current Affairs October 2015 eBook. Jagran Josh. p. 334. Archived from the original on 18 April 2016. Retrieved 18 April 2016.
- ↑ 9.0 9.1 "P.N. Menon selected for Daniel award". The Hindu. 12 May 2002. Archived from the original on 12 April 2016. Retrieved 25 February 2013.
- ↑ 10.0 10.1 "J.C. Daniel Award for Madhu". The Hindu. 23 April 2005. Archived from the original on 18 April 2016. Retrieved 12 April 2016.
- ↑ 11.0 11.1 "Kerala honours Yesudas". Rediff.com. Press Trust of India. 3 June 2003. Archived from the original on 12 April 2016. Retrieved 12 April 2016.
- ↑ Shivprasadh, S. (11 July 2013). "Cinema is his world". The Hindu. Archived from the original on 30 June 2016. Retrieved 30 June 2016.
- ↑ 13.0 13.1 "State Film Awards (1991–99)". Information & Public Relations Department. Government of Kerala. Archived from the original on 3 March 2016. Retrieved 12 April 2016.
- ↑ "Lyricist-filmmaker P. Bhaskaran dead". The Hindu. 25 February 2007. Archived from the original on 30 June 2016. Retrieved 30 June 2016.
- ↑ Pradeep, K. (28 March 2013). "Unforgettable verses". The Hindu. Archived from the original on 29 November 2014. Retrieved 30 June 2016.
- ↑ Chelangad, Saju (8 March 2015). "Reeltime: Malayalam's innovative auteur". The Hindu. Archived from the original on 30 June 2016. Retrieved 30 June 2016.
- ↑ "K. Raghavan passes away". The Hindu. 20 October 2013. Archived from the original on 27 February 2014. Retrieved 30 June 2016.
- ↑ "Music composer Dakshinamoorthy passes away at 94". The Times of India. Times News Network. 3 August 2013. Archived from the original on 6 June 2016. Retrieved 30 June 2016.
- ↑ "'Sayahnam' bags seven awards". The Hindu. 6 March 2001. Archived from the original on 10 November 2012. Retrieved 25 February 2013.
- ↑ "State Film Awards (2000–12)". Information & Public Relations Department. Government of Kerala. Archived from the original on 7 July 2015. Retrieved 12 April 2016.
- ↑ "J.C. Daniel Award for Aranmula Ponnamma". The Hindu. 23 December 2006. Archived from the original on 18 April 2014. Retrieved 25 February 2013.
- ↑ "Mankada Ravi Varma dead". The Hindu. 23 November 2010. Archived from the original on 8 July 2016. Retrieved 12 April 2016.
- ↑ "J.C. Daniel Award for P. Ramdas". The Hindu. 8 April 2008. Archived from the original on 12 April 2016. Retrieved 25 February 2013.
- ↑ "J C Daniel award presentation tomorrow". The New Indian Express. Express News Service. 22 July 2009. Archived from the original on 12 April 2016. Retrieved 12 April 2016.
- ↑ Mathew, Roy (13 May 2010). "J.C. Daniel Award for Sethumadhavan". The Hindu. Archived from the original on 18 April 2016. Retrieved 25 February 2013.
- ↑ "JC Daniel award for Navodaya Appachan". The Times of India. Press Trust of India. 28 February 2011. Archived from the original on 18 April 2016. Retrieved 12 April 2016.
- ↑ "Honoured, Jose Prakash exits". The New Indian Express. Express News Service. 25 March 2012. Archived from the original on 12 April 2016. Retrieved 12 April 2016.
- ↑ "Jose Prakash's son to accept award". The Hindu. 22 April 2012. Archived from the original on 18 April 2016. Retrieved 14 April 2016.
- ↑ "Malayalam actor Jose Prakash passes away". CNN-News18. 24 March 2012. Archived from the original on 30 June 2016. Retrieved 30 June 2016.
- ↑ "M T Vasudevan Nair chosen for Kerala's top cinema honour". Zee News. Press Trust of India. 24 September 2014. Archived from the original on 12 April 2016. Retrieved 25 September 2014.
- ↑ "Veteran filmmaker I V Sasi bags J C Daniel award". The Indian Express. Press Trust of India. 12 October 2015. Archived from the original on 12 April 2016. Retrieved 12 April 2016.
- ↑ "J.C. Daniel award for K.G. George". The Hindu. 7 September 2016. Archived from the original on 12 September 2016. Retrieved 12 September 2016.
- ↑ "47th state film awards presented". The Times of India. Times News Network. 10 September 2017. Archived from the original on 11 September 2017. Retrieved 11 October 2017.
- ↑ "Veteran Malayalam film personality Sreekumaran Thampi honoured with JC Daniel award". The Economic Times. Indo-Asian News Service. 29 മാർച്ച് 2018. Archived from the original on 29 മാർച്ച് 2018. Retrieved 29 മാർച്ച് 2018.
- ↑ "Actress Sheela bags J C Daniel award". Archived from the original on 2019-06-08. Retrieved 2020-03-18.
- ↑ Express News Service (3 November 2020). "Hariharan bags JC Daniel award for lifetime contributions to Malayalam cinema". The New Indian Express. Retrieved 4 November 2020.
- ↑ "J. C. Daniel Award for P. Jayachandran". The Hindu. Retrieved 13 December 2021.
{{cite news}}
: CS1 maint: url-status (link) - ↑ "Filmmaker KP Kumaran receives the prestigious JC Daniel award - Times of India" (in ഇംഗ്ലീഷ്). Retrieved 2022-07-16.
- ↑ "ജെ.സി ഡാനിയേൽ പുരസ്‌കാരം കെ.പി. കുമാരന്" (in ഇംഗ്ലീഷ്). Retrieved 2022-07-16.
കുറിപ്പുകൾ
[തിരുത്തുക]- ↑ Jose Prakash died one day after the award announcement, hence he could not receive the honour.[27] His son accepted the award on his behalf.[28]