കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1972
ദൃശ്യരൂപം
മികച്ച ചിത്രത്തിനുള്ള 1972-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത പണിതീരാത്ത വീട് കരസ്ഥമാക്കി. ഈ ചിത്രത്തിലൂടെ കെ.എസ്. സേതുമാധവൻ തുടർച്ചയായി രണ്ടാംവട്ടവും മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. മായ എന്ന ചിത്രത്തിലെ അഭിനയത്തിന് തിക്കുറിശ്ശി സുകുമാരൻ നായർക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ജയഭാരതിയാണ് മികച്ച നടി.[1]
ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | ചലച്ചിത്രം | സംവിധായകൻ |
---|---|---|
മികച്ച ചിത്രം | പണിതീരാത്ത വീട് | കെ.എസ്. സേതുമാധവൻ |
മികച്ച രണ്ടാമത്തെ ചിത്രം | ചെമ്പരത്തി | പി.എൻ. മേനോൻ |
മികച്ച മൂന്നാമത്തെ ചിത്രം | ആരോമലുണ്ണി | കുഞ്ചാക്കോ |
വ്യക്തിഗത പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | ലഭിച്ച വ്യക്തി | ചലച്ചിത്രം |
---|---|---|
മികച്ച സംവിധായകൻ | കെ.എസ്. സേതുമാധവൻ | പണിതീരാത്ത വീട് |
മികച്ച നടൻ | തിക്കുറിശ്ശി സുകുമാരൻ നായർ | മായ |
മികച്ച നടി | ജയഭാരതി | |
മികച്ച രണ്ടാമത്തെ നടൻ | നെല്ലിക്കോട് ഭാസ്കരൻ | മരം |
മികച്ച രണ്ടാമത്തെ നടി | കവിയൂർ പൊന്നമ്മ | തീർത്ഥയാത്ര |
മികച്ച കഥാകൃത്ത് | പാറപ്പുറത്ത് | |
മികച്ച തിരക്കഥാകൃത്ത് | കെ.ടി. മുഹമ്മദ് | അച്ഛനും ബാപ്പയും |
മികച്ച ബാലനടൻ | സത്യജിത്ത് | തീർത്ഥയാത്ര |
മികച്ച ബാലനടി | സുമതി | |
മികച്ച ഹാസ്യനടൻ | ബഹദൂർ | |
മികച്ച ഗാനസംവിധായകൻ | ദേവരാജൻ | |
മികച്ച ഗാനരചയിതാവ് | വയലാർ രാമവർമ്മ | |
മികച്ച ഗായകൻ | പി. ജയചന്ദ്രൻ | |
മികച്ച ഗായിക | എസ്. ജാനകി | |
മികച്ച ഛായാഗ്രാഹകൻ | മങ്കട രവിവർമ്മ | |
മികച്ച ഛായാഗ്രാഹകൻ (കളർ) | ഇ.എൻ. ബാലകൃഷ്ണൻ | |
മികച്ച ചിത്രസംയോജനം | എം.എസ്. മണി | മരം |
മികച്ച കലാസംവിധാനം | ദേവദത്തൻ | സ്വയംവരം |
അവലംബം
[തിരുത്തുക]- ↑ "STATE FILM AWARDS 1969 - 2011". kerala.gov.in. Archived from the original on 2016-03-03. Retrieved 2013 മാർച്ച് 4.
{{cite web}}
: Check date values in:|accessdate=
(help)