Jump to content

നരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നരൻ (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നരൻ
പോസ്റ്റർ
സംവിധാനംജോഷി
നിർമ്മാണംആന്റണി പെരുമ്പാവൂർ
രചനരഞ്ജൻ പ്രമോദ്
അഭിനേതാക്കൾമോഹൻലാൽ
മധു
സിദ്ദിഖ്
ഇന്നസെന്റ്
ജഗതി ശ്രീകുമാർ
ഭീമൻ രഘു
മാമുക്കോയ
ദേവയാനി
ഭാവന
ബിന്ദു പണിക്കർ
സോനാ നായർ
രേഖ
സായി കുമാർ
സംഗീതംദീപക് ദേവ്
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംസെൻ‌ട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി2005
രാജ്യംഇന്ത്യ
ഭാഷമലയാളം

ആശീർവാദ് സിനിമാസിന്റെ ബാനറിൽ 2005 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നരൻ. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ. മുള്ളൻകൊല്ലി എന്ന ഗ്രാമത്തിലെ വേലായുധൻ എന്ന നല്ലവനായ ചട്ടമ്പി കഥാപാത്രമായി മോഹൻലാൽ അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജൻ പ്രമോദ് ആണ്.

അഭിനയിച്ചവർ

[തിരുത്തുക]

പ്രധാന കഥാപാത്രങ്ങളായി മോഹൻലാൽ, മധു, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, ഭീമൻ രഘു, മാമുക്കോയ, ദേവയാനി, ഭാവന, ബിന്ദു പണിക്കർ, സോനാ നായർ, രേഖ, സായി കുമാർ എന്നിവർ അഭിനയിച്ചിരിക്കുന്നു.

സംഗീതം

[തിരുത്തുക]

ഇതിലെ ഗാനങ്ങൾ കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി. ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ദീപക് ദേവ്. പശ്ചാത്തലസംഗീതം ഔസേപ്പച്ചൻ.

ഗാനങ്ങൾ

മറ്റ് അണിയറ പ്രവർത്തകർ

[തിരുത്തുക]

ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഷാജി കുമാർ. ചിത്രസംയോജനം രഞ്ജൻ എബ്രഹാം . കലാസംവിധാനം ജോസഫ് നെല്ലിക്കൽ.സംഘട്ടനം സൂപ്പർ സുബ്ബരയാൻ. സെൻ‌ട്രൽ പിക്ചേഴ്സ് വിതരണം ചെയ്തിരിക്കുന്നു. ചമയം പാണ്ട്യൻ, സലീം(മോഹൻ ലാൽ). വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം. ഓഫീസ് നിർവ്വഹണം കെ. മനോഹരൻ പയ്യന്നൂർ. കോറിയോ ഗ്രാഫി ചെയ്തിരിക്കുന്നത് പ്രസന്ന.


"https://ml.wikipedia.org/w/index.php?title=നരൻ&oldid=3991424" എന്ന താളിൽനിന്ന് ശേഖരിച്ചത്