താണ്ഡവം (ചലച്ചിത്രം)
ദൃശ്യരൂപം
താണ്ഡവം | |
---|---|
സംവിധാനം | ഷാജി കൈലാസ് |
നിർമ്മാണം | ജോണി സാഗരിഗ |
രചന | എസ്. സുരേഷ് ബാബു |
അഭിനേതാക്കൾ | മോഹൻലാൽ നെടുമുടി വേണു സായി കുമാർ കിരൺ റാത്തോഡ് |
സംഗീതം | എം.ജി. ശ്രീകുമാർ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | ഡിക്കിൾ സിനിമ |
വിതരണം | ജോണി സാഗരിഗ |
റിലീസിങ് തീയതി | 2002 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, സായി കുമാർ, കിരൺ റാത്തോഡ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് താണ്ഡവം. ഡിക്കിൾ സിനിമയുടെ ബാനറിൽ ജോണി സാഗരിഗ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തതും ജോണി സാഗരിഗ ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്. സുരേഷ് ബാബു ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – കാശിനാഥൻ
- നെടുമുടി വേണു – സ്വാമിനാഥൻ
- സായി കുമാർ – ശങ്കർ ദാസ്
- വിജയകുമാർ – തൊമ്മിച്ചൻ
- മനോജ് കെ. ജയൻ – ദാസപ്പൻ ഗൌണ്ടർ
- ജഗതി ശ്രീകുമാർ – മാത്തച്ചൻ
- ജഗദീഷ് – മുരുകൻ
- മണിയൻപിള്ള രാജു – പുഷ്പകുമാർ
- സലീം കുമാർ – ബഷീർ
- ടി.പി. മാധവൻ – വാര്യർ
- സ്ഫടികം ജോർജ്ജ് – കുരുവിള അലക്സ്
- ജനാർദ്ദനൻ – മേനോൻ
- ക്യാപ്റ്റൻ രാജു – ഡി.വൈ.എസ്.പി. രാജീവ്
- സി.ഐ. പോൾ – രാഘവൻ പിള്ള
- കിരൺ റാത്തോഡ് – മീനാക്ഷി
- വിനീത – വസുന്ധരാമ്മ
ബോക്സ് ഓഫീസ്
[തിരുത്തുക]ബോക്സ് ഓഫീസിൽ ഈ ചിത്രം പരാജയമായിരുന്നു.
സംഗീതം
[തിരുത്തുക]കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം.ജി. ശ്രീകുമാർ, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് എന്നിവരാണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ വിപണനം ചെയ്തത് ജോണി സാഗരിഗ.
- ഗാനങ്ങൾ
- പാലുംകുടമെടുത്ത് – എം.ജി. ശ്രീകുമാർ, സരസ്വതി ശങ്കർ
- ചന്ദ്രമണി കമ്മലണിഞ്ഞ് – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
- നീലക്കരിമ്പിന്റെ തുണ്ടാണ് – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
- പൊട്ടുതൊട്ട കിളിയേ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
- കൊമ്പെടു കുഴലെട് – എം.ജി. ശ്രീകുമാർ
- ആരാമം പൂക്കുന്നു – കെ.ജെ. യേശുദാസ്
- പാൽക്കുണ്ണം – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
- ഹിമഗിരി നിരകൾ – എം.ജി. ശ്രീകുമാർ (സംഗീതം: പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്)
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: സഞ്ജീവ് ശങ്കർ
- ചിത്രസംയോജനം: എൽ. ഭൂമിനാഥൻ
- കല: ബോബൻ
- ചമയം: മോഹൻദാസ്, സലീം
- വസ്ത്രാലങ്കാരം: മഹി, മുരളി
- നൃത്തം: കുമാർ ശാന്തി, കല, കല്യാൺ
- സംഘട്ടനം: സൂപ്പർ സുബ്ബരായൻ
- പരസ്യകല: പ്രദീപ്
- നിർമ്മാണ നിയന്ത്രണം: എം. രഞ്ജിത്ത്
- അസോസിയേറ്റ് ഡയറൿടർ: ബാബു ചേർത്തല
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- താണ്ഡവം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- താണ്ഡവം – മലയാളസംഗീതം.ഇൻഫോ