Jump to content

ശിക്കാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശിക്കാർ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശിക്കാർ
ശിക്കാർ ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഎം. പത്മകുമാർ
നിർമ്മാണംകെ.കെ രാജഗോപാൽ
രചനഎസ്. സുരേഷ് ബാബു
അഭിനേതാക്കൾമോഹൻലാൽ
കൈലാഷ്
സമുദ്രകനി
സ്നേഹ
അനന്യ
ജഗതി ശ്രീകുമാർ
കലാഭവൻ മണി
ലാലു അലക്സ്
ലക്ഷ്മി ഗോപാലസ്വാമി
മൈഥിലി
സുരാജ് വെഞ്ഞാറമ്മൂട്
സംഗീതംഎം.ജയച‌ന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
റിലീസിങ് തീയതി2010 സെപ്റ്റംബർ 9[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ് 5.5 കോടി[2]
സമയദൈർഘ്യം165 മിനിറ്റ്
ആകെ 11.4 കോടി[3]
Wiktionary
Wiktionary
ശിക്കാർ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

മോഹൻലാൽ നായകനായി 2010 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ ശിക്കാർ. ടെട്കോ രാജഗോപാൽ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് എം. പത്മകുമാറാണ്‌. എസ്‌. സുരേഷ്‌ ബാബുവാണ്‌ ചിത്രത്തിന്റെ തിരക്കഥാകൃത്ത്‌.

ലോറി ഡ്രൈവറായ ബാലരാമൻ എന്ന കഥാപാത്രത്തെയാണ്‌ ശിക്കാറിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്‌. മോഹൻലാലിന്റെ ദത്തുപുത്രിയായി അനന്യയും ഭാര്യയായി സ്നേഹയും[4] അഭിനയിക്കുന്നു.പ്രശസ്ത തമിഴ്‌ സംവിധായകൻ സമുദ്രകനിയാണ്‌ ശിക്കാറിലെ വില്ലൻ.

കൊടൈക്കനാലിലെ ഗുണ ഗുഹയ്ക്കുള്ളിൽ വച്ചാണ്‌ ചിത്രത്തിന്റെ ക്ലൈമാക്സ്‌ ചിത്രീകരിച്ചത്‌.ഈ ചിത്രം ബോക്സ് ഓഫീസിൽ വളരെ നല്ലൊരു വിജയം നേടി.[5]

അഭിനേതാക്കൾ

[തിരുത്തുക]

നിർമ്മാണം

[തിരുത്തുക]

താരനിർണ്ണയം

[തിരുത്തുക]

മോഹൻലാലിന്റെ നായികയായി ലക്ഷ്മി റായിയെ ആണ് ആദ്യം തിരഞ്ഞെടുത്തിരുന്നത്. എന്നാൽ അവരുടെ ദിവസങ്ങൾ കിട്ടാത്തതിനാലാണ് നായികയായി സ്നേഹയെ തിരഞ്ഞെടുത്തത്. മോഹൻലാലിന്റെ നായികയായി ആദ്യമായാണ് സ്നേഹ അഭിനയിക്കുന്നത്. സ്നേഹ, ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ 2010 ജൂൺ 3 ന് എത്തുകയും ചിത്രീകരണത്തോടൊപ്പം സഹകരിക്കുകയും ചെയ്തു. മോഹൻലാലിന്റെ സുഹൃത്തിന്റെ വേഷത്തിലേക്ക് പഴയ നടനായ ശ്രീനാഥിനെ ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ആ വേഷം ലാലു അലക്സിന് നൽകി. അതിന്റെ പ്രയാസത്തിലാണ് ശ്രീനാഥ് ആത്മഹത്യ ചെയ്തതെന്ന് പറയപ്പെടുന്നു.[6]

കടലാസ് ഫാക്ടറികളിലേക്ക് മുള കൊണ്ടുപോകുന്ന ഒരു ലോറി ഡ്രൈവറായാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിറ്റാഴ എന്ന സ്ഥലത്തു വെച്ചാണ് ഈ കഥ നടക്കുന്നത്.

ചിത്രീകരണം

[തിരുത്തുക]

കേരളത്തിലെ കോതമംഗലത്തിനടുത്തുള്ള പൂയംകുട്ടി എന്ന ഗ്രാമത്തിലും തമിഴ്നാട്ടിലെ കൊടൈക്കനാലിലുമായാണ് ഈ ചിത്രം ഷൂട്ട് ചെയ്തത്.

പ്രദർശനശാലകളിൽ

[തിരുത്തുക]

കേരളത്തിലെ 110 പ്രദർശനശാലകളിലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ ചലച്ചിത്രം മികച്ചൊരു കളക്ഷനാണ് ആദ്യ ദിവസങ്ങളിൽ നേടിയത്. ആദ്യ ദിവസം തന്നെ 1.29 കോടി നേടിക്കൊണ്ട് പോക്കിരിരാജയുടെ റെക്കോർഡ് (1.21 കോടി) ഭേദിച്ചു. ആദ്യ ദിവസത്തെ കളക്ഷനിൽ രണ്ടാമതുമെത്തി. വിതരണ പങ്കായി (Distribution Share) 3.40 കോടിയും ഗ്രോസ് കളക്ഷനായി 8 കോടിയും ഈ ചിത്രം പ്രദർശനത്തിനെത്തി 14 ദിവസങ്ങൾക്കുള്ളിൽ നേടി.[5][7][8][9][10]

ഗാനങ്ങൾ

[തിരുത്തുക]

ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് എം. ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. ഗാനരചന ഗിരീഷ് പുത്തഞ്ചേരിയും തെലുങ്ക് ഗാനരചയിതാവ് ഭുവനചന്ദ്രയുമാണ് (പ്രതികടിൻസു എന്ന തെലുങ്കുഗാനം) നിർവ്വഹിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ അവസാന ഗാനങ്ങളാണിവ.

ക്രമനമ്പർ ഗാനം ഗായകർ നീളം
1 എന്തെടീ എന്തെടീ സുദീപ് കുമാർ, കെ. എസ്. ചിത്ര 3:54
2 സെമ്പകമേ ശങ്കർ മഹാദേവൻ, മാലതി ലക്ഷ്മൺ 4:22
3 പിന്നെ എന്നോടൊന്നും കെ. ജെ. യേശുദാസ് 4:36
4 പ്രതികടിൻസു എസ്. പി. ബാലസുബ്രമണ്യം 4:08
5 പിന്നെ പിന്നെ കെ. ജെ. യേശുദാസ്, ലത കൃഷ്ണ 4:37
6 പട നയിച്ചു ബിജു നാരായണൻ 4:08

അവലംബം

[തിരുത്തുക]
  1. Four new releases for Ramzan
  2. "Ramzan films boom in Box Office". Archived from the original on 2010-10-04. Retrieved 2010-11-27.
  3. [1]
  4. "Mohanlal with Sneha".
  5. 5.0 5.1 Kerala Box-Office (September 1 to 16) Sify, September 18, 2010
  6. Shikar makers forget Srinath?
  7. "CineBuzz - Ramzan films boom in Boxoffice". Archived from the original on 2010-10-04. Retrieved 2010-11-27.
  8. "Share collection". Archived from the original on 2010-12-08. Retrieved 2010-11-27.
  9. "FilmyDum Boxoffice". Archived from the original on 2016-03-04. Retrieved 2010-11-27.
  10. Ramzan films open well

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശിക്കാർ&oldid=3906433" എന്ന താളിൽനിന്ന് ശേഖരിച്ചത്