Jump to content

ടി.എസ്. സുരേഷ്ബാബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.എസ് സുരേഷ്ബാബു
ജനനം
മറ്റ് പേരുകൾറജി
തൊഴിൽ(s)സംവിധാനം
കഥാകാാൻ
സജീവ കാലം1980 - മുതൽ
ജീവിതപങ്കാളിശ്രീജ
കുട്ടികൾപാർവ്വതി സുരേഷ്

1980 മുതൽ മലയാളസിനിമാരംഗത്ത് സംവിധായകൻ എന്ന നിലക്കും കഥാകൃത്ത് എന്ന നിലക്കും പ്രവർത്തിക്കുന്ന വ്യക്തിത്വമാണ് ടി.എസ് സുരേഷ്ബാബു.1979ൽ ശ്രീകുമാരൻ തമ്പിയുടെ പുതിയ വെളിച്ചം എന്ന ചിത്രത്തിൽ സഹസംവിധായകനായി. 1983ൽ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഹിമവാഹിനിയിൽ അസോസിയേറ്റ് സംവിധായകനായി.[1] 1984ൽ ഇതാ ഇന്നുമുതൽ എന്ന ചിത്രത്തിൽ റജി എന്ന പേരിൽ സംവിധാനം ആരംഭിച്ചു. ഈ ചിത്രത്തിൽ ശങ്കർ, മമ്മുട്ടി, മോഹൻലാൽ എന്നിവർ അഭിനയിച്ചു. നല്ല വിജയം സമ്മാനിച്ച് ഈ ചിത്രത്തിനു ശേഷം മലയാളസിനിമയിലെ ഹിറ്റ് കളായ കോട്ടയം കുഞ്ഞച്ചൻ, കന്യാകുമാരി എക്സ്പ്രസ് കിഴക്കൻ പത്രോസ് പോലുള്ള ഹിറ്റ്കൾ സമ്മാനിച്ചു. കോട്ടയം കുഞ്ഞച്ചൻ മമ്മുട്ടിയുടെ കരിയറിൽ ഒരു നാഴികക്കല്ലായി കണക്കാക്കുന്നു. അദ്ദേഹം കെ.എസ് ഐ ഡി സി ബോർഡ് മെമ്പർ ആയിരുന്നു. കന്യാകുമാരി എക്സ്പ്രസ്, ഇതാ ഇന്നുമുതൽ എന്നിവയുടെ കഥയും റജിയുടേതാണ്[2]

1986

ചലച്ചിത്രരംഗം[3]

[തിരുത്തുക]
വർഷം ചിത്രം നടന്മാർ കുറിപ്പുകൾ
1984 ഇതാ ഇന്നുമുതൽ ശങ്കർ, മമ്മുട്ടി, മോഹൻലാൽ, ഭുവന
1985 ഒരു നാൾ ഇന്നൊരു നാൾ പ്രേം നസീർ, ശങ്കർ, രതീഷ്
1986 പൊന്നുംകുടത്തിനും പൊട്ട്‌ ശങ്കർ, മേനക, മുകേഷ്, രോഹിണി
1988 ശംഖനാദം മമ്മുട്ടി, നളിനി രോഹിണി, സുരേഷ് ഗോപി
1990 കോട്ടയം കുഞ്ഞച്ചൻ മമ്മുട്ടി, രഞ്ജിനി, സുകുമാരൻ, ഇന്നസെന്റ്, ബാബു ആന്റണി
1991 കൂടിക്കാഴ്ച 1992 ജയറാം, ജഗദീഷ്, ശ്രീനിവാസൻ, ഉർവ്വശി, ബാബു ആന്റണി
1992 മാന്യന്മാർ മുകേഷ്, ശ്രീനിവാസൻ, ജഗദീഷ്, രമ്യ കൃഷ്ണൻ
1992 കിഴക്കൻ പത്രോസ്‌ മമ്മുട്ടി, ഉർവ്വശി, പാർവ്വതി, രഘുവരൻ
1993 കസ്റ്റംസ് ഡയറി ജയറാം, മുകേഷ്, രഞ്ജിത,
1993 ഉപ്പുകണ്ടം ബ്രദേർസ്‌ ക്യാപ്റ്റൻ രാജു, ബാബു ആന്റണി, ജഗദീഷ്, ഗീത,
1994 പാളയം മനോജ് കെ. ജയൻ, രതീഷ്, ഉർവ്വശി, ശ്രീവിദ്യ
1995 പ്രായിക്കര പാപ്പാൻ മധു, മുരളി, ഗീത, ചിപ്പി
1995 ഇന്ത്യൻ മിലിറ്ററി ഇന്റെലിജെൻസ്‌ മുരളി, ബാബു ആന്റണി, സോമൻ, സുകുമാരൻ, ശ്രീവിദ്യ
1997 ശിബിരം മനോജ് കെ. ജയൻ, സുകുമാരൻ, ദിവ്യ ഉണ്ണി
1999 സ്റ്റാലിൻ ശിവദാസ്‌ മമ്മുട്ടി, ഖുശ്ബു, ക്യാപ്റ്റൻ രാജു, ശങ്കർ
2000 മാർക്ക്‌ ആന്റണി സുരേഷ് ഗോപി, ദിവ്യ ഉണ്ണി, കാവേരി, ലാലു അലക്സ്
2010 കന്യാകുമാരി എക്സ്പ്രസ്സ് സുരേഷ് ഗോപി, ലെന, ബാബു ആന്റണി, സരയു
2011 ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ ബാബു ആന്റണി, വാണി വിശ്വനാഥ്, ഹണി റോസ്
  1. https://www.m3db.com/artists/20935
  2. https://www.malayalachalachithram.com/movieslist.php?s=2609
  3. "ടി.എസ് സുരേഷ്ബാബു". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=ടി.എസ്._സുരേഷ്ബാബു&oldid=2863306" എന്ന താളിൽനിന്ന് ശേഖരിച്ചത്