അമ്മയെ കാണാൻ
അമ്മയെ കാണാൻ | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | വി. അബ്ദുള്ള പി. ഭാസ്കരൻ |
രചന | ഇ.എം. കോവൂർ |
അഭിനേതാക്കൾ | സത്യൻ ബഹദൂർ അടൂർ ഭാസി മധു അംബിക (പഴയകാല നടി) വാസന്തി കോട്ടയം ശാന്ത ബേബി വിനോദിനി എസ്.പി. പിള്ള കോട്ടയം ചെല്ലപ്പൻ കുഞ്ഞാണ്ടി കുതിരവട്ടം പപ്പു |
സംഗീതം | കെ. രാഘവൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
റിലീസിങ് തീയതി | 22/11/1963 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വി. അബ്ദുള്ളയും പി. ഭാസ്കരനും ചേർന്ന് ചിത്രസാഗറിന്റെ ബാനറിൽ നിർമിച്ച അമ്മയെ കാണാൻ എന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും ഇ.എം. കോവൂരാണു നിർവഹിച്ചത്. ഈ കഥ സംവിധാനം ചെയ്തതും ഗാനങ്ങൾ രചിച്ചതും പി. ഭാസ്കരനാണ്. കെ. രാഘവൻ സംഗീതം നൽകിയ 8 പാട്ടുകൾ ഇതിലുണ്ട്. വാഹിനി സ്റ്റുഡിയോയിൽ നിർമ്മാണം പൂർത്തിയാക്കിയ ഈ ചിത്രം അഭ്രത്തിലേയ്ക്ക് പകർത്തിയത് യു. രാജഗോപാലൻ ആണ്. നൃത്തസംവിധാനം ഗോപാലകൃഷ്ണനും കലാസംവിധാനം പി.എൻ. മേനോനും രംഗ സജ്ജീകരണം നീലകണ്ഠനും വസ്ത്രാലംകാരം മുത്തുവും ശബ്ദലേഖനം വി.ബി.സി. മേനോനും ചിത്രസംയോജനം ആർ. വെങ്കിട്ടരാമനും വേഷവിധനം പി.എൻ. കൃഷ്ണനും നിർവഹിച്ചു. വിജയാ ലാബർട്ടറിയിൽ എസ്. രംഗനാഥനാണ് ചിത്രം പ്രോസസ് ചെയ്തത്. പശ്ചാത്തലസംഗീതം എം.ബി. ശ്രീനിവാസൻ ഒരുക്കി. ചിത്രസാഗർ ഫിലിംസ് കോഴിക്കോടായിരുന്നു ഈ ചിത്രത്തിന്റെ വിതരണാവകാശികൾ. 1963 നവംബർ 22-ന് ഈ ചിത്രം പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- സത്യൻ
- ബഹദൂർ
- അടൂർ ഭാസി
- മധു
- അംബിക (പഴയകാല നടി)
- വാസന്തി
- കോട്ടയം ശാന്ത
- ബേബി വിനോദിനി
- എസ്.പി. പിള്ള
- കോട്ടയം ചെല്ലപ്പൻ
- കുഞ്ഞാണ്ടി
- കുതിരവട്ടം പപ്പു
പിന്നണിഗായർ
[തിരുത്തുക]- എ.പി. കോമള
- കെ.ജെ. യേശുദാസ്
- കെ.പി. ഉദയഭാനു
- പി. ലീല
- എസ്. ജാനകി
അവലംബം
[തിരുത്തുക]- ↑ മലയാള സിനീമ ഇന്റെർനെറ്റ് ഡേറ്റാബേസിൽ നിന്ന് അമ്മയെ കാണാൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ബോളിവുഡ് മൂവി സൈറ്റിൽ നിന്ന് Archived 2010-03-23 at the Wayback Machine.