അവരുണരുന്നു
ദൃശ്യരൂപം
അവരുണരുന്നു | |
---|---|
![]() ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
സംവിധാനം | എൻ. ശങ്കരൻനായർ |
നിർമ്മാണം | ജി. ഗോവിന്ദപ്പിള്ള |
രചന | മുതുകുളം രാഘവൻ പിള്ള |
അഭിനേതാക്കൾ | സത്യൻ പ്രേംനസീർ മുത്തയ്യ കൊട്ടാരക്കര ശ്രീധരൻനായർ ബഹദൂർ എസ്.പി. പിള്ള കാമ്പിശ്ശേരി കരുണാകരൻ മുതുകുളം രാഘവൻ പിള്ള മിസ് കുമാരി പ്രേമ ആറന്മുള പൊന്നമ്മ വാണക്കുറ്റി |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
റിലീസിങ് തീയതി | 16 November 1956 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1956-ലെ അവസാന മലയാളചലച്ചിത്രമായിരുന്നു അവരുണരുന്നു[1]. പ്രസന്ന പിക്ചേഴ്സിന്റെ ബാനറിൽ ചിത്രം സംവിധാനം ചെയ്തതു് എൻ. ശങ്കരൻനായർ ആണു്. ജി. ഗോവിന്ദപ്പിള്ളയാണു് ചിത്രം നിർമ്മിച്ചതു്. മുതുകുളം രാഘവൻപിള്ളയുടെ കഥയ്ക്കു് കെ.പി. കൊട്ടാരക്കര സംഭാഷണമെഴുതി. ഗാനങ്ങൾ രചിച്ചതു് പാലാ നാരായണൻനായർ. സംഗീതം വി. ദക്ഷിണാമൂർത്തി എന്നിവരാണു്. ചിത്രത്തിന്റെ ഛായാഗ്രഹണം എൻ.എസ്. മണി നിർവ്വഹിച്ചു. എഡിറ്റിംഗ് വി.പി. കൃഷ്ണനും. ഗാനാലാപനം എൽ.പി.ആർ. വർമ്മ, കമുകറ പുരുഷോത്തമൻ, എ.എം. രാജ, പി. ലീല, ജിക്കി കൃഷ്ണവേണി.
അഭിനേതാക്കൾ
[തിരുത്തുക]- സത്യൻ
- പ്രേംനസീർ
- മുത്തയ്യ
- കൊട്ടാരക്കര ശ്രീധരൻനായർ
- ബഹദൂർ
- എസ്.പി. പിള്ള
- കാമ്പിശ്ശേരി കരുണാകരൻ
- മുതുകുളം രാഘവൻ പിള്ള
- മിസ് കുമാരി
- പ്രേമ
- ആറന്മുള പൊന്നമ്മ
- വാണക്കുറ്റി