കിടപ്പാടം
ദൃശ്യരൂപം
കിടപ്പാടം | |
---|---|
സംവിധാനം | എം.ആർ.എസ്. മണി |
നിർമ്മാണം | എം. കുഞ്ചാക്കോ |
രചന | എം. കുഞ്ചാക്കോ |
തിരക്കഥ | കുഞ്ചാക്കോ |
അഭിനേതാക്കൾ | തിക്കുറിശ്ശി സുകുമാരൻ നായർ പ്രേം നസീർ മുതുകുളം രാഘവൻ പിള്ള കാലായ്ക്കൽ കുമാരൻ ബോബൻ കുഞ്ചാക്കോ (ബാലതാരം) മിസ് കുമാരി അടൂർ പങ്കജം |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
സ്റ്റുഡിയോ | ഉദയാ |
വിതരണം | എക്സൽ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 11/02/1955 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1955-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കിടപ്പാടം. ഈ ചലച്ചിത്രം നിർമിച്ചത് കുഞ്ചാക്കോയും സംവിധാനം നിർവഹിച്ചത് എം.ആർ.എസ്. മണി എന്ന തഞ്ചാവൂർകാരനുമായിരുന്നു. കുഞ്ചാക്കോയുടെ കഥയ്ക്ക് മുതുകുളം രാഘവൻ പിള്ള സംഭാഷണം എഴുതി. അഭയദേവ് എഴുതിയ ഏഴു പാട്ടുകൾക്ക് വി. ദക്ഷിണാമൂർത്തി ഈണം പകർന്നു. ഉദയാ സ്റ്റുഡിയോയിൽ നിർമിച്ച പ്രസ്തുത ചിത്രം എക്സൽ പ്രൊഡക്ഷൻസ് വിതരണം ചെയ്തു. 1955 ഫെബ്രുവരി 11-ന് ഈ ചിത്രം പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]തിക്കുറിശ്ശി സുകുമാരൻ നായർ
പ്രേം നസീർ
മുതുകുളം രാഘവൻ പിള്ള
കാലായ്ക്കൽ കുമാരൻ
ബോബൻ കുഞ്ചാക്കോ (ബാലതാരം)
മിസ് കുമാരി
അടൂർ പങ്കജം
പിന്നണിഗായകർ
[തിരുത്തുക]എ.എം. രാജ
കവിയൂർ രേവമ്മ
എൽ.പി.ആർ. വർമ്മ
സ്റ്റെല്ലാ വർഗീസ്