അച്ചാരം അമ്മിണി ഓശാരം ഓമന
അച്ചാരം അമ്മിണി ഓശാരം ഓമന | |
---|---|
സംവിധാനം | അടൂർ ഭാസി |
നിർമ്മാണം | ബോബൻ കുഞ്ചാക്കോ |
രചന | ശാരംഗപാണി |
തിരക്കഥ | ശാരംഗപാണി |
സംഭാഷണം | ശാരംഗപാണി |
അഭിനേതാക്കൾ | Prem Nazir Jayan Sheela Sukumari |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | യു. രാജഗോപാൽ |
ചിത്രസംയോജനം | ടി. ആർ. ശേഖർ |
സ്റ്റുഡിയോ | എക്സൽ പ്രൊഡക്ഷൻസ് |
വിതരണം | എക്സൽ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ശാരംഗപാണി കഥ, തിർക്കഥ, സംഭാഷണം എഴുതി ബോബൻ കുഞ്ചാക്കോനിർമ്മിച്ച്അടൂർ ഭാസി സംവിധാനം ചെയ്ത് 1977ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അച്ചാരം അമ്മിണി ഓശാരം ഓമന. അക്കാലത്തെ മലയാളത്തിലെ പ്രമുഖ നടന്മരെല്ലാം അഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ പി ഭാസ്കരന്റെ വരികൾക്ക് ജി. ദേവരാജൻ സംഗീതം പകർന്നവ ആണ്[1][2][3] മലയാളത്തിലെ പ്രമുഖ നടൻ ആദ്യമായി അഭിനയിച്ച ചലച്ചിത്രമാണ് ഇത്[4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | പാക്കരൻ |
2 | ഷീല | ഓമന/അമ്മിണി |
3 | ഉമ്മർ | ശിവൻപിള്ള മുതലാളി |
4 | കവിയൂർ പൊന്നമ്മ | ദാക്ഷായണി |
5 | സുകുമാരി | പത്മാവതി |
6 | ജയൻ | സുധാകരൻ |
7 | ശ്രീലത നമ്പൂതിരി | ഭവാനി |
8 | ഉണ്ണിമേരി | ഊർമിള |
9 | ആലുമ്മൂടൻ | ഗോപാലപ്പിള്ള |
10 | അടൂർ ഭാസി | കിട്ടുപ്പിള്ള |
11 | അടൂർ പങ്കജം | കപ്പലണ്ടിക്കല്യാണി |
12 | മീന | പാറുവമ്മ |
13 | എസ്.പി. പിള്ള | വച്ചർ പൗലോസ് |
14 | ജനാർദ്ദനൻ | രവികുമാർ |
15 | മാസ്റ്റർ രഘു | രഘു |
16 | ടി.പി. മാധവൻ | പങ്കജാക്ഷൻ |
കഥാവസ്തു
[തിരുത്തുക]ശിവൻപിള്ള മുതലാളിയുടെ (ഉമ്മർ) ധൂർത്ത് കാരണം കുടുംബം ഇന്ന് ദാരിദ്ര്യത്തിലാണ് മകൾ അമ്മിണി (ഷീല) ട്രാഫിക് പോലീസ് ആയി ജോലിചെയ്യുന്നു. അച്ഛനത് കുറവാണെങ്കിലും അവൾ കൂസുന്നില്ല. അവളെക്കണ്ട് ഇഷ്ടപ്പെട്ട് മെഡിക്കൽ റപ്പ് സുധാകരൻ(ജയൻ) അച്ഛനെ കാണുന്നു. സമ്പന്നയായ പാറുവമ്മ(ജയൻ) സമ്പന്നയും എന്നാൽ അഹങ്കാരിയും ആണ് ആദ്യ ഭർത്താവിന്റെ സ്വത്താണവർക്കുള്ളത്. സ്വത്തിന്റെ യത്ഥാർത്ഥ ഉടമയായ ആദ്യഭർത്താവിന്റെ പുത്രൻ പാക്കരനെ (പ്രേം നസീർ) ഭൃത്യനെപോലെ കണക്കാക്കുന്നു. അവരുടെ ഇപ്പോഴത്തെ ഭർത്താവായ ഗോപാലപ്പിള്ളക്കും(ആലുമ്മൂടൻ) കുടുംബത്തിൽ സ്ഥാനമൊന്നുമില്ല. ഇവർക്ക് മൂന്ന് മക്കൾ സുധാകരൻ (ജയൻ), രവികുമാർ(ജനാർദ്ദനൻ), ഊർമ്മിള(ഉണ്ണിമേരി). അമ്മയുടെ ഈ അഹങ്കാരം സുധാകരന് ഇഷ്ടമല്ല. മറ്റ് രണ്ട് മക്കളും താന്തോന്നികളാണ്. സാധുവായ ദാക്ഷായണിയമ്മക്ക് (കവിയൂർ പൊന്നമ്മ) ഒരു മകൾ ഓമന (ഷീല) മാത്രമേയുള്ളു. അവളുടെ സുഹൃത്ത് ഭവാനി (ശ്രീലത നമ്പൂതിരി) യോടൊത്ത് അവളെ കണ്ട് കിട്ടുപ്പിള്ള (അടൂർ ഭാസി) യും പൗലോസും (എസ്.പി. പിള്ള)തടിലേലത്തിനായി ആ നാട്ടിലെത്തിയ ശിവൻപിള്ള മുതലാളിയോട് പ്രശ്നം പറയുന്നു. (ഓമനയും അമ്മിണിയും ഒരുപോലാണ്) മുതലാളിയുടെ ചെറുപ്പത്തിലെ ചെയ്തി അറിയാതിരിക്കാൻ വിഡ്ഢിയായ പാക്കരനെകൊണ്ട് അവളെ വിവാഹം ചെയ്യീക്കുന്നു. പാറുവമ്മ അവരെ ദ്രോഹിക്കുന്നു. രവികുമാറും അവളെ വശത്താക്കാൻ ശ്രമിക്കുന്നു. ഇതിനിടയിൽ അമ്മിണിയും അമ്മ പത്മാവതിയും ആ നാട്ടിലെത്തുന്നു. ദാക്ഷായണി അവളെകണ്ട് തെറ്റിദ്ധരിച്ചു. ശിവൻപിള്ള മുതളാളിയുടെ മകളാണെന്നറിഞ്ഞപ്പോൽ കഥ മുഴുവൻ പറയുന്നു. മകൾക്ക് ഭർത്താവിന്റെ വീട്ടിൽ നേരിടുന്ന പ്രശ്നങ്ങൾ കേട്ട് അമ്മീണീ ഓമനയെന്നപേരിൽ അവിടെ യെത്തി അവിടം ശുദ്ധീകരിക്കുന്നു. പാക്കരനെയും ഗോപാലപ്പിള്ളയേയും ശക്തരാക്കുന്നു. ശിവൻപിള്ളയെക്കൊണ്ട് മകളെ സ്വീകരിപ്പിക്കുന്നു.
- വരികൾ:പി. ഭാസ്കരൻ
- ഈണം: ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ |
1 | ആറാട്ട് കടവിൽ | കെ.ജെ. യേശുദാസ്, പി. മാധുരി |
2 | ചക്കിക്കൊത്തൊരു ചങ്കരൻ | പി. ജയചന്ദ്രൻ,പി. മാധുരി |
3 | കാലമാകിയ പടക്കുതിര | കെ.ജെ. യേശുദാസ്, |
4 | കുന്നിക്കുരുവിന്റെ കണ്ണെഴുതി | പി. സുശീല , |
അവലംബം
[തിരുത്തുക]- ↑ "അച്ചാരം അമ്മിണി ഓശാരം ഓമന". www.malayalachalachithram.com. Retrieved 2018-02-13.
- ↑ "അച്ചാരം അമ്മിണി ഓശാരം ഓമന". malayalasangeetham.info. Archived from the original on 6 October 2014. Retrieved 2018-02-13.
- ↑ അമ്മിണി ഓശാരം ഓമന "അച്ചാരം അമ്മിണി ഓശാരം ഓമന". spicyonion.com. Retrieved 2018-02-13.
{{cite web}}
: Check|url=
value (help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ അമ്മിണി ഓശാരം ഓമന/ "അച്ചാരം അമ്മിണി ഓശാരം ഓമന". cinidiary.com. Retrieved 2018-02-13.
{{cite web}}
: Check|url=
value (help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Film അച്ചാരം അമ്മിണി ഓശാരം ഓമന ( 1977)". malayalachalachithram. Retrieved 2018-01-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ http://www.malayalasangeetham.info/m.php?2285
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ചിത്രം കാണുക
[തിരുത്തുക]- Pages using the JsonConfig extension
- CS1 errors: URL
- Articles with dead external links from ഒക്ടോബർ 2022
- 1977-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ-ഷീല ജോഡി
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- പി. ഭാസ്കരന്റെ ഗാനങ്ങൾ
- ഭാസ്കരൻ- ദേവരാജൻ ഗാനങ്ങൾ
- ടി. ആർ ശേഖർ ചിത്രസംയോജനം ചെയ്ത ചിത്രങ്ങൾ