Jump to content

പി. വേണു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. വേണു
പി. വേണു
ജനനം
പാട്ടത്തിൽ വേണുഗോപാലമേനോൻ

(1940-11-08)നവംബർ 8, 1940
മരണംമേയ് 25, 2011(2011-05-25) (പ്രായം 70)
തൊഴിൽസിനിമാ സം‌വിധാനം

ഒരു മലയാളചലച്ചിത്രസംവിധായകനായിരുന്നു പി. വേണു എന്നറിയപ്പെട്ടിരുന്ന പാട്ടത്തിൽ വേണുഗോപാലമേനോൻ. 32 ചിത്രങ്ങൾക്ക് സംവിധാനം നിർവഹിച്ച ഇദ്ദേഹം പ്രേംനസീറിനെ നായകനാക്കിയാണ് 16 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളത്. ആദ്യ ചിത്രമായ ഉദ്യോഗസ്ഥയ്ക്ക് ശേഷം ഉദ്യോഗസ്ഥ വേണു എന്ന പേരിൽ അറിയപ്പെട്ടു.

ജീവിതരേഖ

[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ പുറനാട്ടുകരയിൽ 1940 നവംബർ 8-ന് ജനിച്ചു. മാധവക്കുറുപ്പും അമ്മിണിയമ്മയുമായിരുന്നു മാതാപിതാക്കൾ. ഇവരുടെ മൂന്നുമക്കളിൽ മൂത്തവനായിരുന്നു വേണുഗോപാലമേനോൻ എന്ന വേണു. 1967-ൽ പുറത്തിറങ്ങിയ ഉദ്യോഗസ്ഥയാണ് ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രം. 1969-ൽ പുറത്തിറങ്ങിയ വിരുന്നുകാരി എന്ന സിനിമയുടെ നിർമ്മാതാവും ഇദ്ദേഹമായിരുന്നു. 2003-ൽ പുറത്തിറങ്ങിയ പരിണാമം ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം. മാടമ്പ് കുഞ്ഞുകുട്ടൻ നായകനായ ഈ ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് ഇസ്രായേൽ ഫിലിം ഫെസ്റ്റിവലിന്റെ അംഗീകാരം ലഭിച്ചിരുന്നു. 45 വർഷത്തോളമായി ചെന്നൈയിലായിരുന്നു താമസിച്ചിരുന്നത്. ഹൃദയാഘാതം മൂലം ചെന്നൈ ഷേണായ്‌നഗറിലെ വസതിയിൽ 2011 മേയ് 25-ന് രാവിലെ 9.20-ന് 70-ആം വയസ്സിൽ അന്തരിച്ചു[1]. മൃതദേഹം നാട്ടിലെത്തിച്ച ശേഷം തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.

കുടുംബം

ഭാര്യ: സുശീല. മക്കൾ: വിജയ് മേനോൻ, ശ്രീദേവി.

സംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]

ഇസ്രായേൽ ഫിലിം ഫെസ്റ്റിവലിൽ 2002ൽ പരിണാമം എന്ന സിനിമ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-28. Retrieved 2011-05-25. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
"https://ml.wikipedia.org/w/index.php?title=പി._വേണു&oldid=4084309" എന്ന താളിൽനിന്ന് ശേഖരിച്ചത്